ഒരിഞ്ച് മാറിയാല്‍ കാഴ്ച്ച നശിക്കുമായിരുന്നു, ജീവന്‍ രക്ഷപ്പെട്ട അപകടത്തെ കുറിച്ച് പറഞ്ഞ് ശശി തരൂര്‍
തിരുവനന്തപുരം: തന്റെ ജീവന്‍ തന്നെ ഇല്ലാതാക്കുമായിരുന്ന അപകടത്തെ കുറിച്ച് പറഞ്ഞ് ശശി തരൂര്‍. തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവില്‍ ക്ഷേത്രത്തില്‍ തുലാഭാരം നടത്തുന്നതിനിടെ ത്രാസിന്റെ മുകള്‍ത്തട്ടിലെ ഇരുമ്പ് ദണ്ഡ് ഒടിഞ്ഞ് വീണ് തലയ്ക്ക് പരിക്കേറ്റതിനെ കുറിച്ചായിരുന്നു തരൂര്‍ വെളിപ്പെുത്തിയത്. ഇക്കാര്യം താന്‍ കരണ്‍ താപ്പറുമായുള്ള അഭിമുഖത്തില്‍ പറഞ്ഞിരുന്നുവെന്ന് തരൂര്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. വല്ലാത്തൊരു അപകടമായിരുന്നു അത്. അര ഇഞ്ച് ഒരു വശത്തേക്ക് മാറിയിരുന്നുവെങ്കില്‍ തനിക്ക് കാഴ്ച്ച നഷ്ടപ്പെടുമായിരുന്നുവെന്ന് തരൂര്‍ വ്യക്തമാക്കി.

അന്ന് അര ഇഞ്ച് മറ്റേ വശത്തേക്കാണ് ത്രാസ് ചെരിഞ്ഞിരുന്നതെങ്കില്‍ എന്റെ തലച്ചോര്‍ തന്നെ തകരുമായിരുന്നു. അതുകൊണ്ടാണ് ആ സംബവത്തില്‍ ദേവീകടാക്ഷമുണ്ടെന്ന് ഞാന്‍ പറഞ്ഞത്. അന്ന് ആര്‍എസ്എസുകാര്‍ അത് ദേവീ കോപം കൊണ്ടാണെന്നൊക്കെ പ്രചരിപ്പിച്ചിരുന്നു. പക്ഷേ അതൊന്നും വിലപ്പോയില്ലെന്നും തരൂര്‍ പറഞ്ഞു. അതേസമയം ലതികാ സുഭാഷിന് സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിക്കേണ്ടി വന്നത് വലിയ സങ്കടമുണ്ടാക്കുന്ന കാര്യമാണെന്ന് തരൂര്‍ പറഞ്ഞു. സീറ്റ് നിര്‍ണയത്തില്‍ എനിക്ക് റോളില്ല. ലതികയെ പോലുള്ളവര്‍ക്ക് അവസരം കൊടുക്കണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം.
നിലവില്‍ കോണ്‍ഗ്രസ് 12 സ്ത്രീകളെയാണ് സ്ഥാനാര്‍ത്ഥികളാക്കിയിട്ടുള്ളത്. 140 സീറ്റില്‍ 30 വനിതകളെങ്കിലും ഉണ്ടായില്ലെങ്കില്‍ അതിന് പുരോഗതി എന്ന് പറയാനാവില്ല. രാജ്യസഭയില്‍ വനിതാ സംവരണ ബില്‍ പാസ്സാക്കിയത് കോണ്‍ഗ്രസാണ്. പക്ഷേ ബിജെപി വന്നപ്പോള്‍ അത് ലോക്‌സഭയിലേക്ക് കൊണ്ടുവന്നില്ല. വനിതാ സംവരണ ബില്‍ എത്രയും പെട്ടെന്ന് പാസാക്കണമെന്നാണ് എന്റെ നിലപാട്. കോണ്‍ഗ്രസ് കള്ളവോട്ട് തടയാന്‍ ഇത്തവണ ജാഗ്രത കാണിക്കും. എല്ലാ ബൂത്തിലും ഇത്തവണ കോണ്‍ഗ്രസിന്റെ ഏജന്റുമാര്‍ ശക്തമായ നിരീക്ഷണം നടത്തും. ജനാധിപത്യം അട്ടിമമിരിക്കാന്‍ ആരെയും കോണ്‍ഗ്രസ് അനുവദിക്കില്ല.
കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ
നിലവിലുള്ള മുഖ്യമന്ത്രിമാരെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടുന്നതാണ് ചിലരുടെ ശൈലി. ഇവിടെ സിപിഎമ്മിന് ആ രീതിയുണ്ട്. പഞ്ചാബില്‍ കോണ്‍ഗ്രസിന് അമരീന്ദറുണ്ട്. അത് തന്നെയാണ് ബിജെപിയും ചെയ്യുന്നത്. പേഴ്‌സണാലിറ്റി കള്‍ട്ടില്‍ ആര്‍എസ്എസിനും സിപിഎമ്മിനും ഒരുപോലെ താല്‍പര്യമുണ്ടാവാന്‍ സാധ്യതയില്ലെന്നും തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് പക്ഷേ ഭരണത്തില്‍ അല്ലാത്തപ്പോള്‍ മുഖ്യമന്ത്രിയെ ഉയര്‍ത്തി കാണിക്കുന്ന രീതിയില്ല. അതേസമയം കേരളത്തില്‍ ബിജെപി-സിപിഎം കൂട്ടുകെട്ടാണ് ഉള്ളത്. അത് ബാലശങ്കറിന്റെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ ലീഗ് വര്‍ഗീയ സംഘടന അല്ലെന്നും ശശി തരൂര്‍ പറഞ്ഞു.
അല്‍പ്പം ഹോട്ടാണ് സാമന്ത: പ്രിയ നടിയുടെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications