സിൽവർ ലൈൻ ബദൽ സംവാദം ഇന്ന്; തലസ്ഥാനം വേദിയാകും; കെ റെയിൽ അധികൃതർ പങ്കെടുക്കില്ല
തിരുവനന്തപുരം:ˆ സിൽവർ ലൈൻ വിഷയത്തിലെ ബദൽ സംവാദ ചർച്ചകൾ ഇന്ന് നടക്കും. തിരുവനന്തപുരത്താണ് സംവാദ ചർച്ചകൾ നടക്കുക. മൂന്നു മണിക്കൂർ നീണ്ടുനിൽക്കുന്ന സംവാദം ഇന്ന് രാവിലെ 10.30 - ന് ആരംഭിക്കും. പാണക്കാട് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എം ജി രാധാകൃഷ്ണന്‍ മോഡറേറ്റർ ആകുന്ന സംവാദത്തിൽ അലോക് കുമാര്‍ വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും പങ്കെടുക്കും.
പദ്ധതിയ്ക്ക് എതിരെ വാദിക്കാന്‍ ആര്‍ വി ജി മേനോന്‍, ജോസഫ് സി മാത്യു തുടങ്ങിയവരും ഉണ്ടാകും. എന്നാൽ, സില്‍വര്‍ ലൈനിന് വേണ്ടി വാദിക്കാന്‍ ഔദ്യോഗിക സംവാദത്തില്‍ പങ്കെടുത്ത കുഞ്ചറിയ പി ഐസക്, എന്‍ രഘുചന്ദ്രന്‍ നായര്‍ എന്നിവർ ഈ സംവാദത്തിൽ ഉണ്ടാകും.

അതേസമയം, ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് കെ റെയില്‍ എംഡി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കെ റെയിലിന്‍റെ വിശദീകരണം സംവാദത്തില്‍ അവതരിപ്പിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. ചർച്ചകളിൽ പങ്കെടുത്തേക്കുമെന്ന് നേരത്തെ കെ. റെയിൽ എം.ഡി വ്യക്തമാക്കിയിരുന്നു. എന്നാൽ, അവസാന നിമിഷത്തിലാണ് പിന്മാറ്റം ഉണ്ടായത്.
പദ്ധതിയെ സംബന്ധിക്കുന്ന ചർച്ചകൾ തുടരുമെന്നും ഇതിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും കെ. റെയിൽ വ്യക്തമാക്കി. സെമിനാര്‍ നിഷ്പക്ഷം ആയിരിക്കും എന്ന് തെളിയിക്കുന്നതില്‍ സംവാദ സംഘാടകര്‍ പരാജയപ്പെട്ടിരുന്നു. ഇതിന് പുറമേ, പിന്മാറിയ പാനലിസ്റ്റുകള്‍ മുൻപ് മുന്നോട്ട് വെച്ച നിബന്ധനകള്‍ ഈ സംവാദത്തില്‍ പാലിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
സുതാര്യതയോടെയും സന്തുലനത്തോടെയും ആണ് ചര്‍ച്ച നടത്തുന്നതെന്ന് തെളിയിക്കാനും സംഘാടകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ കാരണങ്ങൾ വ്യക്തമാക്കി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്നാണ് കെ റെയില്‍ വ്യക്തമാക്കുന്നത്. ഭാവിയില്‍ ന്യായമായും സുതാര്യമായും ഇത്തരം ചര്‍ച്ചകളുടെ ഒരു പരമ്പര തന്നെ കേരള സര്‍ക്കാരും കെ റെയിലും നടത്തും. ആ പരിപാടിയിൽ എല്ലാവരെയും സ്വാഗതം ചെയ്യും എന്നും കെ റെയില്‍ പറഞ്ഞു. അതേസമയം, ഏപ്രിൽ 28 - നായിരുന്നു സർക്കാർ നിശ്ചയിച്ച കെ.റെയിൽ സംവാദം നടന്നിരുന്നത്.
ഈ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയ അതേ പാനലിസ്റ്റുകള്‍ ആണ് ഇന്ന് നടക്കാനിരിക്കുന്ന കെ. റെയിൽ ചര്‍ച്ചയിലും പങ്കെടുക്കുന്നത്. മൂന്ന് മണിക്കൂർ നീണ്ടു നിൽക്കുന്ന സംവാദത്തിൽ പദ്ധതിയെ സംബന്ധിച്ച് പൊതു ജനങ്ങൾക്കും അഭിപ്രായം വ്യക്തമാക്കാം എന്നതാണ് പ്രത്യേകത. അതേസമയം, ഏപ്രിൽ 29 നായിരുന്നു സിൽവർ ലൈൻ ബദലായി സംവാദത്തിൽ പങ്കെടുക്കാൻ കെ റെയിൽ എം ഡിയ്ക്ക് ക്ഷണം കിട്ടിയത്.
ജനകീയ പ്രതിരോധ സമിതിയാണ് കെ റെയിൽ എം ഡിയെ നേരിട്ട് ക്ഷണിച്ചത്. സംവാദത്തിന്റെ ഭാഗമായി സമിതി പ്രസിഡന്റും ജനറൽ സെക്രട്ടറിയും നേരിട്ട് കെ റെയിൽ ഓഫീസിൽ എത്തിയാണ് കത്ത് കൈമാറിയിരുന്നു. അതേസമയം, സംവാദത്തിന്‍റെ പാനൽ, ഘടന എന്നിവ നൽകണം എന്ന് എംഡി സമിതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സംവാദത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും മുൻമന്ത്രി തോമസ് ഐസക്കിനെയും ക്ഷണിച്ചിരുന്നു. എന്നാൽ, നിലവിൽ ആയുർവേദ ചികിത്സയിലാണ് തോമസ് ഐസക്.
അതിനാൽ, സംവാദത്തിൽ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ന് നടക്കുന്ന സംവാദത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കില്ല. അതേസമയം, വിവാദങ്ങളും പ്രതിഷേധങ്ങളും നിലനിൽക്കെ സർക്കാർ നിശ്ചയിച്ച സിൽവർ ലൈൻ സംവാദം ഏപ്രിൽ 28 - ന് നടന്നിരുന്നു. പദ്ധതിയ്ക്ക് എതിരെ പ്രതിഷേധങ്ങൾ ഉണ്ടായാലും പദ്ധതിയുമായി മുന്നോട്ട് പോകും എന്നാണ് സർക്കാർ വാദം.












Click it and Unblock the Notifications