മുറിവില്‍ പഴുപ്പ് വന്ന് ആശുപത്രിയിലായി! ആ ദിവസങ്ങളില്‍ സംഭവിച്ചത്! ശോഭാ സുരേന്ദ്രന്‍ തുറന്നുപറയുന്നു

  • By: Desk
Subscribe to Oneindia Malayalam
ശോഭാ സുരേന്ദ്രന്‍ ബിജെപി വിടുന്നു? സത്യം ഇതാണ് | Oneindia Malayalam

കോഴിക്കോട്: 'ബിജെപി സംസ്ഥാന നേതാവ് ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി വിടുന്നു', 'ജനരക്ഷാ യാത്രയില്‍ നിന്ന് പിന്മാറിയ ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി യോഗങ്ങളിലും പങ്കെടുത്തില്ല', കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തകളാണിത്. ബിജെപിയുടെ തീപ്പൊരി നേതാവ് ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി വിടുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലടക്കം വാര്‍ത്ത പ്രചരിച്ചിരുന്നത്.

കേരളത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തം? വേമ്പനാട്ട് കായല്‍ 'പ്ലാസ്റ്റിക് കായലായി' മാറും?

ഹാദിയയെ സന്ദര്‍ശിക്കാന്‍ രേഖാ ശര്‍മ്മ! നിമിഷ ഫാത്തിമയുടെ അമ്മയെയും കാണും; സന്ദര്‍ശനത്തിന് പിന്നില്‍?

ഒടുവില്‍ ഇത്തരം കുപ്രചരണങ്ങള്‍ക്ക് ശോഭാ സുരേന്ദ്രന്‍ തന്നെ മറുപടിയുമായി രംഗത്തെത്തി. മാതൃഭൂമി ഡോട്ട് കോമാണ് ശോഭാ സുരേന്ദ്രന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താന്‍ പാര്‍ട്ടി വിടുന്നുവെന്ന ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിച്ചുകൊണ്ടാണ് ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചത്.

കൊച്ചിയില്‍ പിടിയിലായത് 12 സിനിമാക്കാര്‍! ഫ്‌ളാറ്റില്‍ കയറിയ പോലീസും ഞെട്ടി! ചരസ് മാത്രമല്ല...

ആരോപണങ്ങള്‍...

ആരോപണങ്ങള്‍...

താന്‍ പാര്‍ട്ടി വിടുന്നുവെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ശോഭാ സുരേന്ദ്രന്‍ മാതൃഭൂമിയോട് പറഞ്ഞത്. ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും നിഷേധിച്ച ശോഭാ സുരേന്ദ്രന്‍, താന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഇപ്പോഴും സജീവമാണെന്നും വ്യക്തമാക്കി.

പ്രചരിച്ചത്...

പ്രചരിച്ചത്...

ജനരക്ഷാ യാത്രയ്ക്കിടെ പോലീസിന്റെ ചവിട്ടേറ്റ ശോഭാ സുരേന്ദ്രന്‍ പിന്നീടങ്ങോട്ട് യാത്രയില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇതിനു പിന്നാലെ നടന്ന ബിജെപി സംസ്ഥാന കമ്മിറ്റി യോഗങ്ങളിലും ശോഭാ സുരേന്ദ്രന്‍ പങ്കെടുത്തിരുന്നില്ല. ഈ ഇടവേളയാണ് ശോഭാ സുരേന്ദ്രന്‍ ബിജെപി വിടുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമായത്.

മാറ്റിനിര്‍ത്തുന്നു....

മാറ്റിനിര്‍ത്തുന്നു....

വി മുരളീധരപക്ഷ നേതാവായ കൃഷ്ണകുമാര്‍ പാലക്കാട് ജില്ലയിലെ പാര്‍ട്ടി പരിപാടികളില്‍ നിന്നും ശോഭാ സുരേന്ദ്രനെ മാറ്റിനിര്‍ത്തുകയാണെന്നും, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശോഭയെ മത്സരിപ്പിക്കാതിരിക്കാന്‍ നീക്കങ്ങള്‍ സജീവമാണെന്നും, ഇതില്‍ പ്രതിഷേധിച്ച് അവര്‍ പാര്‍ട്ടി വിടുന്നുവെന്നുമാണ് വാര്‍ത്ത പ്രചരിച്ചത്.

സംഭവിച്ചത്...

സംഭവിച്ചത്...

കുറച്ചുകാലം സജീവ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നതാണ് ഇത്തരത്തില്‍ വാര്‍ത്ത പ്രചരിക്കാന്‍ കാരണമായത്. ജനരക്ഷാ യാത്രയ്ക്കിടെ കണ്ണൂരില്‍ വെച്ച് പോലീസുകാരുടെ ബൂട്ട് കൊണ്ട് ചവിട്ടേറ്റിരുന്നു. ഈ മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ മുറിവില്‍ പഴുപ്പ് വന്നതിനാല്‍ താന്‍ കുറച്ചുദിവസം എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും ശോഭ പറഞ്ഞു.

വിശ്രമം...

വിശ്രമം...

എറണാകുളം അമൃത ആശുപത്രിയിലെ ചികിത്സയും വിശ്രമവും കഴിഞ്ഞ് നവംബര്‍ അഞ്ച് മുതല്‍ താന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കിയതായി മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്ത കൊടുക്കുമ്പോള്‍...

വാര്‍ത്ത കൊടുക്കുമ്പോള്‍...

തന്നെക്കുറിച്ച് വാസ്തവ വിരുദ്ധമായ വാര്‍ത്തകളാണ് പ്രചരിച്ചത്. ഒരു വാര്‍ത്ത നല്‍കുമ്പോള്‍ അതുമായി ബന്ധപ്പെട്ടയാളുടെ പ്രതികരണം ചോദിക്കുക എന്ന സാമാന്യമര്യാദ പോലും കാണിക്കാതെയാണ് ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതെന്നും ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

English summary
shobha surendran's response about allegations and fake news.
Please Wait while comments are loading...