Get Updates
Get notified of breaking news, exclusive insights, and must-see stories!

നേതൃത്വം മാറണം, സിപിഎമ്മിന്റെ പ്രതീക്ഷ ബേബിയിലും തോമസ് ഐസക്കിലും?

വി എസ് അച്യുതാനന്ദനും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമല്ലാതെ സി പി എമ്മിന്റെ നേതൃ സ്ഥാനത്ത് ആര് വരാനാണ്. കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാണ്. തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ജയിച്ചാല്‍ വി എസ് അച്യുതാനന്ദനോ പിണറായി വിജയനോ ആരെങ്കിലും ഒരാള്‍ മുഖ്യമന്ത്രിയാകും എന്നതാണ് സ്ഥിതി.

എന്നാല്‍ വി എസ് - പിണറായി - കോടിയേരി എന്നീ നേതാക്കളില്‍ പാര്‍ട്ടി നേതൃത്വം ഒതുങ്ങിപ്പോകുന്നതില്‍ സഭയ്ക്ക് പ്രതിഷേധമുണ്ട്. ഏത് സഭയ്ക്ക്. യാക്കോബായ സഭയ്ക്ക്. വി എസ് അച്യുതാനന്ദനും, പിണറായി വിജയനും മാറി പുതിയ നേതാക്കള്‍ നേതൃനിരയിലേക്ക് വരണമെന്നാണ് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ അഭിപ്രായം.

mababy-thomasissac

വി എസും പിണറായിയും മാറിയാല്‍ സി പി എം നേതൃത്വത്തിലേക്ക് ആര് വരണമെന്നാണ് സഭയുടെ താല്‍പര്യം എന്ന് ചോദിച്ചാലോ, അതിനും ഉത്തരമുണ്ട്. തോമസ് ഐസക്, എം എ ബേബി തുടങ്ങിയ നേതാക്കളിലാണ് സഭയുടെ പ്രതീക്ഷ. സഭയുടെ മാത്രമല്ല, തോമസ് ഐസക്കിനേയും എം എ ബേബിയേയും പോലുള്ള നേതാക്കളിലാണ് ഇടതുപക്ഷത്തിന്റെ തന്നെ ഭാവി പ്രതീക്ഷകളെന്നാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഏഷ്യാനെറ്റിനോട് പറഞ്ഞത്.

എന്തുകൊണ്ടായിരിക്കും സി പി എമ്മിന്റെ നേതാക്കളുടെ കാര്യത്തില്‍ സഭയ്ക്ക് ഈ താല്‍പര്യം. ഈ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെയാകും സഭ പിന്തുണക്കുക എന്ന സൂചനയാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ വാക്കുകളിലുള്ളത്. കോഴ സംസ്‌കാരത്തിനെതിരായ വിധിയെഴുത്താകും ഈ തെരെഞ്ഞെടുപ്പിലുണ്ടാവുക എന്നാണ് അദ്ദേഹം പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+