Get Updates
Get notified of breaking news, exclusive insights, and must-see stories!

സാധാരണക്കാരന് ദുരിതം,ഭരണകക്ഷിക്ക് റിലാക്സേഷൻ; തുഗ്ലക്ക് നയം..വിമർശിച്ച് ഷിബു ബേബി ജോൺ

തിരുവനന്തപുരം; സർക്കാരിന്റെ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ വിമശനവുമായി ഷിബു ബേബി ജോൺ. സാധാരണക്കാർക്ക് കൊടുംദുരിതവും ഭരണപാർട്ടിയ്ക്ക് പരമാവധി റിലാക്സേഷനും എന്ന നയമാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സാധാരണക്കാരൻ അവന്റെ ജീവിത്തതിൽ സുപ്രധാനമായ വിവാഹ ചടങ്ങുകളിൽ ഉൾപ്പെടെ സമൂഹ നൻമയ്ക്കായി വിട്ടു വീഴ്ച ചെയ്യുമ്പോൾ മറുഭാഗത്ത് മുഖ്യമന്ത്രി തന്നെ പങ്കെടുക്കുന്ന സിപിഎം സമ്മേളനങ്ങളില്‍ തിക്കിതിരക്കി പങ്കെടുക്കുന്നത് ആയിരങ്ങളാണ്. ജില്ലാ സമ്മേളനങ്ങളുടെ ഭാഗമായി അഞ്ഞൂറിലധികം സ്ത്രീകളെ പങ്കെടുപ്പിച്ച് സിപിഎമ്മിന്റെ മെഗാതിരുവാതിരയ്ക്കും കോവിഡ് മാനദണ്ഡങ്ങള്‍ ബാധകമല്ല. ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന കെ റെയില്‍ വിശദീകരണ പരിപാടിയില്‍ ഉൾപ്പെടെ 250 ഓളം പേരാണ് പങ്കെടുത്തതെന്നും സർക്കാരിന്റേത് സാഡിസ്റ്റിക്ക് സമീപമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. പോസ്റ്റ് വായിക്കാം

shibu baby john

ലോകമെമ്പാടും കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുതിച്ചുയരുകയാണ്. കേരളത്തിലും പതിമൂവായിരത്തിലധികം കേസുകള്‍ ആയിട്ടുണ്ട്.
കോവിഡ് വ്യാപനം തടയാൻ സർക്കാരിൻ്റെ എല്ലാ നിർദ്ദേശങ്ങളും അക്ഷരംപ്രതി പാലിച്ചവരാണ് ഇവിടത്തെ ജനങ്ങൾ.
എല്ലാവരും മാസ്ക് വയ്ക്കാൻ സർക്കാർ ആവശ്യപ്പെട്ടു, അവർ മാസ്ക് വച്ചു.
സാമൂഹ്യ അകലം പാലിയ്ക്കാൻ പറഞ്ഞു, പാലിച്ചു. ലോക്ക്ഡൗണായി വീട്ടിലിരിക്കാൻ പറഞ്ഞു, വീട്ടിലിരുന്നു.വാക്സിനെടുക്കാൻ പറഞ്ഞു, വാക്സിനെടുത്തു.
എന്നിട്ടും നിയന്ത്രണങ്ങൾ ഫലം കാണാതെ വരുന്ന അവസരത്തിലാണ്
തുടക്കകാലത്തുണ്ടായിരുന്നത് പോലെ കടുത്ത നിയന്ത്രങ്ങൾ ഇപ്പോൾ ആവശ്യമില്ലെന്ന് ലോക രാജ്യങ്ങൾ തിരിച്ചറിഞ്ഞത്.

വ്യാപനം രൂക്ഷമാണെങ്കിലും കാഠിന്യം കുറഞ്ഞ വൈറസാണ് ഒമിക്രോൺ.
എന്നാൽ കേരളത്തിൽ ഇന്നും അന്ന് പരീക്ഷിച്ച് പരാജയപ്പെട്ട കാര്യങ്ങൾ തന്നെ വീണ്ടും ആവർത്തിക്കുകയാണ്.രണ്ടായിരം കേസുകളുള്ള ദുബായിയില്‍ നിന്നും 13000 കേസുകളുള്ള കേരളത്തിലേയ്ക്ക് വരുന്ന പ്രവാസികള്‍ ഇവിടെ 7 ദിവസം ക്വാറൻ്റെെനിലും 7 ദിവസം സ്വയം നിരീക്ഷണത്തിലും വീട്ടിലിരിക്കണമെന്നതുപോലെയുള്ള തുഗ്ലക്ക് നയങ്ങളാണ് സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളത്.

എന്നാല്‍ സാധാരണക്കാർക്ക് കൊടുംദുരിതവും ഭരണപാർട്ടിയ്ക്ക് പരമാവധി Relaxation നും എന്ന നയമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. വിവാഹങ്ങള്‍ക്കും മറ്റ് സ്വകാര്യ ചടങ്ങുകള്‍ക്കും 50 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളു. ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതത്തിന്റെ ഏറ്റവും സുപ്രധാനമായ ഒരു ഘട്ടമാണ് സ്വന്തം വിവാഹവും മക്കളുടെ വിവാഹങ്ങളും. ജീവിതത്തിന്റെ ഗതി തന്നെ അതിനെ ചുറ്റിപ്പറ്റിനില്‍ക്കുമ്പോള്‍ തങ്ങളുടെയും തങ്ങള്‍ ജീവിയ്ക്കുന്ന സമൂഹത്തിന്റെയും നന്മയ്ക്ക് വേണ്ടി അവര്‍ ആഘോഷങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്ത് 50 പേരില്‍ ഒതുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

കോവിഡ് രോഗികളുമായി സംബര്‍ക്കത്തില്‍ വരുന്നവരെല്ലാം ഏഴ് ദിവസം ക്വാറന്റൈനില്‍ പോകണമെന്നും പുതിയ നിര്‍ദ്ദേശത്തിലുണ്ട്. അങ്ങനെവന്നാല്‍ കേരളമാകെ നിശ്ചലാവസ്ഥയിലേയ്ക്ക് നീങ്ങും.
അതേസമയം മറുഭാഗത്ത് മുഖ്യമന്ത്രി തന്നെ പങ്കെടുക്കുന്ന സിപിഎം സമ്മേളനങ്ങളില്‍ തിക്കിതിരക്കി പങ്കെടുക്കുന്നത് ആയിരങ്ങളാണ്. ജില്ലാ സമ്മേളനങ്ങളുടെ ഭാഗമായി അഞ്ഞൂറിലധികം സ്ത്രീകളെ പങ്കെടുപ്പിച്ച് സിപിഎമ്മിന്റെ മെഗാതിരുവാതിരയ്ക്കും കോവിഡ് മാനദണ്ഡങ്ങള്‍ ബാധകമല്ല. വിവാദമായപ്പോള്‍ പേരിനൊരു കേസും.

ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന കെ റെയില്‍ വിശദീകരണ പരിപാടിയില്‍ 250 പേര്‍ക്ക് പങ്കെടുക്കാന്‍ പ്രത്യേക അനുമതി നല്‍കിയിരിക്കകയാണ്. അതായത് കല്യാണ വീട്ടില്‍ ആള് കൂടിയാല്‍ വരുന്ന കോവിഡ് സര്‍ക്കാര്‍ വിശദീകരിക്കുന്നിടത്ത് വരില്ലെന്നാണോ മുഖ്യമന്ത്രി കരുതുന്നത്? ഇതൊരു സാഡിസ്റ്റിക്ക് സമീപനമാണ്.
കേരളസര്‍ക്കാരിന്റെ പ്രവൃത്തികൾ കാണുമ്പോള്‍ എല്ലാവരും ചോദിക്കുന്നത് 'ആരോട് പറയാന്‍ എന്തു പറയാന്‍' എന്നാണ്. എന്നാല്‍ ആരെങ്കിലുമൊക്കെ പറയണമല്ലോ. അങ്ങനെ പറഞ്ഞ് പറഞ്ഞെങ്കിലും യാഥാര്‍ത്ഥ്യബോധമുള്ള ചിന്തകള്‍ ഗവണ്‍മെന്റിന്റെ ബധിരകര്‍ണങ്ങളില്‍ കയറുന്നെങ്കില്‍ കയറട്ടെ.

ഞെട്ടിച്ച് അമല പോൾ.. നടിയുടെ കിടിലൻ ഫോട്ടോഷൂട്ട് വീണ്ടും വൈറൽ

Recommended Video

cmsvideo
    സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍, സ്‌കൂളുകളും ഓഫീസുകളും അടച്ചേക്കും |

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+