'ഞങ്ങള്‍ക്കിടയിലുള്ള സൗഹൃദത്തെ രാഷ്ട്രീയം തടസപ്പെടുത്തിയിട്ടില്ല'; പുതിയ സംരഭത്തെ കുറിച്ച് ഷോണ്‍
കൊച്ചി : സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് പുതിയ സംരഭം ആരംഭിക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇവര്‍ ചേര്‍ന്ന് കൊച്ചിയില്‍ പുതിയ ലീഗര്‍ ഓഫീസാണ് ആരംഭിച്ചത് . മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍ മോഹന്‍ ദാസിന്റെ മകന്‍ നിനു മോഹന്‍ ദാസും ഇവരോടൊപ്പമുണ്ട്. 2006 അഭിഭാഷകരായി എന്റോള്‍ ചെയ്ത മൂന്ന് പേരും സഹപാഠികളാണ്. ഇ ഡി കേസില്‍ ജയിലിലായ ബിനീഷ് കോടിയേരി ഈയടുത്താണ് ജയിലില്‍ നിന്ന് മോചിതനായത് .

പുതിയ ഓഫീസ് തുറക്കുന്ന കാര്യം രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത തീരുമാനമാണ്. എന്നാല്‍ തന്റെ പേരിലുള്ള കേസ് നടക്കുന്നതിനെ തുടര്‍ന്നാണ് ഓഫീസ് തുറക്കാന്‍ വൈകിയതെന്ന് ബിനീഷ് കോടിയേരി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ തങ്ങളുടെ പുതിയ സംരംഭത്തെ കുറിച്ച് ഷോണ്‍ ജോര്‍ജ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വൈറലാവുകയാണ്. ദീര്‍ഘകാലമായി മനസ്സില്‍ കൊണ്ടു നടന്ന ഞങ്ങളുടെ ഒരു വലിയ ആഗ്രഹം ഇന്നലെ സഫലമായെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.

കഴിഞ്ഞ 23 വര്‍ഷമായി ഞങ്ങള്‍ക്കിടയിലുള്ള സൗഹൃദത്തെ ഒരിക്കലും രാഷ്ട്രീയം തടസ്സപ്പെടുത്തിയിട്ടില്ല. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും, ജനപ്രതിനിധി എന്ന നിലയിലും പ്രസ്ഥാനത്തോടും എന്റെ സമൂഹത്തോടുമുള്ള കടമകള്‍ നിര്‍വ്വഹിച്ചു കൊണ്ട് തന്നെ നല്ല രീതിയില്‍ ഈ ഓഫീസ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നെന്ന് ഷോണ്‍ പോസ്റ്റില്‍ വ്യക്തമാക്കി. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

പ്രിയ സുഹൃത്തുക്കളെ, ദീര്‍ഘകാലമായി മനസ്സില്‍ കൊണ്ടു നടന്ന ഞങ്ങളുടെ ഒരു വലിയ ആഗ്രഹം ഇന്നലെ സഫലമായി. 2006 -ല്‍ ഒരുമിച്ച് പഠിച്ചു പാസായ ഞാനും പ്രിയ സുഹൃത്തുക്കളായ ബിനീഷ് കോടിയേരിയും, നിനു മോഹന്‍ദാസും ഒരുമിച്ച് എറണാകുളത്ത് ഇന്നലെ ഒരു ലീഗല്‍ ഓഫീസുമായി ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞു.

രാഷ്ട്രീയപരമായി വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്നു ഞങ്ങള്‍ ഒരുമിച്ച് നടത്തുന്ന ഓഫീസിനെ സംബന്ധിച്ച് ധാരാളം ആളുകള്‍ അഭിപ്രായം ചോദിച്ചിരുന്നു. കഴിഞ്ഞ 23 വര്‍ഷമായി ഞങ്ങള്‍ക്കിടയിലുള്ള സൗഹൃദത്തെ ഒരിക്കലും രാഷ്ട്രീയം തടസ്സപ്പെടുത്തിയിട്ടില്ല. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും, ജനപ്രതിനിധി എന്ന നിലയിലും പ്രസ്ഥാനത്തോടും എന്റെ സമൂഹത്തോടുമുള്ള കടമകള്‍ നിര്‍വ്വഹിച്ചു കൊണ്ട് തന്നെ നല്ല രീതിയില്‍ ഈ ഓഫീസ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു.

പ്രൊഫഷന്‍ എന്നതിനപ്പുറത്ത് സാമൂഹ്യ പ്രതിബദ്ധതയോടുകൂടി ജനങ്ങള്‍ക്കൊപ്പം നിന്നു കൊണ്ട് ജനകീയ വിഷയങ്ങളില്‍ ഇടപെട്ട് സാധാരണക്കാരന് നിയമവും, നീതിയും പ്രാപ്യമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കണം എന്നാണ് ഞാന്‍ പഠിച്ചതും,എന്നെ പഠിപ്പിച്ചതും.
ഏതു സമയത്തും ഒരു വിളിപ്പാടകലെ കഴിഞ്ഞ കാലങ്ങളില്‍ എങ്ങനെയായിരുന്നോ അങ്ങനെ തന്നെ ഞാന്‍ ഉണ്ടാകും.

ഒരു വലിയ അഭിഭാഷക സുഹൃത്ത് നിരയുടെ പിന്‍ബലത്തിലും വ്യത്യസ്ത മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്ന നിരവധി ഓഫീസുകളുമായി ബന്ധപ്പെട്ടുമാണ് ഞങ്ങളുടെ ഓഫീസ് പ്രവര്‍ത്തിക്കുക . ആഴ്ചയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ എറണാകുളത്തും ബാക്കി ദിവസങ്ങളില്‍ ഈരാറ്റുപേട്ടയിലുമായി പ്രവര്‍ത്തിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ പൊതുപ്രവര്‍ത്തന രംഗത്തും പ്രൊഫഷണല്‍ മേഖലയിലും കഴിഞ്ഞ കാലങ്ങളില്‍ നിങ്ങള്‍ നല്‍കിയ എല്ലാ പിന്തുണയും തുടര്‍ന്നും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു- ഷോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications