കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ക്രിമിനലാക്കി മാറ്റിയത് ഷാരോണ്‍; ഗ്രീഷ്മയുടെ ഭാഗത്ത് നിന്നുകൂടി ചിന്തിക്കണം', പ്രതിഭാഗം കോടതിയില്‍

Google Oneindia Malayalam News

തിരുവനന്തപുരം: പാറശാല ഷാരോണ്‍ കൊലക്കേസില്‍ ഗ്രീഷ്മയെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. കോടതിയില്‍ ഇരുവിഭാഗങ്ങളും നടത്തിയ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഗ്രീഷ്മയെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. 7 ദിവസം പ്രതിയ കസ്റ്റഡിയില്‍ വേണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനെ പ്രതിഭാഗം ശക്തമായി എതിര്‍ത്തു. മറ്റ് പ്രതികളെ അഞ്ച് ദിവസത്തേക്കല്ലേ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതെന്ന് കോടതിയും ചോദിച്ചു.

1

എന്നാല്‍ ഗ്രീഷ്മയാണ് കേസിലെ പ്രധാന പ്രതിയെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ഷാരോണും ഗ്രീഷ്മയും തമിഴ്‌നാട്ടില്‍ പല സ്ഥലത്തും പോയിട്ടുണ്ടെന്നും അവിടെ കൊണ്ടുപോയി തെളിവെടുക്കാന്‍ ഏഴ് ദിവസം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഗ്രീഷ്മയ്ക്ക് വേണ്ട വൈദ്യ സഹായം ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

2

ബിഗ് ബോസിലേക്ക് പോകുമ്പോൾ പിആർ വർക്ക് കൊടുത്തോ? റോബിൻ പറയുന്നു..'ലൈവാബിഗ് ബോസിലേക്ക് പോകുമ്പോൾ പിആർ വർക്ക് കൊടുത്തോ? റോബിൻ പറയുന്നു..'ലൈവാ

പാറശാല പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാണിച്ചായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഷാരോണിനെ വിഷം കൊടുത്താണ് കൊന്നതെന്ന എഫ് ഐ ആര്‍ പോലും പാറശാല പൊലീസിന്റെ കയ്യിലില്ലെന്ന് ഗ്രീഷ്മയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഇല്ലാത്ത തെളിവുകള്‍ സൃഷ്ടിച്ചെടുക്കാനാണ് പ്രോസിക്യൂഷന്‍ ശ്രമിക്കുന്നതെന്നാണ് പ്രതിഭാഗം വാദിച്ചത്. അന്ന് മുറിക്കുള്ളില്‍ സംഭവിച്ചത് എന്താണെന്ന് ആര്‍ക്കും അറിയില്ല.

3

ഷാരോണിന്റെ മരണ മൊഴിയില്‍ ഗ്രീഷ്മയെ കുറിച്ച് ഒന്നും പറയുന്നില്ല. വിഷം കൊണ്ടുവന്നത് ഷാരോണ്‍ ആയിക്കൂടെ എന്നും പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചു. കൂടാതെ ഗ്രീഷ്മയെ ക്രിമിനലാക്കി മാറ്റിയത് ഷാരോണാണെന്നും ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങള്‍ ഷാരോണിന്റെ കൈവശമുണ്ടെന്നും അതേ കുറിച്ച് അന്വേഷണം വേണമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

4

ഗ്രീഷ്മയുടെ ഭാഗത്ത് നിന്നും കൂടെ ചിന്തിക്കണം. ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്ക് ഒറ്റ മകളേയുള്ളൂ. അക്കാര്യം കൂടി കണക്കിലെടുക്കണമെന്നും അഭിഭാഷകന്‍ വാദിച്ചു. അതേസമയം, അട്ടക്കുളങ്ങര ജയിലില്‍ നിന്നാണ് ഗ്രീഷ്മയെ കോടതിയില്‍ എത്തിച്ചത്. ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയിലായ ഗ്രീഷ്മയെ ഇന്നലെയാണ് ജയിലിലേക്ക് മാറ്റിയത്.

5

കര്‍ണാടകയില്‍ വന്‍ പദ്ധതിയുമായി ലുലു ഗ്രൂപ്പ്; 2000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങുന്നുകര്‍ണാടകയില്‍ വന്‍ പദ്ധതിയുമായി ലുലു ഗ്രൂപ്പ്; 2000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങുന്നു

കേസില്‍ ഗ്രീഷ്മയെ കൂടാതെ അമ്മയും അമ്മാവനും പ്രതികളാണ്. ഇവരെ നേരത്തെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വേണമെന്ന ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അപേക്ഷ കോടതി പരിഗണിക്കുകയായിരുന്നു. രണ്ട് പേരുടെയും ജാമ്യാപേക്ഷ തള്ളിയായിരുന്നു ഉത്തരവ്. മുഴുവന്‍ തെളിവെടുപ്പും വീഡിയോയില്‍ ചിത്രീകരിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

6

അതേസമയം, കേസില്‍ ഷാരാണിന്റെ മൊഴി നേരത്തെ പുറത്തുവന്നിരുന്നു. ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ഷാരോണ്‍ വിട്ട് പോകാന്‍ തയ്യാറായിരുന്നില്ലെന്നും ഇത് വൈരാഗ്യത്തിന് കാരണമായെന്നും രേഷ്മ പോലീസിനോട് പറഞ്ഞത്. തന്റെ സ്വകാര്യ ചിത്രങ്ങള്‍ പ്രതിശ്രുത വരന് ഷാരോണ്‍ കൊടുക്കുമോയെന്ന ഭയവും ഗ്രീഷ്മയ്ക്കുണ്ടായിരുന്നു.

7

ഗ്രീഷ്മയുമായുള്ള നിരവധി ചിത്രങ്ങള്‍ ഷാരോണിന്റെ പക്കല്‍ ഉണ്ടായിരുന്നു. ഇതില്‍ ചില സ്വകാര്യ ചിത്രങ്ങളും ഉണ്ട്. തമിഴ്‌നാട് സ്വദേശിയായ സൈനികനുമായി വിവാഹം ഉറപ്പിച്ചതോടെ തന്റെ ചിത്രങ്ങള്‍ ഷാരോണ്‍ അയാള്‍ക്ക് അയച്ച് കൊടുക്കുമോയെന്ന് ഗ്രീഷ്മ ഭയപ്പെട്ടു. ഇതോടെ ചിത്രങ്ങള്‍ തിരികെ തരണമെന്ന് ഷാരോണിന് പറഞ്ഞെങ്കിലും ഷാരോണ്‍ വഴങ്ങിയില്ല.

8

'ഭസ്മാസുരന് വരം കിട്ടിയ പോലെ; ആരിഫ് ഖാന്റെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായിരിക്കും'; ഐസക്'ഭസ്മാസുരന് വരം കിട്ടിയ പോലെ; ആരിഫ് ഖാന്റെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായിരിക്കും'; ഐസക്

ചിത്രങ്ങള്‍ തിരികെ നല്‍കാന്‍ ഗ്രീഷ്മ ആത്മഹത്യ ഭീഷണി വരെ മുഴക്കിയിരുന്നു. എന്നാല്‍ ഷാരോണ്‍ വഴങ്ങാതിരുന്നത് വൈരാഗ്യത്തിന് കാരണമായി. ആദ്യം കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കയ്പ്പാണെന്ന് ഷാരോണ്‍ പറഞ്ഞതോടെ ജ്യൂസില്‍ കലക്കി നല്‍കി ഇഞ്ചിഞ്ചായി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം ഒളിപ്പിക്കാനും പരമാവധി ശ്രമിച്ചിരുന്നതായും ഗ്രീഷ്മ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

English summary
Sharon-Greeshma Case: Greeshma remanded to seven-day custody in Parashala Sharon murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X