കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരമൃത്യു വരിച്ച സുബൈദാര്‍ ശ്രീജിത്തിന് ശൗര്യ ചക്ര; കേരളത്തിലുള്ള 10 പേര്‍ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍

Google Oneindia Malayalam News

ദില്ലി: കാശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നായിബ് സുബൈദാര്‍ ശ്രീജിത്തിന് ശൗര്യ ചക്ര. കോഴിക്കോട് സ്വദേശിയായ എം ശ്രീജിത്ത് ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയില്‍ നുഴഞ്ഞു കയറ്റം തടയുന്നതിനിടെയാണ് വീരമൃത്യു വഹിച്ചത്. മലയാളിയായ ആര്‍ ആര്‍ ശരത്തിന് മരണാനന്തര ബഹുമതിയായി സര്‍വ്വോത്തം ജീവന്‍ രക്ഷാ പതക് നല്‍കും.

കോണ്‍ഗ്രസിന് അമ്പരപ്പ്: താരപ്രചാരകനായ മുന്‍ കേന്ദ്ര മന്ത്രി പാർട്ടി വിട്ടു, ബിജെപി സ്ഥാനാർത്ഥിയാവുംകോണ്‍ഗ്രസിന് അമ്പരപ്പ്: താരപ്രചാരകനായ മുന്‍ കേന്ദ്ര മന്ത്രി പാർട്ടി വിട്ടു, ബിജെപി സ്ഥാനാർത്ഥിയാവും

കേരളത്തില്‍ നിന്ന് നാല് പേര്‍ക്കാണ് ഉത്തം ജീവന്‍ രക്ഷാപതക് ലഭിച്ചിരിക്കുന്നത്. അല്‍ഫാസ് ബാവു, കൃഷ്ണന്‍, കുമാരി മയൂഖ വി, മുഹമ്മദ് അദ്‌നാന്‍ മൊഹിയുദ്ദീന്‍ എന്നിവര്‍ക്കാണ് ഉത്തം ജീവന്‍ രക്ഷാ പതക് ലഭിച്ചിരിക്കുന്നത്. രണ്ട് മലയാളികള്‍ക്ക് ഉത്തം സേവ മെഡലും ലഭിക്കും. ലെഫ്റ്റനന്റ് ജനറല്‍ ജോണ്‍സണ്‍ പി മാത്യു, ലെഫ്റ്റനന്റ് ജനറല്‍ പി.ഗോപാലകൃഷ്ണമേനോന്‍ എന്നിവരാണ് ഉത്തം സേവാ മെഡലിന് അര്‍ഹരായവര്‍. അതിവിശിഷ്ട സേവാ മെഡല്‍ ലെഫ്. ജനറല്‍ എം ഉണ്ണികൃഷ്ണന്‍ നായര്‍ക്ക് സമ്മാനിക്കും.

kerala

അതേസമയം, സ്ത്യുത്യര്‍ഹ സേവനത്തിനുളള രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പോലീസ് മെഡലിന് കേരളത്തില്‍ നിന്ന് 10 പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. ഐ ജി നാഗരാജു ചക്കിലം, എസ് പിമാരായ ബി.കൃഷ്ണകുമാര്‍, ജയശങ്കര്‍.ആര്‍, ഡിവൈ.എസ്.പിമാരായ കെ.എച്ച്.മുഹമ്മദ് കബീര്‍ റാവുത്തര്‍, കെ.ആര്‍.വേണുഗോപാലന്‍, ഗോപാലകൃഷ്ണന്‍.എം.കെ, ഡെപ്യൂട്ടി കമാന്റന്റ് റ്റി.പി.ശ്യാംസുന്ദര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ സാജന്‍.കെ.ജോര്‍ജ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ശശികുമാര്‍.എല്‍, ഷീബ.എ.കെ എന്നിവര്‍ക്കാണ് സ്തുത്യര്‍ഹസേവനത്തിനുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചത്.

ഐ.ജി നാഗരാജു ചക്കിലം നിലവില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണറാണ്. സി.ബി.ഐയില്‍ ഡി.ഐ.ജിയായി ജോലി ചെയ്യവെ ബാങ്കിംഗ് മേഖലയിലെ വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് തെളിയിച്ചു. പോലീസ് ആസ്ഥാനത്തെ ഡി.ഐ.ജി ആയിരുന്നു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി, തിരുവനന്തപുരം സിറ്റി ക്രമസമാധാനവിഭാഗം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ടെലികമ്മ്യൂണിക്കേഷന്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്.പി ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ബി.കൃഷ്ണകുമാര്‍ നിലവില്‍ ഇന്റേണല്‍ സെക്യൂരിറ്റി എസ്.പി ആണ്. സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്തെ എക്‌സ്ട്രിമിസ്റ്റ് സെല്ലില്‍ ഡിവൈ.എസ്.പി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012 ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചിരുന്നു. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ സതേണ്‍ റേഞ്ച് എസ്.പിയാണ് ജയശങ്കര്‍.ആര്‍. തിരുവനന്തപുരം, കൊല്ലം വിജിലന്‍സ് യൂണിറ്റുകളിലും കൊല്ലം ക്രൈംബ്രാഞ്ചിലും ഡിവൈ.എസ്.പിയായി ജോലി നോക്കിയിട്ടുണ്ട്.

ഇടുക്കി അഡീഷണല്‍ എസ്.പിയായ കെ.എച്ച്.മുഹമ്മദ് കബീര്‍ റാവുത്തര്‍ പാലക്കാട്, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആയിരുന്നു. വിജിലന്‍സ്, നാര്‍ക്കോട്ടിക് സെല്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിലും ഡിവൈ.എസ്.പി ആയി പ്രവര്‍ത്തിച്ചു. 2018 ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചിരുന്നു. കെ.ആര്‍.വേണുഗോപാലന്‍ നിലവില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ഡെപ്യൂട്ടേഷനില്‍ വിജിലന്‍സ് ഓഫീസറായി ജോലിനോക്കുന്നു. എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്ലില്‍ ഡിവൈ.എസ്.പി ആയിരുന്നു. തൃശൂര്‍ സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറാണ് ഗോപാലകൃഷ്ണന്‍.എം.കെ. പാലക്കാട്, വയനാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ ഡിവൈ.എസ്.പി ആയി ജോലി നോക്കി. 2012 ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചു.

Recommended Video

cmsvideo
തിരുവനന്തപുരം കൊവിഡ് C കാറ്റഗറിയില്‍ പെടുന്ന ആദ്യ ജില്ല, കടുത്ത നിയന്ത്രണം

കെ എ പി നാലാം ബറ്റാലിയനില്‍ ഡെപ്യൂട്ടി കമാന്റന്റാണ് റ്റി.പി.ശ്യാം സുന്ദര്‍. സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ഡെപ്യൂട്ടി കമാന്റന്റിന്റെ അധികചുമതലയും വഹിക്കുന്നു. എസ്.ബി.സി.ഐ.ഡി സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, സ്റ്റേറ്റ് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്, ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2005 ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചിരുന്നു.

സബ്ബ് ഇന്‍സ്‌പെക്ടറായ സാജന്‍.കെ.ജോര്‍ജ് നിലവില്‍ എറണാകുളം റൂറല്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ ജോലി ചെയ്യുന്നു. ഏഴ് വര്‍ഷം നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ കൊച്ചി യൂണിറ്റില്‍ ജോലി നോക്കിയിട്ടുണ്ട്. 2021 ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചിരുന്നു. അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടറായ ശശികുമാര്‍.എല്‍ തിരുവനന്തപുരം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ ജോലി ചെയ്യുന്നു. 2009 ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചിരുന്നു. നിലവില്‍ പുതുക്കാട് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടറാണ് ഷീബ.എ.കെ. 2018 ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്.

English summary
Shourya Chakra for Subaidar Sreejith, a Malayalee soldier who was martyred in Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X