• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ വെളിപ്പെടുത്തി കോണ്‍ഗ്രസ്; ശശി തരൂരിന്റെ പരിപാടി മാറ്റാനുള്ള കാരണം ഇതാണ്...

Google Oneindia Malayalam News

കോഴിക്കോട്: ശശി തരൂര്‍ എംപി പങ്കെടുക്കുന്ന കോഴിക്കോട്ടെ സെമിനാര്‍ അവസാന നിമിഷം മാറ്റിയതിന് പിന്നില്‍ എഐസിസിയും കെപിസിസിയുമാണെന്ന ആക്ഷേപങ്ങള്‍ക്കിടെ സത്യം തുറന്നുപറഞ്ഞ് ഡിസിസി. മുകളില്‍ നിന്നുള്ള നിര്‍ദേശം വന്നിട്ടില്ലെന്നും ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനമാണെന്നും ഡിസിസി അധ്യക്ഷന്‍ അറിയിച്ചു. ശശി തരൂര്‍ ഇന്ന് മുതലാണ് അദ്ദേഹത്തിന്റെ മലബാര്‍ പര്യടനം തുടങ്ങുന്നത്.

നാല് ദിവസം മലബാറിലുണ്ടാകും. ശേഷം തെക്കന്‍ കേരളത്തിലെ പ്രമുഖരെയും തരൂര്‍ കാണും. പുതിയ ചില ലക്ഷ്യങ്ങളോടെയാണ് തരൂര്‍ നീങ്ങുന്നത് എന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് ദൗത്യമെന്നും ചിലര്‍ വാദിക്കുന്നു. ഇതിനിടെയാണ് ഡിസിസി അധ്യക്ഷന്‍ വിശദീകരണം നല്‍കിയത്. അതിങ്ങനെ...

1

ശശി തരൂരിന്റെ കോഴിക്കോട് സന്ദര്‍ശനത്തോട് അനുബന്ധിച്ച് ചില വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടു. സത്യത്തില്‍ അദ്ദേഹം കോഴിക്കോട് വരുന്നത് ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നില്ല. ഞാന്‍ കുറ്റം പറയുന്നില്ല. അദ്ദേഹത്തിന്റെ രീതി അതായിരിക്കാം. എംകെ രാഘവന്‍ എംപിയാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിച്ചതെന്നും ഡിസിസി അധ്യക്ഷന്‍ പറഞ്ഞു.

2

ശശി തരൂര്‍ കോഴിക്കോട് വരുന്നത് ഞങ്ങള്‍ക്ക് സന്തോഷമുള്ള കാര്യമാണ്. ഇക്കാര്യം അറിഞ്ഞപ്പോള്‍ യൂത്ത് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട്, ഞങ്ങള്‍ ഒരുമിച്ച് തന്നെ കെപി കേശവമേനോന്‍ ഹാളില്‍ സെമിനാര്‍ നടത്താന്‍ തീരുമാനിച്ചു. ആ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുമ്പോഴാണ് മറ്റു ചില വാര്‍ത്തകള്‍ വന്നത്...

3

ആ വാര്‍ത്തകള്‍ വന്നതോടെ പല കോണുകളില്‍ നിന്നും ഇതൊരു വിഭാഗീയ പ്രവര്‍ത്തനമാണ് എന്ന ചര്‍ച്ചകള്‍ വന്നു. ആത്മാര്‍ഥതയുള്ള പല കോണ്‍ഗ്രസുകാരും എന്നെ വിളിച്ച് ആശങ്ക അറിയിച്ചു. രണ്ടു പ്രമുഖ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ആശങ്ക വര്‍ധിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം എടുത്തതും പരിപാടി മാറ്റിയതും..

4

വിഭാഗീയ പ്രവര്‍ത്തനത്തിന്റെ സംശയം പോലും ഉണ്ടാക്കാനുള്ള ആരോഗ്യം ജില്ലയിലെ കോണ്‍ഗ്രസിനും യൂത്ത് കോണ്‍ഗ്രസിനും ഇല്ലാത്തതിനാല്‍ പരിപാടി മാറ്റി വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഞങ്ങള്‍ ചര്‍ച്ച ചെയ്താണ് പരിപാടി മാറ്റിയത്. ശശി തരൂരിനോടുള്ള ബഹുമാനക്കുറവ് കൊണ്ടല്ലെന്നും ഡിസിസി അധ്യക്ഷന്‍ വിശദീകരിച്ചു.

5

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ആലോചിച്ചാണ് പരിപാടി വച്ചതും മാറ്റിയതും. മറ്റുള്ള ആരോപണങ്ങളെല്ലാം തെറ്റാണ്. സംഘപരിവാറിനെതിരായ പ്രഭാഷണമാണ് ശശി തരൂര്‍ നടത്താനിരുന്നത്. സംഘപരിപാറിനെതിരായ നിലപാടെടുക്കുന്നതില്‍ ഏറ്റവും മുന്നിലാണ് കോണ്‍ഗ്രസ്. എന്നാല്‍ പാര്‍ട്ടിക്കകത്ത് ആശയക്കുഴപ്പമുണ്ടാക്കാന്‍ സാധിക്കില്ലെന്നും ഡിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.

സൗദി രാജകുമാരനെ കുറിച്ച് ചോദ്യം; നരേന്ദ്ര മോദിയെ ചൂണ്ടിക്കാട്ടി മറുപടി... അമേരിക്ക നിലപാട് മാറ്റിസൗദി രാജകുമാരനെ കുറിച്ച് ചോദ്യം; നരേന്ദ്ര മോദിയെ ചൂണ്ടിക്കാട്ടി മറുപടി... അമേരിക്ക നിലപാട് മാറ്റി

6

പാര്‍ട്ടി ഒറ്റക്കെട്ടായി ശക്തമായി മുന്നോട്ട് പോകുകയാണ്. പാര്‍ട്ടിയെ ശക്തിപ്പടുത്തുക മാത്രമാണ് ലക്ഷ്യം. ഈ വേളയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നും പാടില്ല. ഒന്നിന്റെയും ഒരു ടൂള്‍ ആകാതിരിക്കേണ്ടത് ജില്ലാ നേതൃത്വത്തിന്റെ ബാധ്യതയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശശി തരൂര്‍ പങ്കെടുക്കുന്ന സെമിനാര്‍ മാറ്റിയത് എന്നും ഡിസിസി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

7

എംകെ രാഘവന്‍ എംപി സീനിയര്‍ നേതാവാണ്. അദ്ദേഹത്തെ കുറിച്ച് താന്‍ അഭിപ്രായം പറയുന്നില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ഡിസിസി അധ്യക്ഷന്‍ പ്രതികരിച്ചു. ശശി തരൂരും എംകെ രാഘവനും വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നവരാണ് എന്ന അഭിപ്രായം എനിക്കില്ല. മാധ്യമങ്ങള്‍ ജനങ്ങളെ സ്വാധീനിക്കുന്നതാണ്. പല പാര്‍ട്ടികളും മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനപ്പെടുത്തി തീരുമാനം എടുക്കാറുണ്ട് എന്നും മാധ്യമവാര്‍ത്ത കാരണം പരിപാടി മാറ്റിയോ എന്ന ചോദ്യത്തിന് ഡിസിസി അധ്യക്ഷന്‍ വിശദീകരിച്ചു.

ശശി തരൂര്‍ കേരള മുഖ്യമന്ത്രി!! അങ്ങനെ ഒരുനാള്‍ വരുമോ?.. നിര്‍ണായക നീക്കം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്ശശി തരൂര്‍ കേരള മുഖ്യമന്ത്രി!! അങ്ങനെ ഒരുനാള്‍ വരുമോ?.. നിര്‍ണായക നീക്കം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്

English summary
Shashi Tharoor MP Program Revoked; Kozhikode DCC President Describes These Are Reasons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X