കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിളിച്ചാൽ വരാതിരിക്കാനാകുമോ! ഷാർജ ഭരണാധികാരി നാലു ദിവസം കേരളത്തിൽ....

മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം സ്വീകരിച്ചാണ് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കേരളത്തിലെത്തുന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: ഷാർജ ഭരണാധികാരി ഷേഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഞായറാഴ്ച വൈകീട്ട് കേരളത്തിലെത്തും. വൈകീട്ട് 3.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിക്കും.

പർദയണിഞ്ഞ് കടയിലെത്തും, വില കൂടിയ വസ്ത്രങ്ങളുമായി മുങ്ങും! കോഴിക്കോട്ടെ തട്ടിപ്പുകാരിയെ തേടി പോലീസ്പർദയണിഞ്ഞ് കടയിലെത്തും, വില കൂടിയ വസ്ത്രങ്ങളുമായി മുങ്ങും! കോഴിക്കോട്ടെ തട്ടിപ്പുകാരിയെ തേടി പോലീസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം സ്വീകരിച്ചാണ് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കേരളത്തിലെത്തുന്നത്. ഞായറാഴ്ച അദ്ദേഹത്തിന് കാര്യപരിപാടികളൊന്നുമില്ല. തിങ്കളാഴ്ച രാവിലെ അദ്ദേഹം രാജ്ഭവനിൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തും.

sharjah

തുടർന്ന് ഗവർണർ ഒരുക്കുന്ന ഉച്ചവിരുന്നിലും അദ്ദേഹം പങ്കെടുക്കും. ഇതിനുശേഷം മന്ത്രിസഭാംഗങ്ങളുമായി ഷാർജ ഭരണാധികാരി കൂടിക്കാഴ്ച നടത്തും. വൈകീട്ട് ആറരയ്ക്ക് കോവളം ലീല ഹോട്ടലിൽ മുഖ്യമന്ത്രി ഒരുക്കുന്ന അത്താഴ വിരുന്നിലും സാംസ്ക്കാരിക പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.

26ന് രാവിലെയാണ് മുഖ്യമന്ത്രിയും ഷാർജ ഭരണാധികാരിയും തമ്മിലുള്ള ചർച്ച നിശ്ചയിച്ചിരിക്കുന്നത്. അതിനുശേഷം ചായ സൽക്കാരത്തിൽ പങ്കെടുക്കുന്ന അദ്ദേഹം 11 മണിയോടെ രാജ്ഭവനിലെത്തും. കാലിക്കറ്റ് സർവകലാശാലയുടെ ഡിലിറ്റ് ബിരുദദാന ചടങ്ങ് രാജ്ഭവനിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. വൈകീട്ട് താജ് വിവാന്റയിൽ വിദ്യാഭ്യാസ വകുപ്പ്
സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ അദ്ദേഹം മുഖ്യപ്രഭാഷണം നിർവഹിക്കും.

തിരുവനന്തപുരത്തെ ഔദ്യോഗിക പരിപാടികൾക്ക് ശേഷം ഷാർജ ഭരണാധികാരി ബുധനാഴ്ച കൊച്ചിയിലേക്ക് തിരിക്കും. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം കൊച്ചിയിലെത്തുന്നത്. അവിടുത്തെ സ്വകാര്യ സന്ദർശനം പൂർത്തിയാക്കിയ ശേഷം ബുധനാഴ്ച രാത്രി തന്നെ അദ്ദേഹം ഷാർജയിലേക്ക് മടങ്ങും.

English summary
sharjah ruler's kerala visit starts from sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X