Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഫ്ലാറ്റിൽ 7 മോഡലുകളുമൊത്ത് ലഹരിപാർട്ടി നടത്തിയ ഷൈനിനെ ജയിലിൽ ഇട്ടു, ആ നടി റോഡിൽ തർക്കിച്ചു'; ആലപ്പി അഷ്‌റഫ്

മലയാള സിനിമയ്‌ക്കെതിരെ കാലങ്ങളായി ഉയരുന്ന പ്രധാന ആരോപണങ്ങളിൽ ഒന്നായിരുന്നു ലഹരി ഉപയോഗവും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും. പ്രമുഖ നടൻമാർ, സാങ്കേതിക പ്രവർത്തകർ, സംവിധായകർ എന്നിങ്ങനെ ഓരോ മേഖലയിൽ നിന്നുള്ള ആളുകളും ആരോപണം നേരിട്ടിരുന്നു. കൂടാതെ പല നടൻമാർക്ക് എതിരെയും വ്യാപക പരാതികളും ഉയർന്നെങ്കിലും അതിനെ കുറിച്ചുള്ള അന്വേഷണങ്ങൾ എവിടെയും എത്തിയിരുന്നില്ല.

അടുത്തിടെ കുപ്രസിദ്ധ ഗുണ്ട ഒരു ഹോട്ടലിൽ നടത്തിയ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ രണ്ട് പ്രമുഖ നടീനടൻമാരുടെ പേരുകൾ ഉയർന്നു കേട്ടിരുന്നു. കേസിൽ അവരെ ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. എന്നാൽ ഈ കേസ് പിന്നീട് കൂടുതൽ ചർച്ച ചെയ്യപ്പെട്ടില്ല. അടുത്തിടെ വീണ്ടും ഇതേ താരത്തിനെതിരെ മറ്റൊരു ആരോപണവും കൂടി ഉയർന്നതോടെ മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് വീണ്ടും ചർച്ച വരികയാണ്.

alleppeyashrafshinetom

ഹൈബ്രിഡ് ലഹരിയുമായി ആലപ്പുഴയിൽ പിടിയിലായ യുവതിയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പങ്കുവച്ചത്. ഈ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് പ്രമുഖ സംവിധായകനും നടനുമായ ആലപ്പി അഷ്‌റഫ്. മലയാള സിനിമയിലെ ലഹരി ഉപയോഗത്തിന്റെ ഞെട്ടിക്കുന്ന കഥകളാണ് അദ്ദേഹം വീഡിയോയിൽ പങ്കുവയ്ക്കുന്നത്. തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ

യുവത്വത്തിന്റെ ചോരത്തിളപ്പിൽ ആറാടുമ്പോൾ അവർ ചിന്തിക്കുന്നില്ല സർവനാശത്തിലേക്കാണ്‌ തങ്ങളുടെ പറയണമെന്ന്. ഇവിടെ ലഹരിയുടെ അതിപ്രസരം കാരണം സിനിമയിലെ നല്ല സമയങ്ങൾ ഇല്ലാതാക്കുന്ന ചില കലാകാരൻമാരുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ മലയാള സിനിമയെ പിടിമുറുക്കിയ ലഹരി മാഫിയയെ കുറിച്ച് നാടുമുഴുവൻ ചർച്ചയായത് ആണല്ലോ..

ലഹരിനുരയുന്ന സിനിമാ സെറ്റുകളിൽ ഷാഡോ പോലീസ് എത്തുമെന്നും ക്യാരവനിൽ പോലും പരിശോധന നടക്കുമെന്നും കേട്ടപ്പോൾ സിനിമയിലെ ലഹരി ഉപയോഗത്തിന് അന്ത്യമായി എന്നാണ് കരുതിയത്. എന്നാൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് ഒരുപടി കൂടി മുകളിലേക്ക് എത്തുകയാണ് ഉണ്ടായത്. ആർജി വയനാടൻ എന്ന രഞ്ജിത്ത് ഷൂട്ടിങ് സ്ഥലത്തേക്ക് പോവുമ്പോൾ കഞ്ചാവ് അടിച്ചു കിറുങ്ങി കൈയിൽ ലഹരിയുമായാണ് പിടിയിലായത്.

സ്ത്രീകളെ ഉൾപ്പെടെ മേക്കപ്പ് ഇടുന്ന ആളാണ് പിടിയിലായത് എന്നോർക്കണം. ഇതിനെ ന്യായീകരിച്ചു കൊണ്ട് ചില സിനിമാക്കാർ പറഞ്ഞത്, അയാൾ ഇത് ഉപയോഗിക്കുന്ന ആളാണെന്ന് എല്ലാവർക്കും അറിയാം, പക്ഷേ ഒരു ശല്യവുമില്ലെന്നാണ്. ഷൈൻ ടോം ചാക്കോ ആർക്കും ഒരു ശല്യവും ഉപദ്രവവും ഇല്ലാത്ത ആളാണ്. അയാളെ പോലീസ് പിടിച്ചുകൊണ്ട് പോയി ജയിലിൽ ഇട്ടത് ആർക്കെങ്കിലും ശല്യം ഉണ്ടാക്കിയിട്ടല്ല.

കടവന്തറയിലെ ഫ്ലാറ്റിൽ ഏഴ് മോഡുകളുമൊത്ത് കൊക്കെയ്ൻ പാർട്ടി നടത്തിയതിനാണ്. കേരളത്തിലെയും സിനിമാ രംഗത്തെയും ആദ്യത്തെ കൊക്കെയ്ൻ കേസ്. സിനിമയിലെ പ്രശസ്‌തിയും പണവും കൊണ്ട് ആർക്ക് വേണമെങ്കിലും ഏത് കേസിൽ നിന്നും തടിയൂരാൻ കഴിയുമെന്നതാണ് ഇത് തെളിയിക്കുന്നത്. ഈ കേസിന്റെ ക്ലൈമാക്‌സ് ആണ് ഏറ്റവും വലിയ തമാശ.

പിടികൂടിയത് കൊക്കെയ്ൻ അല്ലെന്ന് ഫോറൻസിക് റിപ്പോർട്ട് വന്നു. ഈയൊരു കേസ് കൊണ്ട് ഷൈൻ ടോം ചാക്കോയ്ക്ക് മാറ്റമുണ്ടായി എന്ന് കരുതിയെങ്കിൽ അത് നിങ്ങളുടെ മാത്രം തോന്നലാണെന്ന് ഷൈൻ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കഴിവുറ്റ ഒരു കലാകാരനെയാണ് മയക്കുമരുന്ന് കാർന്നുതിന്നു കൊണ്ടിരിക്കുന്നത്. ശക്തമായ ഒരു നിയമ വ്യവസ്ഥയും സത്യസന്ധരായ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഷൈനിനെ ഒരു മാറ്റം ഉണ്ടായിരുന്നേനെ.

ശ്രീനാഥ് ഭാസിയുടെ ലഹരി ഉപയോഗം കൊണ്ടുണ്ടായ കുഴപ്പങ്ങൾ കാരണം നിർമ്മാതാക്കളുടെ സംഘടന ഒരു മുന്നറിയിപ്പ് നൽകിയിരുന്നു. ഇയാളെ വെച്ച് പടം എടുക്കുന്നവർ അതുകൊണ്ട് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ സ്വയം തീർക്കണമെന്നും യാതൊരു കാരണവശാലും നിർമാതാക്കളുടെ സംഘടന അതിൽ ഇടപെടുന്നതല്ലെന്നും.

ശ്രീനാഥ് ഭാസിയെ സംബന്ധിച്ചുള്ള ഈ വ്യവസ്ഥ ഇന്നും നിലവിലുണ്ട്. എന്നാൽ ഇയാളെ കുറിച്ചും ഇപ്പോഴും പരാതികൾ ഉയരുന്നുണ്ട്. എന്നാൽ തനിക്കെതിരെയുള്ള വ്യവസ്ഥകൾ പിൻവലിക്കണമെന്നുള്ള ശ്രീനാഥ് ഭാസിയുടെ അപേക്ഷയും അവിടെ ലഭിച്ചിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു. വളരെ കഴിവുള്ള കലാകാരൻ ആണ് ഇയാളെന്നതിൽ യാതൊരു സംശയവുമില്ല. ഇയാൾ അഭിനയിച്ച ഹോം, മഞ്ഞുമ്മൽ ബോയ്‌സ് എന്നിവ കണ്ടാൽ മതി അയാളുടെ അഭിനയപാടവം തിരിച്ചറിയാൻ.

ഇത്തരത്തിൽ ഒരു നല്ല കലാകാരനേയും മയക്കുമരുന്ന് കാർന്നു തിന്ന് കൊണ്ടിരിക്കുകയാണ്. മലയാള സിനിമയിൽ നല്ല കലാകാരൻമാർ എന്ന് വിശേഷിപ്പിക്കുന്ന ഒരുപറ്റം ചെറുപ്പക്കാർക്ക് ലഹരിയില്ലാതെ സംവിധാനം വരില്ല എഴുത്ത് വരില്ല അഭിനയം വരില്ല എന്ന് രീതിയിലേക്ക് കാര്യങ്ങൾ മാറി കൊണ്ടിരിക്കുകയാണ്.

ഇപ്പോൾ വലയിൽ കുടുങ്ങിയിരിക്കുന്നവർ ചെറുമീനുകൾ മാത്രമാണെന്നും വരും ദിവസങ്ങളിൽ വമ്പൻ സ്രാവുകൾ കുടുങ്ങുമെന്നും പോലീസും എക്സൈസും പറയുന്നു. നടൻമാരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല, നടിമാരുമുണ്ട് ഇതിൽ. അവരും ഒട്ടും മോശമല്ല. ഒരു നടി ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചു വരുമ്പോൾ അപകടം ഉണ്ടാക്കി.

ഫിറ്റായ അവർ റോഡിലിറങ്ങി കാല് നിലത്തുറക്കാതെ ആളുകളോട് തട്ടിക്കയറുന്നത് നമ്മൾ കണ്ടതല്ലേ..? ഇതുകൊണ്ടൊക്കെ അവർ എന്ത് നേടി. ലഹരികൊണ്ട് കൊറേ പേരുദോഷം നേടിയെന്ന് മാത്രം. മറ്റൊരു നായികാ നടിയെയും ലഹരിപാർട്ടിയിൽ പങ്കെടുത്തു എന്നതിന്റെ പേരിൽ പോലീസ് സ്‌റ്റേഷനിൽ കൊണ്ടുപോയി ചോദ്യം ചെയ്യുന്നത് നാം കണ്ടതല്ലേ.. അവരും അഭിനയ മികവ് തെളിയിച്ചു മുന്നേറുന്ന സമയമായിരുന്നു അത്.

കൊല്ലം പറവൂരിൽ സീരിയൽ നടിയായ ഷംനത്ത് എന്ന പാർവതിയിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തത് കിടപ്പുമുറിയിലെ ബെഡിന്റെ അടിയിൽ നിന്നാണ്. ഭർത്താവും കുട്ടിയും ഒക്കെയുള്ള ചെറുപ്പക്കാരി ആണെന്ന് ഓർക്കണം. അവരും സ്വന്തം ജീവിതം തുലച്ചുവെന്ന് വേണം പറയാൻ. മറ്റൊരു ജൂനിയർ ആർട്ടിസ്‌റ്റ് ആയ അനിലയിൽ നിന്നും 41 ഗ്രാം എംഡിഎംഎ കണ്ടെടുത്തത് അവരുടെ സ്വകാര്യ ഭാഗത്ത് നിന്നാണ്.

മയക്കുമരുന്ന് വിൽപ്പനയ്ക്കും ഉപയോഗത്തിനും എന്ത് സാഹസത്തിനു മുതിരുമെന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം. ആലപ്പുഴയിലെ ഓമനപ്പുഴ കടപ്പുറത്ത് നിന്ന് പിടിച്ചെടുത്ത ഹൈബ്രിഡ് കഞ്ചാവ് പോലീസിനെയും എക്സൈസിനെയും ഞെട്ടിച്ചു കളഞ്ഞു. പഴയ ഇടുക്കി ഗോൾഡ് ഒക്കെ ഔട്ട് ഡേറ്റഡായി. അതിന്റെ 20 ഇരട്ടി വീര്യമുള്ള ഹൈബ്രിഡ് ലഹരികളാണ് ഇപ്പോൾ ഉള്ളത്.

മൂന്ന് കിലോ ഹൈബ്രിഡ് ലഹരിയുമായി ഇവിടെ നിന്ന് പിടികൂടിയ പൊന്നോമനയെ മൂന്നിടങ്ങളിൽ മൂന്ന് നാമധേയങ്ങളിലാണ് അറിയപ്പെടുന്നത്. കർണാടകയിൽ മഹിമ, തമിഴ്‌നാട്ടിൽ തസ്ലീമ, കൊച്ചിയിൽ ക്രിസ്‌റ്റീന എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഒരു ഫിറോസും കൂടെ പിടിയിലായിട്ടുണ്ട്. സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്.

ഈ കേസിൽ ഇവർക്ക് സിനിമാ താരങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. മൂന്ന് നടൻമാരുടെ പേരുകൾ കേട്ടെങ്കിലും അതിൽ രണ്ട് പേരുടെ കാര്യത്തിൽ ഏതാണ്ട് തീരുമാനമായി കഴിഞ്ഞു. അവർ തമ്മിലുള്ള ചാറ്റുകൾ കണ്ടെടുത്തിട്ടുണ്ട്. ഈ രണ്ട് പേരാണ് ഷൈൻ ടോം ചാക്കോയും, ശ്രീനാഥ് ഭാസിയും. ഇനിയൊരു വമ്പൻ സ്രാവ് കൂടിയുണ്ടെന്നും അതിനുള്ള തെളിവുകൾക്കായി പരതുകയാണെന്നും പോലീസ് പറഞ്ഞു.

ഈ വമ്പൻ സ്രാവ് ആയ യുവ നടന് വേണ്ടി ഹൈബ്രിഡ് കഞ്ചാവ് മാത്രമല്ല, ഹൈബ്രിഡ് മോഡലുകളെയും ഇവർ സപ്ലൈ ചെയ്‌തിട്ടുണ്ട്‌. 25000 രൂപ ഇതിനായി അവർ വാങ്ങിയെന്നും അതിൽ 5000 തസ്ലീമയുടെ കമ്മീഷൻ ആണെന്നും ചാറ്റുകൾ തെളിവായി കാണിക്കുന്നു. ഇവർ പല നടന്മാർക്കും വിദ്യാർത്ഥികൾ ഉൾപ്പെടെ പെൺകുട്ടികളെ എത്തിച്ചു നൽകിയിട്ടുമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതോടെ ഷൈൻ ടോം ചാക്കോയെ കാണാനുമില്ല, മിണ്ടാട്ടവുമില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+