Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവളോടൊപ്പം അടുത്തിരുന്ന് കണ്ടവര്‍ക്കേ ആ ബുദ്ധിമുട്ട് അറിയാന്‍ കഴിയൂ'; ഉറ്റസുഹൃത്ത് ശില്‍പബാല പറയുന്നു

ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ ദിവസം പങ്കുവച്ച കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ നിരവധി സിനിമ താരങ്ങളാണ് പിന്തുണയുമായി എത്തിയത്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ള താരങ്ങള്‍ നടി എഴുതിയ കുറിപ്പ് പങ്കുവച്ചാണ് പിന്തുണ അറിയിച്ചത്. നിനക്കൊപ്പം എന്ന് മമ്മൂട്ടിയും ബഹുമാനം എന്ന് മോഹന്‍ലാലും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പിന്തുണ അറിയിച്ചു. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്നാണ് നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

1

എന്നാല്‍ ഇപ്പോഴിതാ, നടിയുടെ അതിജീവനക്കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ താരം അനുഭവിച്ച പ്രയാസത്തെ കുറിച്ച് തുറന്നുപറയുകയാണ് ഉറ്റ സുഹൃത്തും അഭിനേത്രിയുമായ ശില്‍പ ബാല. ഇത്രയും തുറന്നുപറയാന്‍, അവള്‍ നേടിയെടുത്ത ധൈര്യം എത്രമാത്രം ബുദ്ധിമുട്ടിയായിരുന്നുവെന്നത് കഴിഞ്ഞ അഞ്ച് വര്‍ഷമായി അവളുടെ അടുത്തിരുന്ന് കണ്ടവര്‍ക്കേ അറിയാന്‍ കഴിയൂം എന്ന് ശില്‍പ പറയുന്നു. ശില്‍പ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ,

2

ധീരരായ പോരാളികളെ കുറിച്ച് വായിച്ചറിഞ്ഞാണ് ഞാന്‍ വളര്‍ന്നുവന്നത്. എന്നാല്‍ വിധി യഥാര്‍ത്ഥത്തില്‍ ഒരാളെ എന്റെ മുന്നിലേക്കെത്തിച്ചു. അതിനേക്കാള്‍ വലിയ പ്രചോദനം എനിക്ക് എല്ലാ ദിവസവും ലഭിക്കാനില്ല. അവളോടൊപ്പം നില്‍ക്കുന്ന എല്ലാ നല്ല മനസുകള്‍ക്കും നന്ദി.

3

അവള്‍ക്ക് അത് നല്‍കുന്നത് എന്താണെന്നുള്ളത്, വാക്കുകള്‍ക്ക് അതീതമാണ്, അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ വളരെയധികം വലിയ കാര്യമാണ് നിങ്ങള്‍ ചെയ്യുന്നത്. നമുക്ക് അത് ആവശ്യമാണ്. ഇവിടെയുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അത് ആവശ്യമാണ്. നന്ദി- ശില്‍പ ബാല സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

4

അതേസമയം, നടി പങ്കുവച്ച പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍, മഞ്ജു വാര്യര്‍, ആഷിഖ് അബു, അന്നാ ബെന്‍, പാര്‍വതി, റിമ കല്ലിങ്കല്‍, ഐശ്വര്യ ലക്ഷ്മി, ബാബുരാജ് തുടങ്ങി നിരധി താരങ്ങള്‍ വിഷയത്തില്‍ നടിയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

5

നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെയാമ്, ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അക്രമണത്തില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.

6

എന്നാല്‍ അപ്പോളൊക്കേയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതിപുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്ന്‌കൊണ്ടിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+