കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി തരൂരിന്റെ ജീവനക്കാര്‍ മാധ്യമ പ്രവര്‍ത്തകനെകൈയ്യേറ്റം ചെയ്തു? അക്രമം?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: എംപി ശശി തരൂരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്തതായി ആക്ഷേപം. ദേശീയ വാര്‍ത്താ ചാനല്‍ ആയ ടൈംസ് നൗവിന്റെ തിരുവനന്തപുരത്തെ റിപ്പോര്‍ട്ടര്‍ പ്രദീപ് പിള്ളയെ ആണ് കൈയ്യേറ്റം ചെയ്തത്.

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ നുണപരിശോധനയ്ക്ക് തയ്യാറാകുമോ എന്ന് ചോദിച്ചതാണ് തരൂരിനേയും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളേയും പ്രകോപിപ്പിച്ചത്. ശിശുക്ഷേമ സമിതിയില്‍ കുട്ടികളുമായി സംവദിയ്ക്കാനെത്തിയതായിരുന്നു തരൂര്‍.

നുണപരിശോധന സംബന്ധിച്ച ചോദ്യം പലതവണ റിപ്പോര്‍ട്ടര്‍ ചോദിച്ചെങ്കിലും തരൂര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. എത്രനാള്‍ താങ്കള്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറും എന്ന് വീണ്ടും ചോദിച്ചപ്പോള്‍ ചാനലിന്റെ മൈക്ക് തള്ളിമാറ്റി തരൂര്‍ മുന്നോട്ട് നീങ്ങി. ഈ സമയത്താണ് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ മാധ്യമപ്രവര്‍ത്തനെ കൈയ്യേറ്റം ചെയ്തത്.

അക്രമം ഇങ്ങനെയോ

അക്രമം ഇങ്ങനെയോ

ശശി തരൂരിന്റേയും ജില്ലാ കളക്ടര്‍ ബിജു പ്രഭാകറിന്റേയും സാന്നിധ്യത്തിലായിരുന്നു മാധ്യമ പ്രവര്‍ത്തകനെ തരൂരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് കൈയേറ്റം ചെയ്തത്.

പ്രകോപനം ഇങ്ങനെ

പ്രകോപനം ഇങ്ങനെ

സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ തരൂര്‍ നുണപരിശോധനയ്ക്ക് തയ്യാറാകുമോ എന്ന ചോദ്യമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

ടൈംസ് നൗ

ടൈംസ് നൗ

ടൈംസ് നൗ റിപ്പോര്‍ട്ടര്‍ പ്രദീപ് പിള്ളയാണ് തരൂരിനോട് ഈ ചോദ്യം ചോദിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി ഇതേ ചോദ്യം ആവര്‍ത്തിച്ച് വരികയായിരുന്നു.

പ്രതിഷേധം

പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ ശശി തരൂരിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

അക്രമം

അക്രമം

മാധ്യമ പ്രവര്‍ത്തകരുടെ മാര്‍ച്ച് അക്രമാസക്തമായി. തരൂരിന്റെ ഓഫീസിന്റെ ഗേറ്റും, ജനലുകളും തകര്‍ത്തു.

ഗുണ്ടായിസമോ?

തന്റെ ഓഫീസ് അക്രമിക്കപ്പെട്ട സംഭവത്തില്‍ തരൂര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു- ഇത് മാധ്യമപ്രവര്‍ത്തനമോ അതോ ഗുണ്ടായിസമോ?

ചാനലിനെതിരെ

ടൈംസ് നൗ ചാനലിനെതിരെ ട്വിറ്ററിലൂടെ ആയിരുന്നു തരൂരിന്റെ പ്രതികരണങ്ങള്‍.

കുട്ടികള്‍ക്ക് മുന്നില്‍ വച്ച്

കുട്ടികളോട് സംവദിയ്ക്കുമ്പോള്‍ തന്നെ ടൈംസ് നൗ റിപ്പോര്‍ട്ടര്‍ ശാരീരികമായി തടയുകയായിരുന്നു എന്നാണ് തരൂരിന്റെ ആരോപണം.

ആരോപണം ഇങ്ങനേയും

എന്തുകൊണ്ടാണ് നിങ്ങള്‍ ഒളിച്ചോടുന്നത്, എന്തുകൊണ്ടാണ് ചോദ്യങ്ങള്‍ ഒഴിവാക്കുന്നത്- ഒരാള്‍ മദ്യപിച്ച് തന്നോട് അലറി എന്നാണ് തരൂരിന്റെ ആരോപണം.

തരൂര്‍ മാപ്പ് പറയണം

തരൂര്‍ മാപ്പ് പറയണം

സംഭവത്തില്‍ ശശി തരൂര്‍ മാപ്പുപറയണം എന്നാണ് പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കളുടെ ആവശ്യം.

English summary
Kerala Union of Working Journalists Thiruvananthapuram chapter alleged that Shashi Tharoor's personal staff manhandled Times Now reporter for asking question.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X