കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ നീക്കം നടക്കാന്‍ പോകുന്നില്ല; ചുട്ട മറുപടിയുമായി ശശി തരൂര്‍, നിങ്ങള്‍ ആദ്യം നേമത്തുള്ളവരോട് ചോദിക്കൂ...

Google Oneindia Malayalam News

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലെത്തുമ്പോള്‍ കോണ്‍ഗ്രസിന്റെ തുറുപ്പ് ചീട്ട് ആകുകയാണ് തിരുവനന്തപുരം എംപി ഡോ. ശശി തരൂര്‍. അടുത്തിടെ പുറത്തുവന്ന പല സര്‍വേകളിലും കോണ്‍ഗ്രസിനെയും കേരളത്തെയും രക്ഷിക്കാന്‍ ശശി തരൂരിനെ നിര്‍ദേശിച്ചവര്‍ കുറവല്ല. അദ്ദേഹത്തിന്റെ വാക്കുകളാകട്ടെ, യുവജനങ്ങള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുന്നതുമാണ്. നിമയസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തണമെന്നാണ് ബിജെപി താല്‍പ്പര്യപ്പെടുന്നത് എന്ന് ചിലര്‍ പറഞ്ഞിരുന്നു. അതുവഴി മറ്റൊരു ലക്ഷ്യം നേടാമെന്നും ബിജെപി കണക്കുകൂട്ടുന്നു. ഈ തന്ത്രത്തിന് മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് ശശി തരൂര്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

നീക്കുപോക്ക് ആരോപണവുമായി യുഡിഎഫ്

നീക്കുപോക്ക് ആരോപണവുമായി യുഡിഎഫ്

ബിജെപിയും സിപിഎമ്മും കേരളത്തില്‍ പല മണ്ഡലങ്ങളലും നീക്കുപോക്കുണ്ട് എന്നാണ് യുഡിഎഫ് ക്യാമ്പിന്റെ ആരോപണം. ബിജെപിക്ക് കൂടുതല്‍ സീറ്റുകളില്‍ ലഭിക്കാന്‍ അവസരം നല്‍കുകയും ബാക്കി മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തെ സഹായിക്കുകയും ചെയ്യാനാണ് നീക്കം എന്നും അവര്‍ ആരോപിക്കുന്നു.

ബിജെപിയുടെ ആഗ്രഹം

ബിജെപിയുടെ ആഗ്രഹം

ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത് എന്നാണ് മറ്റൊരു പ്രചാരണം. ആര്‍എസ്എസിന്റെ ചില നീക്കങ്ങള്‍ സംബന്ധിച്ചു സംഘടനയുടെ സൈദ്ധാന്തികന്‍ ബാലശങ്കര്‍ അടുത്തിടെ വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഇങ്ങനെ ഒരു നീക്കുപോക്കുമില്ലെന്ന് സിപിഎം ആവര്‍ത്തിക്കുന്നു.

ശ്രീനിവാസന്‍ പറഞ്ഞത്

ശ്രീനിവാസന്‍ പറഞ്ഞത്

അടുത്തിടെ നടന്‍ ശ്രീനിവാസന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെ- സിപിഎം വീണ്ടും അധികാരത്തില്‍ വരണമെന്ന് ബിജെപി താല്‍പ്പര്യപ്പെടുന്നു. കോണ്‍ഗ്രസ് അതോടെ ഇല്ലാതാകും. കോണ്‍ഗ്രസിന്റെ റോളിലേക്ക് ബിജെപി എത്തും. തുര്‍ച്ചയായ ഭരണം ലഭിക്കുമ്പോള്‍ ഇടതുപക്ഷം ബംഗാളില്‍ സംഭവിച്ചത് പോലെ നശിച്ചോളും എന്ന് ബിജെപി പദ്ധതിയിടുന്നതായി ചിലര്‍ പറഞ്ഞു.

ബംഗാളില്‍ സംഭവിച്ചത്

ബംഗാളില്‍ സംഭവിച്ചത്

ബംഗാളില്‍ ഇടതുപക്ഷം 34 വര്‍ഷമാണ് ഭരിച്ചത്. സിംഗൂര്‍, നന്ദിഗ്രാം വിഷയങ്ങളെ ചൊല്ലി ഇടതുപക്ഷത്തിനെതിരെ ശക്തമായ വികാരം ബംഗാളിലുണ്ടായി. തുടര്‍ന്നാണ് മമത ബാനര്‍ജിയുടെ മുന്നേറ്റം 2011ലുണ്ടായത്. ഇപ്പോല്‍ തൃണമൂലിനും ബിജെപിക്കും പിന്നിലാണ് സിപിഎമ്മും കോണ്‍ഗ്രസുമെല്ലാം. ഇതേ പദ്ധതി കേരളത്തിലും ബിജെപി പയറ്റുന്നു എന്നാണ് ആരോപണം. ഇക്കാര്യം ബിജെപിയുടെയും സിപിഎമ്മിന്റെയും നേതാക്കള്‍ തള്ളുകയാണ് ചെയ്തത്.

ശശി തരൂര്‍ പറയുന്നു

ശശി തരൂര്‍ പറയുന്നു

ഇത്തരം നീക്കങ്ങള്‍ നടക്കുന്നുണ്ട് എന്ന് ചിലര്‍ പറഞ്ഞു എന്ന് സൂചിപ്പിച്ച ശശി തരൂര്‍ അവര്‍ക്കുള്ള മറുപടിയും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നല്‍കി. കോണ്‍ഗ്രസിന്റെ റോളിലേക്ക് കേരളത്തില്‍ എത്താമെന്ന് ബിജെപി കണക്കുകൂട്ടുന്നു. അതൊന്നും തങ്ങള്‍ ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന് ശശി തരൂര്‍ പറഞ്ഞു.

രണ്ടും രണ്ടാണ്

രണ്ടും രണ്ടാണ്

ബിജെപിക്കൊപ്പമുള്ളത് വര്‍ഗീയ രാഷ്ട്രീയത്തില്‍ താല്‍പ്പര്യമുള്ളവരാണ്. വികസിത രാഷ്ട്രീയത്തില്‍ താല്‍പ്പര്യമുള്ളവരാണ് കോണ്‍ഗ്രസിലുള്ളത്. വികസനമാണ് തങ്ങളുടെ മുഖ്യ അജണ്ട എന്നും അദ്ദേഹം പറഞ്ഞു. 88 വയസായ ഇ ശ്രീധരന് കേരളത്തിന് കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിയില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

നേമത്തുള്ളവരോട് ചോദിക്കൂ

നേമത്തുള്ളവരോട് ചോദിക്കൂ

വളരെ പ്രായം ചെന്ന വേളയിലാണ് ഒ രാജഗോപാല്‍ നേമത്ത് എംഎല്‍എ ആയത്. നേമത്തുള്ളവരോട് ചോദിക്കു എന്തെങ്കിലും പ്രയോജനമുണ്ടായോ എന്ന്. ഇ ശ്രീധരന്‍ ഇനി വന്നാല്‍ എന്താണ് ചെയ്യാന്‍ പോകുന്നത്. അടുത്ത അഞ്ച് വര്‍ഷം പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കണമെങ്കില്‍ ജനങ്ങളുടെ ആവശ്യം അറിയുന്ന ഒരു രാഷ്ട്രീയ വൈഭവം വേണമെന്നും ശശി തരൂര്‍ പറഞ്ഞു.

Recommended Video

cmsvideo
പെണ്ണുങ്ങളെയെല്ലാം ചട്ടയിട്ട് മലയില്‍ കേറ്റാന്‍ പിണറായി ആര്? | Oneindia Malayalam

ക്യൂട്ട് ആന്റ് ഗ്ലാമര്‍ ഫോട്ടോകളുമായി നടി മധുരിമ; വൈറല്‍ ഫോട്ടോസ് കാണാം

കസേരകള്‍ തലയില്‍വെച്ച് ജനക്കൂട്ടം; അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി, നേരത്തെ വേദി വിട്ടു... കാര്യവട്ടത്ത്..കസേരകള്‍ തലയില്‍വെച്ച് ജനക്കൂട്ടം; അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി, നേരത്തെ വേദി വിട്ടു... കാര്യവട്ടത്ത്..

താനൂരില്‍ ചിത്രം മാറുന്നു... നിറഞ്ഞാടി പികെ ഫിറോസ്; കോണ്‍ഗ്രസ് ആവേശത്തില്‍, 2016ല്‍ തോറ്റതിന് കാരണം...താനൂരില്‍ ചിത്രം മാറുന്നു... നിറഞ്ഞാടി പികെ ഫിറോസ്; കോണ്‍ഗ്രസ് ആവേശത്തില്‍, 2016ല്‍ തോറ്റതിന് കാരണം...

English summary
Shashi Tharoor reply to BJP and CPM election moves and says Please ask to Voters at Nemom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X