ശോഭ സുരേന്ദ്രന്‍ പാര്‍ട്ടി വിടുമോ? 'നേതൃത്വം താക്കീത് ചെയ്താല്‍ താന്‍ ഒഴുകിപോകില്ലെന്ന്'
പാലക്കാട്: ബിജെപി സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശോഭ സുരേന്ദ്രന്‍. പറയേണ്ടത് പറയാന്‍ നട്ടെല്ലുള്ള പ്രവര്‍ത്തകയും സ്ഥാനാര്‍ത്ഥിയുമാണ് താനെന്നും പാര്‍ട്ടി നേതൃത്വം താക്കീത് നല്‍കിയാല്‍ ഒഴുകി പോകുന്ന പൊതു പ്രവര്‍ത്തകയല്ല താനെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.
ഒരു വ്യവസായി ഉള്‍പ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്‍കിയതാണ് തനിക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് കാരണമെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി. ഒ രാജഗോപാലന്‍ എംഎല്‍എക്ക് പാലക്കാട് എന്‍ഡിഎ നേതൃത്വം നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ശോഭ സുരേന്ദ്രന്‍ ആഞ്ഞടിച്ചത്.

മുന്‍കൂട്ടി തീരുമാനിച്ചു
രാഷ്ട്രീയ പ്രതിയോഗികളും ഒരു വ്യവസായ ലോബിയും ചേന്ന് തന്റെ തിരഞ്ഞെടുപ്പ് പരാജയം മുന്‍പുതന്നെ ഉറപ്പിച്ചതായി ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പാലക്കാട് മണ്ഡലത്തില്‍ മത്‌സരിക്കാനെത്തിയപ്പോള്‍ മലമ്പുഴ അടക്കമുള്ള എല്ലാ മണ്ഡലങ്ങളിലും വോട്ട് കൂടിയപ്പോള്‍ പാലക്കാട് നിയോജക മണ്ഡലത്തില്‍ വോട്ട് കുറഞ്ഞത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിച്ചു.

പൊതുപ്രവര്‍ത്തനം തുടരും
പദവികള്‍ നാളെ പോയാലും പൊതുപ്രവര്‍ത്തനം തുടരാനുള്ള ആര്‍ജവം തനിക്കുണ്ടെന്നും ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പദവി സ്വപ്‌നം കണ്ടല്ല താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നത്തുന്നതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

സാധ്യത സീറ്റ്
ജയിക്കാന്‍ സാധ്യതയുള്ള സീറ്റ് തന്നെ തനിക്ക് വേണമെന്ന തരത്തിലുള്ള ചിന്താഗതികള്‍ ശരിയല്ലെന്ന് ഒ രാജഗോപാല്‍ എംഎല്‍എ സൂചിപ്പിച്ചു. പാലക്കാട് നല്‍കിയ സ്വീകരണത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ആര്‍ത്തിയില്ല
ആര്‍ത്തികൊണ്ടല്ല താന്‍ ഇത്രയധികം തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് ഒ രാജഗോപാല്‍ പറഞ്ഞു. എവിടെയെങ്കിലും രണ്ട് വോട്ട് കിട്ടാന്‍ സാധ്യതയുണ്ടെങ്കില്‍ അവിടെ മത്സരിക്കുക വഴി പാര്‍ട്ടിയും ആശയവും വളര്‍ത്താനാകും. ഈ തത്വത്തില്‍ അടിയുറച്ച് വിശ്വസിച്ച് പാര്‍ട്ടിയുടെ നിര്‍ദേശാനുസരണമായിരുന്നു തന്റെ മത്സരങ്ങളെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications