മന്ത്രി ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ഡിസിസി പ്രസിഡന്റ്
മലപ്പുറം: തിയേറ്റര്‍ പീഡനക്കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതായി ആരോപണമുള്ള മന്ത്രി കെടി ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ് ആവശ്യപ്പെട്ടു. സംഭവത്തില്‍ എസ്. ഐ യെ മാത്രം കുറ്റക്കാരനാക്കി ഉന്നതരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍. മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നരിപ്പറമ്പിലെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യാസര്‍ പൊട്ടച്ചോല അധ്യയനായിരുന്നു. ഇ.പി.രാജീവ്. എ.എം.രോഹിത്, സിദ്ധീഖ് പന്താവൂര്‍ പ്രസംഗിച്ചു.

മന്ത്രി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നരിപ്പറമ്പിലെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്
അതേ സമയം തനിക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ വ്യാജ വാര്‍ത്തകള്‍ ചമക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനു മെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.ടി.ജലീല്‍, എടപ്പാള്‍ തിയേറ്റര്‍ പീഡന കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന വ്യാപക ആരോപണങ്ങളാണ് മന്ത്രി നിയമ നടപടികളിലേക്ക് നീങ്ങാനിടയാക്കിയത്. മന്ത്രി കെ.ടി.ജലീല്‍ തന്നെയാണ് സോഷ്യല്‍ മീഡിയകളിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. മുസ്ലിംലീഗിനും ബി.ജെ.പിക്കും എതിരെയാണ് മന്ത്രിയുടെ നിയമനടപടി നീങ്ങുകയെന്നും മന്ത്രി തന്നെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഇരു പാര്‍ട്ടികളും തത്വദീക്ഷയില്ലാത്ത പച്ചക്കള്ളം സത്യമാണെന്ന രൂപേണ അവതരിപ്പിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സത്യമല്ലാത്ത കാര്യം രാഷ്ടീയ ലക്ഷ്യത്തോടെ പ്രചരിപ്പിക്കുമ്പോള്‍ കേള്‍വിക്കാരില്‍ പത്തു ശതമാനമെങ്കിലും അത് സത്യമാണെന്ന് വിശ്വസിച്ചാല്‍ ബി.ജെ.പിക്ക് ലാഭമാണെന്നാണ് മതം തലക്കുപിടിച്ച് മത്തു മറിഞ്ഞ അനുയായികളുടെ വിശ്വാസം ഇത്തരം അനുയായികളുള്ള പാര്‍ട്ടികളാണ് ഗീബല്‍സിയന്‍ തന്ത്രം മെനയുന്നതെന്ന് മന്ത്രി പറയുന്നു. ലീഗ് നേതൃത്വം പക്വമാര്‍ന്ന നിലപാടുകളാണ് പലപ്പോഴും സ്വീകരിച്ചിട്ടുള്ളത്.
എന്നാല്‍ അനുയായികള്‍ നടത്തുന്ന അപവാദങ്ങളെ ഫലപ്രദമായി തടയാന്‍ ലീഗ് നേതാക്കള്‍ ശ്രമിക്കുന്നില്ല.ലീഗിന്റൈ സൈബര്‍ പോരാളികളെന്ന് ചമയുന്നവര്‍ അത്യന്തികമായി ദൈവ വിശ്വാസികളാണെന്ന സാമാന്യബോധം പോലും ഇല്ലാതെയാണ് പെരുമാറുന്നത് പ്രവാചകന്റെ അനുയായികളെന്ന് അഭിമാനം കൊള്ളുനവരുടെ ഭാഗത്തു നിന്നുള്ള ഇത്തരം സ മീ പ നം ഇസ്ലാമിനെ കുറിച്ചു തന്നെ അവമതിപ്പുണ്ടാക്കും.താന്‍ തെറ്റുകാരനാണെങ്കില്‍ റംസാന്‍ നാളുകളില്‍ തന്റെ സര്‍വനാശത്തിന് മനസറിഞ്ഞ് പ്രാര്‍ത്ഥിക്കണമെന്നും മന്ത്രി ജലീല്‍ പറയുന്നു കളിവാക്കും പരിഹാസവും ആകാം. എന്നാല്‍ കല്ലുവെച്ച നുണപ്രചാരണങ്ങള്‍ക്കെതിരെ നിയമ നടപടിയല്ലാതെ മറ്റു മാര്‍ഗമില്ലാത്തതിനാലാണ് ഇതിലേക്ക് നീങ്ങിയതെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications