കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈബ് വധത്തില്‍ അഞ്ചുപേര്‍ കൂടി അറസ്റ്റില്‍; എല്ലാം തെളിഞ്ഞു!! ഇനി മൂന്ന് കാര്യങ്ങള്‍ മാത്രം

ആരാണ് ക്വട്ടേഷന്‍ നല്‍കിയത് എന്ന് പോലീസിന് അറിവായിട്ടില്ല. ഇക്കാര്യമാണ് ഇനി അറിയാനുള്ള പ്രധാന കാര്യം.

  • By Ashif
Google Oneindia Malayalam News

കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച ഷുഹൈബ് വധക്കേസില്‍ പോലീസ് അഞ്ചുപേരെ കൂടി അറസ്റ്റ് ചെയ്തുവെന്ന് വിവരം. കര്‍ണടകയില്‍ ഒളിവില്‍ താമസിക്കുന്ന സ്ഥലത്തെത്തിയാണ് ഇവരെ പോലീസ് പൊക്കിയത്. റെയ്ഡ് വിവരങ്ങള്‍ ചോരുന്ന പശ്ചാത്തലത്തില്‍ അതീവരഹസ്യമായിട്ടായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. ഇവരില്‍ നിന്ന് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല,, കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ കൂടി ഇപ്പോള്‍ അറസ്റ്റിലായവരിലുണ്ട്. ഇനി മൂന്ന് കാര്യങ്ങള്‍ മാത്രം പോലീസിന് അറിഞ്ഞാല്‍ മതിയെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം...

ചോര്‍ച്ച തടഞ്ഞ ശേഷം

ചോര്‍ച്ച തടഞ്ഞ ശേഷം

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് മറ്റു പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചെങ്കിലും പിടികൂടാനുള്ള ഓരോ വിവരങ്ങളും ചോര്‍ന്നത് അന്വേഷണസംഘത്തിന് വെല്ലുവിളിയായി.

സംസ്ഥാന വിട്ട തിരച്ചില്‍

സംസ്ഥാന വിട്ട തിരച്ചില്‍

ഈ ഘട്ടത്തിലാണ് പ്രതികള്‍ സംസ്ഥാനം വിട്ടുവെന്ന വിവരം പോലീസിന് ലഭിച്ചത്. ബെംഗളൂരുവില്‍ പ്രതികള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. അവിടെ പോലീസ് റെയ്ഡ് നടത്തിയെങ്കിലും കാര്യമുണ്ടായില്ല.

വീണ്ടും രക്ഷപ്പെടല്‍

വീണ്ടും രക്ഷപ്പെടല്‍

ബെംഗളൂരുവില്‍ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞെന്ന് സംശയിക്കുന്ന സ്ഥലങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. അപ്പോഴേക്കും വിവരങ്ങള്‍ ചോര്‍ന്നിരുന്നു. പോലീസ് എത്തുംമുമ്പ് പ്രതികള്‍ ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

വിരാജ്‌പേട്ടയില്‍ വച്ച്

വിരാജ്‌പേട്ടയില്‍ വച്ച്

തുടര്‍ന്ന് അതീവ രഹസ്യമായിട്ടാണ് അന്വേഷണ സംഘം കരുക്കള്‍ നീക്കിയത്. കര്‍ണാടകയില്‍ തന്നെ പ്രതികള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് പോലീസിന് വിവരം കിട്ടി. വിരാജ്‌പേട്ടയിലേക്ക് പോലീസ് സംഘം പുറപ്പെട്ടത് അങ്ങനെയാണ്.

അക്രമിസംഘത്തിലെ ഒരാള്‍കൂടി

അക്രമിസംഘത്തിലെ ഒരാള്‍കൂടി

വിരാജ്‌പേട്ടയിലെ ഒറ്റമുറി വീട്ടിലാണ് സംഘം ഒളിവില്‍ കഴിഞ്ഞതെന്നാണ് വിവരം. അഞ്ചു പേരെയും ഇവിടെ നിന്നാണ് പിടികൂടിയത്. ഇതില്‍ ഷുഹൈബിനെ കൊലപ്പെടുത്താനെത്തിയ സംഘത്തിലെ ഒരാളുമുണ്ടെന്ന് പറയപ്പെടുന്നു.

വിശദമായ ചോദ്യം ചെയ്യല്‍

വിശദമായ ചോദ്യം ചെയ്യല്‍

എന്നാല്‍ വിരാജ്‌പേട്ടയില്‍ നിന്ന് പിടികൂടിയവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും സൂചനയുണ്ട്. ഇന്ന് തന്നെ അഞ്ചുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പോലീസ് പറയുന്നത്. ഇവരില്‍ നിന്ന് കൊലപാതകുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷണ സംഘം ചോദിച്ചറിയുകയാണ്.

ആരാണ് ക്വട്ടേഷന്‍ നല്‍കിയത്

ആരാണ് ക്വട്ടേഷന്‍ നല്‍കിയത്

സിപിഎം പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയയിരുന്നു. എന്നാല്‍ ആരാണ് ക്വട്ടേഷന്‍ നല്‍കിയത് എന്ന് പോലീസിന് അറിവായിട്ടില്ല. ഇക്കാര്യമാണ് ഇനി അറിയാനുള്ള പ്രധാന കാര്യം.

സാഹചര്യം അറിയണം

സാഹചര്യം അറിയണം

വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് ഷുഹൈബ് അക്രമികളുടെ നോട്ടപ്പുള്ളിയാകാന്‍ കാരണമെന്നാണ് പോലീസ് നിഗമനം. എന്നാല്‍ മറ്റെന്തെങ്കിലും സാഹചര്യം ഇതിന് പിന്നിലുണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇക്കാര്യം പ്രതികളോട് ചോദിച്ചറിയുകയാണ് പോലീസ്.

ഏതറ്റം വരെ അറിയും

ഏതറ്റം വരെ അറിയും

സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളുടെ അറിവോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് നേരത്തെ പിടിയിലായ പ്രതികളില്‍ നിന്ന് പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. പക്ഷേ, ഏത് ഘടകത്തിലുള്ള നേതാക്കള്‍ക്ക് വരെ അറിയാമെന്ന് വ്യക്തമല്ല. സംസ്ഥാന നേതാക്കള്‍ക്കെതിരേ കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നുണ്ട്.

ജില്ലാ നേതാക്കള്‍?

ജില്ലാ നേതാക്കള്‍?

സംസ്ഥാന നേതാക്കള്‍ക്ക് ആസൂത്രണത്തില്‍ പങ്കുള്ള കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ പ്രധാന നേതാക്കള്‍ക്ക് പങ്കുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. പിടിയിലായവരില്‍ നിന്ന് പോലീസിന് അറിയാനുള്ള മറ്റൊരു പ്രധാന കാര്യവും ഇതുതന്നെ.

സിപിഎമ്മുകാര്‍ തന്നെ

സിപിഎമ്മുകാര്‍ തന്നെ

യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന എടയന്നൂരിലെ ഷുഹൈബ് ഈ മാസം 12ന് രാത്രിയാണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം ബോംബെറിഞ്ഞ ശേഷം വെട്ടിനുറുക്കുകയായിരുന്നു. നേരത്തെ അറസ്റ്റിലായവര്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് പോലീസ് അറിയിച്ചിരുന്നു.

മൂന്നായി

മൂന്നായി

തില്ലങ്കേരി സ്വദേശികളായ ആകാശ്, രജിന്‍ രാജ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നാണ് പോലീസ് പറയുന്നത്. ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് അക്രമികളെത്തിയ കാറിലുണ്ടായിരുന്നത്. ഇപ്പോള്‍ പിടികൂടിയവരില്‍ കൊലയില്‍ നേരിട്ട് പങ്കെടുത്ത ഒരാളുണ്ടെന്നാണ് വിവരം.

സൗദി അറേബ്യയെ വീഴ്ത്താന്‍ ഇന്ത്യ; ഉപാധിവച്ചു, അംഗീകരിച്ചാല്‍ ഒന്നാം സ്ഥാനം!! ഉഗ്രന്‍ പണിസൗദി അറേബ്യയെ വീഴ്ത്താന്‍ ഇന്ത്യ; ഉപാധിവച്ചു, അംഗീകരിച്ചാല്‍ ഒന്നാം സ്ഥാനം!! ഉഗ്രന്‍ പണി

ഷംസുദ്ദീന്‍ എംഎല്‍എക്ക് കണക്കിന് കേട്ടു; കൂടെ ഇരുന്ന ഉടനെ ചാടി എഴുന്നേറ്റു!! മധു മതി, എണീറ്റുപോടാ...ഷംസുദ്ദീന്‍ എംഎല്‍എക്ക് കണക്കിന് കേട്ടു; കൂടെ ഇരുന്ന ഉടനെ ചാടി എഴുന്നേറ്റു!! മധു മതി, എണീറ്റുപോടാ...

രാഹുല്‍ ഗാന്ധി തന്‍റെ നേതാവല്ലെന്ന് ഹാര്‍ദ്ദിക് പട്ടേല്‍.. പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലേക്കിറങ്ങണംരാഹുല്‍ ഗാന്ധി തന്‍റെ നേതാവല്ലെന്ന് ഹാര്‍ദ്ദിക് പട്ടേല്‍.. പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലേക്കിറങ്ങണം

English summary
Kannur Youth Congress Leader Shuhaib Murder: Five persons Arrested in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X