ദിലീപിനെ ചോദ്യം ചെയ്യുന്നിടത്ത് സിദ്ദിഖ് എത്തി, നടനെ അന്വേഷിച്ചെത്തിയത്, ആശങ്കയുണ്ടെന്ന് സിദ്ദിഖ്!

  • By: സാൻവിയ
Subscribe to Oneindia Malayalam

കൊച്ചി: ആലുവ പോലീസ് ക്ലബില്‍ നടന്‍ സിദ്ദിഖ് എത്തി. നടന്‍ ദിലീപിനെ അന്വേഷിച്ച് എത്തിയതാണെന്ന് സിദ്ദിഖ് പറഞ്ഞു. ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട് 12 മണിക്കൂറായെന്നും ഇതുവരെ വീട്ടില്‍ എത്തിയിട്ടില്ലെന്നും അമ്മയോടെ യോഗത്തിലും കണ്ടില്ല. തന്റെ സഹപ്രവര്‍ത്തകനെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയതാണെന്ന് സിദ്ദിഖ് പറഞ്ഞു.

കാര്യങ്ങള്‍ നേരിട്ട് വന്ന് അന്വേഷിക്കാനാണെന്നും സംഭവം എന്താണെന്ന് അറിയാനുള്ള ആകൂലതക്കൊണ്ടാണ് താന്‍ ഇവിടെ എത്തിയതെന്നും സിദ്ദിഖ് പറഞ്ഞു. സംഘടന പറഞ്ഞ് വിട്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെ കാണാന്‍ താത്പര്യമുണ്ടെന്ന് പോലീസുകാരെ അറിയിച്ചുവെങ്കിലും ദിലീപിനെ ചോദ്യം ചെയ്യുന്ന മൂന്നാം നിലയിലേക്ക് പോകാന്‍ സിദ്ദിഖിന് അനുമതി ലഭിച്ചില്ല.

 sidhique

സംവിധായകന്‍ നാദിര്‍ഷയുടെ സഹോദരൻ സമദും ആലുവ പോലീസ് ക്ലബിലെത്തിയിരുന്നു. സിദ്ദിഖിനൊപ്പമാണ് നാദിര്‍ഷയുടെ സംഹോദരനും എത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് ചോദ്യം ചെയ്യലിന് എത്തിയിട്ട് ഇതുവരെ യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് താന്‍ ഇവിടെ എത്തിയതെന്ന് നാദിര്‍ഷയുടെ സഹോദരന്‍ പറഞ്ഞു. എന്നാല്‍ അകത്തേക്ക് കയറ്റാന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇരുവരും മടങ്ങി.

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസിലാണ് ദിലീപിനെയും സംവിധായകനെയും ചോദ്യം ചെയ്യുന്നത്. ആലുവായിലെ പോലീസ് ക്ലബില്‍ ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതലാണ് ഇവരെ ചോദ്യം ചെയ്ത് തുടങ്ങിയത്.

English summary
Siddique in Alua police club.
Please Wait while comments are loading...