Get Updates
Get notified of breaking news, exclusive insights, and must-see stories!

പിസി ജോര്‍ജിന്റെ വര്‍ഗീയ പ്രസംഗം: കൈകൂപ്പി മകന്‍ ഷോണ്‍ ജോര്‍ജ്, യോജിപ്പില്ലെന്ന് സഹോദര പുത്രന്‍

കോട്ടയം : അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ മുന്‍ എം എല്‍ എ പി സി ജോര്‍ജിന്റെ പ്രസംഗം വിവാദമായിരുന്നു. വലിയ പ്രതിഷേധമാണ് പി സി ജോര്‍ജിനെതിരെ ഉയരുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവര്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തുന്നത്. എന്നാല്‍ ഇപ്പോഴിതാ പി സി ജോര്‍ജിന്റെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മകന്‍ ഷോണ്‍ ജോര്‍ജ്. കൈകൂപ്പി നില്‍ക്കുന്ന ഇമോജി പോസ്റ്റ് ചെയ്താണ് ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം .

1

ഷോണ്‍ ജോര്‍ജിന്റെ പ്രതികരണത്തിന് പിന്നാലെ പി സി ജോര്‍ജിന്റെ ജേഷ്ഠ സഹോദരന്റെ മകനും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
എന്റെ പിതാവിന്റെ ജേഷ്ഠ സഹോദരന്‍ ആണ് പിസി ജോര്‍ജ് ഇന്നലെ അദ്ദേഹം നടത്തിയ മുസ്ലിം മത വിഭാഗത്തെ കുറച്ചു പറഞ്ഞ വാക്കുകളോട് യോജിക്കുന്നില്ലെന്ന് വിയനി ചാര്‍ലി പറഞ്ഞു.

2

അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളില്‍ ദുഃഖിതരായ മുസ്ലിം സമൂഹത്തോട് ക്ഷമ ചോദിക്കുന്നു. നിരവധി മുസ്ലിം സഹോദരങ്ങള്‍ വ്യക്തിപരമായി മെസ്സേജുകള്‍ അയച്ചു ചോദിക്കുകയുണ്ടായി അവരുടെയൊക്കെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

3

അതേസമയം, പി സി ജോര്‍ജിന്റെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ഷോണ്‍ ജോര്‍ജിന് തുറന്ന കത്തെഴുതി യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്‍ എസ് നസൂറും രംഗത്തെത്തി. കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ, 'വര്‍ഗ്ഗീയതക്കെതിരെ നമ്മള്‍ യുവാക്കള്‍ എല്ലാകാലത്തും നിലപാട് എടുക്കാനുള്ളവരാണ്. അതില്‍ താങ്കള്‍ എതിരാകില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ താങ്കളുടെ പിതാവ് ഇന്നലെ ഹിന്ദു മഹാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗം കേള്‍ക്കുകയുണ്ടായി.പൂഞ്ഞാറില്‍ തോറ്റത് കയ്യിലിരുപ്പ് കൊണ്ടാണ്.

4

അതിന് കേരളത്തിലുള്ള എല്ലാപേരും അദ്ദേഹത്തെ സഹിക്കണമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ല.പ്രായമാകുമ്പോള്‍ പിതാക്കന്മാര്‍ പലതും വിളിച്ച് പറയും. അത് ഏറ്റവുമധികം ബാധിക്കുന്നത് മക്കളെയായിരിക്കും. അദ്ദേഹം തികഞ്ഞ മുസ്ലീം വിരുദ്ധത പ്രകടമാക്കുന്നത് ബിജെപി യുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ്.അത് താങ്കള്‍ക്ക് ബിജെപി യുടെ ദയാദാക്ഷണ്യത്തിന് വേണ്ടിയിട്ടാണെന്ന് മനസിലാക്കുന്നു. അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞത് പോലെ ക്രിസ്ത്യന്‍ പള്ളികളുടെ നിയന്ത്രണാവകാശം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനോട് താങ്കള്‍ക്ക് യോജിപ്പുണ്ടോ?

5

ആരാധനാലയങ്ങളുടെ നിയന്ത്രണാവകാശം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഒരാവശ്യം സര്‍ക്കാര്‍ പറഞ്ഞാല്‍ ഞാന്‍ വ്യക്തിപരമായി അതിനെ അനുകൂലിക്കും. അതിന് ഉപാധികളുണ്ടെങ്കില്‍ മാത്രം.ലവ് ജിഹാദിനെപ്പറ്റിയൊക്ക അദ്ദേഹം സംസാരിച്ചു.അങ്ങനെ ഒരു ജിഹാദ് ബോധപൂര്‍വ്വം നാട്ടിലുണ്ടെന്ന് എനിക്കഭിപ്രായമില്ല. താങ്കളുടെ വിവാഹത്തിന് താങ്കള്‍ അനുഭവിച്ച മാനസികാവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അവസാനം 'മാമോദിസ മുക്കിയിട്ടല്ലേ വിവാഹത്തിന് താങ്കളുടെ പിതാവ് സമ്മതിച്ചുള്ളൂ.

6

ഇത്രയൊക്കെ ചെയ്തിട്ട് നാട്ടില്‍ മതസ്പര്‍ദ്ദ വളര്‍ത്താന്‍ വല്ലതും വിളിച്ച് പറയുമ്പോള്‍ ചെറുപ്പക്കാരന്‍ എന്ന നിലയിലും മകനെന്ന നിലയിലും താങ്കള്‍ അതിനെ തടയണം. ആലങ്കാരികമായി പറഞ്ഞാല്‍ ചങ്ങലക്കിടണം എന്നും പറയാം. ഇല്ലെങ്കില്‍ ചിലപ്പോള്‍ നാട്ടുകാര്‍ തന്നെ പഞ്ഞിക്കിടും എന്ന് പറഞ്ഞാല്‍ തെറി വിളിക്കാം എന്നല്ലാതെ ഒന്നും ചെയ്യാനും കഴിയില്ല.താങ്കള്‍ എന്നെപ്പറ്റി സംശയിക്കേണ്ട. ഞാന്‍ തികഞ്ഞ ആര്‍എസ്എസ് - എസ്ഡിപിഐ വിരോധി തന്നെയാണ്. എല്ലാകാലത്തും. പിതാവിനെ നല്ല ബുദ്ധി ഉപദേശിക്കും എന്ന വിശ്വാസത്തോടെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+