വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ റെയില്‍വെ ശൗചാലയത്തില്‍; പ്രതി അയല്‍വാസി, കുടുക്കിയത് സിനിമ സ്റ്റൈലില്‍

തിരുവനന്തപുരം : തിരുവനന്തപുരം പാങ്ങാപ്പാറ സ്വദേശിയായ യുവകതിയുടെ ഫോണ്‍ നമ്പറിലേക്ക് 2018 മേയ് നാലിനായിരുന്നു അശ്ലീല ചുവയുള്ള ഒരു ഫോണ്‍കോള്‍ എത്തിയത് . തമിഴ് കലര്‍ന്ന സംസാരമായിരുന്നു അത്. തുടര്‍ന്ന് മേയ് 8നും കൊല്ലത്ത് നിന്ന് ഒരു ഫോണ്‍കോള്‍ വന്നു. എങ്ങനെയാണ് തനിക്ക് ഇത്തരത്തിലുള്ള ഫോണ്‍കോള്‍ വരുന്നതെന്ന സംശയം ഉടലെടുത്തതോടെയാണ് എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷന് ശൗചാലയത്തില്‍ വീട്ടമ്മയുടെ പേരും ഫോണ്‍ നമ്പറും കുറിച്ചെന്നും ഇക്കാര്യം അറിയിക്കാന്‍ വേണ്ടിയാണ് വിളിച്ചതെന്നും യുവാവ് അറിയിച്ചത് .
എന്നാല്‍ ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പേരും ഫോണ്‍ നമ്പറും ആരാണ് റെയില്‍വെ സ്റ്റേഷനില്‍ കുറിച്ചതെന്ന് നിയമ പോരാട്ടത്തിലൂടെ കണ്ടെത്തിയിരിക്കുകയാണ് യുവതിയും കുടുംബവും. എറണാകുളം സൗത്ത് സ്റ്റേഷനിലെ ശൗചാലയത്തില്‍ തന്റെ പേരും ഫോണ്‍ നമ്പറും കുറിച്ചിട്ട വ്യക്തിയെ കയ്യക്ഷരത്തിലൂടെയാണ് വീട്ടമ്മ കുടുക്കിയത്.
സംഭവത്തില്‍ അയല്‍വാസിയും ഡിജിറ്റര്‍ സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസറുമായ അജിത് കുമാറിന്റേതാണെന്ന് പരിശോധനയില്‍ തിരിച്ചറിഞ്ഞു. സംഭവത്തില്‍ എറണാകുളം സൗത്ത് പൊലീസ് അജിത് കുമാറിനെതിരെ കുറ്റുപത്രം സമര്‍പ്പിച്ചു. സംഭവത്തില്‍ നിര്‍ണായകമായത് യുവാവിന്റെ ഫോണ്‍ കോളായിരുന്നു. കൊല്ലം സ്വദേശിയായ യുവാവ് ഫോണ്‍ നമ്പര്‍ എഴുതിയതിന്റെ തെളിവ് വാട്സാപ്പില്‍ അയച്ചുകൊടുത്തിരുന്നു .
ഇതാണ് പ്രതിയെ തിരിച്ചറിയാന്‍ വഴിത്തിരിവായത്. വീട്ടമ്മയുടെ നിര്‍ദ്ദേശ പ്രകാരം യുവാവ് ഈ ഫോണ്‍ നമ്പര്‍ മായ്ച്ചുകളഞ്ഞു. എന്നാല്‍ ചുമരിലെ കയ്യക്ഷരം കണ്ടതോടെ ഇത് പരിചയമുള്ളതാണെന്ന് യുവതിക്ക് സംശയം തോന്നി. ഉടന്‍ തന്നെ റസിഡന്‍സ് അസോസിയേഷന് ഭാരവാഹിയായ ഭര്‍ത്താവ് സൂക്ഷിച്ചിരുന്ന മിനുറ്റ്സ് ബുക്സമായി കയ്യക്ഷരം ഒത്തുനോക്കി. വാട്സാപ്പിലൂടെ അയച്ച ചിത്രവും മിനിറ്റ്സിലെ കയ്യക്ഷരവും ഒന്നാണെന്ന് തെളിഞ്ഞു .
ഇനിയും സണ്‍സ്ക്രീന്‍ ഉപയോഗിക്കാന്‍ തുടങ്ങിയില്ലേ, ഇല്ലെങ്കില്‍ അറിയണം ഇക്കാര്യങ്ങള്‍
തുടര്‍ന്ന് ശാസ്ത്രീയ പരിശോധനയ്ക്കായി ബംഗളൂരുവിലെ സ്വകാര്യ ഫോറന്‍സിക് എജന്‍സിക്ക് അയച്ച് ഉറപ്പുവരുത്തി. മുന്‍പ് റസിഡന്‍സ് അസോസിയേഷന് ഭാരവാഹിയായിരുന്ന ഭര്‍ത്താവിനോട് പ്രതിക്കുള്ള വിരോധമാണ് പകവീട്ടലിന് കാരണമായതെന്നാണ് വീട്ടമ്മ ആരോപിക്കുന്നത്. സംഭവത്തില്‍ സൈബര്‍ സെല്‍, എ സി പി, ഡി ജി പി, എറണാകുളം റെയില്‍വെ പൊലീസ് എന്നിവിടങ്ങളില്‍ വീട്ടമ്മ പരാതി നല്കി . പരാതിയുടെ അടിസ്ഥാനത്തിലുള്ള ഫോറന്‍സിക് പരിശോധന ഫലവും ഇവര്‍ക്ക് അനുകൂലമായി .
-
സർക്കാർ ജോലി വേണോ? 1,15 ലക്ഷം വരെ ശമ്പളം ലഭിക്കും..അപേക്ഷിക്കാം ഇങ്ങനെ -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!











Click it and Unblock the Notifications