കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം ചർച്ചയ്ക്ക്: സിൽവർ ലൈൻ പ്രധാന വിഷയം; മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും നാളെ നേർക്കുനേർ

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നാളെ കൂടിക്കാഴ്ച നടത്തും. കേരളത്തിന്റെ വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് കൂടിക്കാഴ്ച. സിൽവർ ലൈൻ അനുമതി അടക്കം കൂടിക്കാഴ്ചയിൽ വിഷയമാകും എന്നാണ് സൂചന.

കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പുലർച്ചെ ഡൽഹിയിൽ എത്തും. ഉച്ചയ്ക്ക് മുൻപ് തന്നെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

pinarayi

എന്നാൽ, സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്രം ഇതുവരെ അനുമതി നൽകിയിട്ടില്ല. അതിനാൽ തന്നെ കൂടിക്കാഴ്ചയുടെ പ്രധാന വിഷയം സിൽവർ ലൈൻ തന്നെയാകും. സിൽവർ ലൈൻ വിഷയത്തിൽ കേരളത്തിൽ നടക്കുന്ന പ്രതിഷേധ സംബന്ധിച്ചും കേന്ദ്രത്തെ അറിയിക്കും. പദ്ധതിയിൽ കേന്ദ്രത്തിന്റെ പിന്തുണ വേണമെന്ന ആവശ്യം കേരളം നാളെ ഉന്നയിച്ചേക്കും.

സിൽവർ ലൈൻ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പാർലമെൻറിലും കേന്ദ്രം നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ, നടപടി ക്രമം പൂർത്തിയാക്കിയ ശേഷം അംഗീകാരം നൽകാമെന്നായിരുന്നു കേന്ദ്രത്തിന് നിലപാട്. ഇതിന് പുറമേ കേരളത്തിന്റെ നിരവധി വിഷയങ്ങളും പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും. സിൽവർ ലൈൻ വിഷയത്തിന് പുറമേ ശബരിമല വിമാനത്താവള നിർമാണം, ദേശീയപാത വികസനം തുടങ്ങിയ വിഷയങ്ങളും കേന്ദ്രത്തോട് മുഖ്യമന്ത്രി സംസാരിക്കും എന്നാണ് വിവരം.

 'കെ.റെയിലിൽ എൽഡിഎഫ് ഒറ്റക്കെട്ട്';'അരി കഴുകുന്നത് കോൺഗ്രസ്,വെള്ളം വയ്ക്കുന്നത് ബിജെപി';എ.വിജയരാഘവൻ 'കെ.റെയിലിൽ എൽഡിഎഫ് ഒറ്റക്കെട്ട്';'അരി കഴുകുന്നത് കോൺഗ്രസ്,വെള്ളം വയ്ക്കുന്നത് ബിജെപി';എ.വിജയരാഘവൻ

Recommended Video

cmsvideo
തന്റെ സ്ഥലത്ത് കെ റയിലിന്റെ കല്ലിട്ടാൽ പിഴുതെറിയുമോ ? ഒമർ ലുലു പറയുന്നു

അതേസമയം, സിൽവർലൈൻ വിഷയത്തിൽ കേരളത്തിൽ ശക്തമായ പ്രതിഷേധം നിലവിൽ തുടരുകയാണ്. എറണാകുളം ചോറ്റാനിക്കരയിൽ ശക്തമായ പ്രതിഷേധം നടന്നിരുന്നു. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കോൺഗ്രസ് പ്രവർത്തകൾ സിൽവർ ലൈൻ കല്ലുകൾ പിഴുത് മാറ്റി കുളത്തിൽ എറിയുകയായിരുന്നു. ശക്തമായ പ്രതിഷേധത്തിന് പിന്നാലെ പോലീസ് സ്ഥലത്ത് എത്തി. യാതൊരു കാരണവശാലും കല്ലിടാൻ സമ്മതിക്കില്ല എന്ന് നാട്ടുകാർ വ്യക്തമാക്കി രംഗത്തെത്തുകയായിരുന്നു ചെയ്തത്. ഇക്കഴിഞ്ഞ ദിവസവും പ്രദേശത്ത് വലിയ രീതിയിലുള്ള സംഘർഷ സാഹചര്യമായിരുന്നു. ഇരുന്നൂറോളം പേരാണ് സംഘർഷ സ്ഥലത്ത് പ്രതിഷേധിച്ചിരുന്നത്.

English summary
silver line: Pinarayi Vijayan will meet Prime Minister Narendra Modi on tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X