അഞ്ചര വർഷമായി ആവർത്തിക്കുന്നു; എന്തൊക്കെ നടപ്പായെന്ന് അറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ടെന്ന് ഷിബു ബേബി ജോൺ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം ദില്ലിയില്‍ വച്ച് നടത്തിയ കൂടിക്കാഴ്ച കഴിഞ്ഞ അഞ്ചര വര്‍ഷമായി ഒരു ചടങ്ങ് പോലെ ആവര്‍ത്തിക്കുന്ന ഒന്നാണെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ പറഞ്ഞു.
ഈ കാലയളവിനുള്ളില്‍ ആവശ്യപ്പെട്ട എന്തൊക്കെ കാര്യങ്ങളാണ് കേന്ദ്രം അനുഭാവപൂര്‍വം പരിഗണിച്ചതെന്നും, സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി ഫോളോ അപ്പ് ചെയ്തതെന്നും, ഒടുവില്‍ നടപ്പിലായതെന്നും അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഷിബു ബോബി ജോണിന്റെ കുറിപ്പ് ഇങ്ങനെ.
പുതിയ മേക്കോവറുകളില്‍ നടി മേഘ്‌ന വിന്‍സെന്റ്, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

മുഖ്യമന്ത്രി ഇന്നലെ വീണ്ടും പ്രധാനമന്ത്രിയെ കണ്ടു. 2016 മുതല്‍ ആവര്‍ത്തിക്കുന്ന നിലമ്പൂര്‍- മെസൂര്‍ റെയില്‍, റെയില്‍വേ പാത വികസനം, എയിംസ്, ലൈറ്റ് മെട്രോ തുടങ്ങിയ ആവശ്യങ്ങള്‍ വീണ്ടും ഒരു ചടങ്ങുപോലെ ആവര്‍ത്തിച്ചു. എല്ലാ കൊല്ലവും പ്രധാനമന്ത്രിയെ കണ്ടിട്ട് ഇറങ്ങിവന്ന് അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായി മാധ്യമങ്ങളോട് പ്രഖ്യാപിക്കും.

കഴിഞ്ഞ ആഞ്ചര വര്‍ഷമായി ഇതുതന്നെ ആവര്‍ത്തിക്കുന്നു. ഈ കാലയളവിനുള്ളില്‍ ആവശ്യപ്പെട്ട എന്തൊക്കെ കാര്യങ്ങളാണ് കേന്ദ്രം അനുഭാവപൂര്‍വം പരിഗണിച്ചതെന്നും, സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി ഫോളോ അപ്പ് ചെയ്തതെന്നും, ഒടുവില്‍ നടപ്പിലായതെന്നും അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്.

അതില്‍ കൂടുതലായി ഇന്നലെ ആവശ്യപ്പെട്ടത് കെ റെയില്‍ മാത്രമെന്നാണ് മനസിലാകുന്നത്. ഇന്ധനവിലവര്‍ദ്ധനവില്‍ സംസ്ഥാനത്തെ ജനങ്ങളുടെ പ്രതിഷേധം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചോ എന്നറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. തൊഴില്‍ നഷ്ടപെട്ട തിരിച്ച് വന്ന 10.5 ലക്ഷം പ്രവാസിയുടെ പുനരധിവാസം ചര്‍ച്ച ചെയ്തോ എന്നറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്.

മടങ്ങി പോകാന്‍ പറ്റാത്ത പ്രവാസിയുടെ വിഷയം ചര്‍ച്ച ചെയ്തോ എന്നറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. കോവിഡില്‍ തകര്‍ന്ന സമ്പദ് രംഗം തിരിച്ച് വരാനുഉള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്തോ എന്നറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. കോവിഡില്‍ ദുരിതമനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിനെ പറ്റി ചര്‍ച്ച ചെയ്തോ എന്നറിയാനും ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. കേരളത്തിലെ ജനങ്ങളെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. അതിനദ്ദേഹത്തിന് ബാധ്യതയുണ്ട്.
സാന്ത്വനത്തിലെ അഞ്ജലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം












Click it and Unblock the Notifications