കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിൽവർ ലൈൻ ജനകീയ സംവാദം: മുഖ്യമന്ത്രിക്കും കെ റെയില്‍ എംഡിക്കും ക്ഷണം; തീരുമാനം പിന്നീടെന്ന് എംഡി

Google Oneindia Malayalam News

കൊച്ചി: സിൽവർ ലൈൻ വിഷയത്തിലെ സംവാദത്തിന് ബദലായി നടത്തുന്ന ജനകീയ സംവാദത്തിലേക്ക് കെ റെയിൽ എം ഡിയ്ക്ക് ക്ഷണം. ജനകീയ പ്രതിരോധ സമിതിയാണ് കെ റെയിൽ എം ഡിയെ നേരിട്ട് ക്ഷണിച്ചത്. സംവാദത്തിന്റെ ഭാഗമായി സമിതി പ്രസിഡന്റും ജനറൽ സെക്രട്ടറിയും നേരിട്ട് കെ റെയിൽ ഓഫീസിൽ എത്തിയാണ് കത്ത് കൈമാറിയത്.

അതേസമയം, സംവാദത്തിന്‍റെ പാനൽ, ഘടന എന്നിവ നൽകണം എന്ന് എംഡി സമിതിയോട് ആവശ്യപ്പെട്ടു. ഇതിനുശേഷം മാത്രം സംവാദത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് കെ റെയിൽ എം ഡി വ്യക്തമാക്കി.

silver

എന്നാൽ, സംവാദത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും മുൻമന്ത്രി തോമസ് ഐസക്കിനെയും ക്ഷണിച്ചിട്ടുണ്ട്. അതേസമയം, നിലവിൽ ആയുർവേദ ചികിത്സയിലാണഅ തോമസ് ഐസക്. അതിനാൽ, സംവാദത്തിൽ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അദ്ദേപം വ്യക്തമാക്കി.വരുന്ന മേയ് നാലിനാണ് ബദലായി ജനകീയ സംവാദം നടക്കുക. എന്നാൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംവാദത്തിൽ പങ്കെടുക്കില്ല. അതത് മേഖലയിലെ വിദഗ്ദർ മാത്രം ആണ് പങ്കെടുക്കാൻ ഉണ്ടാകുക. എന്നാൽ,

ഇന്നലത്തെ സംവാദത്തിൽ നിന്ന് പിന്മാറിയ അലോക് വർമ്മ, ഇന്നലെ പങ്കെടുത്ത രഘുചന്ദ്രൻ നായർ, കുഞ്ചെറിയ ഐസക് എന്നിവരും പങ്കെടുക്കും. പദ്ധതിയെ സംബന്ധിച്ചുളള പ്രാഥമിക പഠനം നടത്തിയ സിസ്ട്രയെയും സംവാദത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.അതേസമയം, വിവാദങ്ങളും പ്രതിഷേധങ്ങളും നിലനിൽക്കെ സർക്കാർ നിശ്ചയിച്ച സിൽവർ ലൈൻ സംവാദം ഇന്നലെ നടന്നിരുന്നു.

തിരുവനന്തപുരത്ത് രാവിലെ 11 മണിക്കാണ് സംവാദം നടന്നത്. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് എന്ന പേരിലാണ് സിൽവർ ലൈൻ സംവാദം സംഘടിപ്പിച്ചത്. .സംവാദത്തിലേക്ക് ആദ്യം ക്ഷണിച്ചത് ജോസഫ് സി മാത്യുവിനെ ആണ്. പിന്നാലെ വിമർശകരുടെ പാനലിൽ നിന്ന് ഇദ്ദേഹത്തെ ഒഴിവാക്കുകയാണ് ചെയ്തത്.

ഇതിന് പിന്നാലെ ഇത്തരത്തിലുള്ള ചർച്ചകൾ നടത്തേണ്ടത് കെ. റെയിൽ അല്ല എന്നും സർക്കാർ ആണെന്നും വ്യക്തമാക്കി അലോക് വർമയും രംഗത്ത് എത്തി. ശേഷം, സിൽവർ ലൈൻ സംവാദത്തിൽ നിന്ന് അലോക് വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും പിന്മാറിയിരുന്നു. എതിർക്കുന്നവരുടെ പാനലിൽ ആര്‍ വി ജി മേനോന്‍ മാത്രം ആണ് പങ്കെടുത്തത്. സംവാദത്തിലേക്ക് സര്‍ക്കാര്‍ ക്ഷണിക്കണം എന്ന ആവശ്യം തള്ളിയതോടെയാണ് അലോക് വര്‍മയുടെ പിന്‍മാറ്റം.

കാത്തിരിപ്പോ ? വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ; വേനലവധിക്ക് ശേഷം - ഹൈക്കോടതികാത്തിരിപ്പോ ? വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ; വേനലവധിക്ക് ശേഷം - ഹൈക്കോടതി

വിരമിച്ച റെയിൽവേ ബോർഡ് മെമ്പർ സുബോധ് കുമാർ ജയിൻ, കേരള സാങ്കേതിക സർവകലാശാല മുൻ വി സി ഡോ. കുഞ്ചെറിയ പി ഐസക്, എസ് എൻ രഘു ചന്ദ്രൻ നായർ എന്നീ മൂന്ന് പേരാണ് സിൽവർ ലൈൻ പദ്ധതിയെ അനുകൂലിക്കുന്നവരുടെ പാനലിൽ ഉണ്ടായിരുന്നത്. എന്നാൽ, പ്രതിഷേധങ്ങൾ മറികടന്ന് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന നിലപാടിൽ തന്നെയാണ് സർക്കാർ.

English summary
silver line alternative debate : kerala cm pinarayi vijayan and k rail md were invited on this program
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X