Get Updates
Get notified of breaking news, exclusive insights, and must-see stories!

സിൽവർ ലൈൻ ഭൂമി ഏറ്റെടുക്കൽ: സർക്കാർ വാദങ്ങൾ പൊളിയുന്നു; ഈ വിവരങ്ങൾ ഞെട്ടിക്കുന്നത്

തിരുവനന്തപുരം: സിൽവർ ലൈൻ സർവ്വേ നടത്തുന്നത് ഭൂമി ഏറ്റെടുക്കലിന് അല്ലെന്ന സർക്കാർ വാദം പൊളിയുന്നു. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങളാണ് പുറത്തായത്.

സിൽവർ ലൈൻ പദ്ധതി കടന്ന് പോകുന്ന 11 ജില്ലകളിലെ ജില്ലാ ഭരണകൂടങ്ങൾ പുറത്തിറക്കിയ വിവരങ്ങളിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്.

തുടർ വിജ്ഞാപനങ്ങളിലും ഏറ്റെടുക്കേണ്ട ഭൂമിയുടെ നമ്പരുകളടക്കം കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. പദ്ധതി സംബന്ധിക്കുന്ന വിജ്ഞാപനം സർക്കാർ പുറത്ത് ഇറക്കിയത് 2021 ഒക്ടോബർ എട്ടിന് ആണ്.

1

സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടൽ സാമൂഹിക ആഘാത പഠനത്തിന് ആണെന്ന സർക്കാറിന്റെ വാദത്തിന് വിരുദ്ധമാണ് വിജ്ഞാപനം. എന്നാൽ, ഈ വിഷയത്തിൽ സർക്കാർ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. വിജ്ഞാപനത്തിലെ പരാമർശങ്ങൾ സാങ്കേതികം മാത്രം ആണെന്ന് ആയിരുന്നു സർക്കാർ നൽകിയ വിശദീകരണം. അത്യാവിശ്യം ആകുന്ന മുറയ്ക്ക് സർവേ സ്ഥലങ്ങളിലെ മരങ്ങൾ മുറിക്കാൻ അനുമതി ഉണ്ടെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

2

അതേസമയം, പദ്ധതിയുടെ ഭാഗമായി സർവേ കല്ല് സ്ഥാപിക്കുന്നതിൽ ജനങ്ങളുടെ ഭൂമി വില കൊടുത്ത് വാങ്ങാം എന്നും ഈ പുറത്തു വന്ന വിജ്ഞാപനത്തിൽ സൂചിപ്പിക്കുന്നുണ്ട്. സിൽവർ ലൈൻ പദ്ധതി സർക്കാർ മുന്നോട്ട് വയ്ക്കുന്ന പ്രധാന പദ്ധതികളിൽ ഒന്നാണ്. പദ്ധതിയിൽ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് സർക്കാർ പ്രത്യേക ഉദ്യോ​ഗസ്ഥനെ നിയമിച്ചിരുന്നു. ഇക്കാര്യവും പുറത്തായ വിജ്ഞാപനത്തിലൂടെയാണ് വ്യക്തമാകുന്നത്. സാമൂഹിക ആഘാത പഠനം ഭൂമി ഏറ്റെടുക്കലിന് മുന്നോടിയാണെന്ന് വെളിപ്പെടുത്തുന്നതാണ് ഈ വിജ്ഞാപനം.

3

കെ റെയിൽ കോർപറേഷന്റെ അനുമതിയോടെ പ്രത്യേക നിർദേശത്തിലാണ് നിയമനം നടത്തിയിരിക്കുന്നത്. ഐ എ എസ് ഉദ്യോഗസ്ഥൻ യു വി ജോസിനായിരുന്നു ലാന്റ് അക്വിസിഷൻ ഓഫീസറായി സർക്കാർ നിയമിച്ചത്. നിലവിൽ ഇദ്ദേഹം വിരമിച്ചു. 2021 ഒക്ടോബർ 21 - നായിരുന്നു ഇദ്ദേഹത്തിന്റെ നിയമനം എന്നതും വിജ്ഞാപനത്തിൽ വ്യക്തമാണ്.

4

എന്നാൽ, സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായാണ് സർവേ കല്ലുകൾ സ്ഥാപിക്കുന്നതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ, സാമൂഹിക ആഘാത പഠനത്തിന് വേണ്ടിയുളള സർവ്വേ കല്ലിടൽ നടക്കുന്നു എന്നാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നത്. ഇദ്ദേഹം ഇന്നലെ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് എത്തുകയായിരുന്നു. പദ്ധതിയ്ക്ക് കല്ലിടുന്നത് കെ റയിൽ കോർപറേഷനാണ്. അല്ലാതെ, റവന്യു വകുപ്പ് അല്ല. ഭൂമി ഏറ്റെടുക്കുമ്പോൾ റവന്യു വകുപ്പിന് ചുമതല എന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.

5

അതേസമയം, സിൽവർ ലൈൻ വിഷയത്തിൽ കേരളത്തിൽ ശക്തമായ പ്രതിഷേധങ്ങളും വിമർശനങ്ങളും ഉണ്ടാകുകയാണ്. ഈ പദ്ധതി ജനങ്ങളെ ആശയത്തിൽ എത്തിക്കുന്നതായി കേന്ദ്ര മന്ത്രി വി മുരളീധരൻ വ്യക്തമാക്കി. കേരളത്തിലെ ഒരു മന്ത്രി പറഞ്ഞത് ബഫർ സോൺ ഇല്ല എന്നാ്. എന്നാൽ, സിപിഎം പാർട്ടി പറഞ്ഞത് ബഫർ സോൺ ഉണ്ടെന്നാണ്. അപ്പോൾ മന്ത്രി പറഞ്ഞു പാർട്ടി പറഞ്ഞിട്ടുണ്ട് എങ്കിൽ ബഫർ സോൺ ഉണ്ട് എന്നാണ്.

6

എന്നാൽ, മുഖ്യമന്ത്രി പറയുന്നു സാമൂഹിക ആഘാത പഠനത്തിൽ നെഗറ്റീവ് റിപ്പോർട്ട് ഉണ്ടായാലും സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന്. പദ്ധതിയെ കുറിച്ച് ഗൗരവമായി ഒരു ആലോചനയും സർക്കാർ നടത്തിയിട്ടില്ല എന്നാണ് വ്യക്തമാകുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി. കേരളത്തിൽ പലയിടത്തും സില്‍വര്‍ കല്ലിടലിന് എതിരെ ശക്തമായി പ്രതിഷേധം നടന്നിരുന്നു. കോട്ടയം നട്ടാശേരിയില്‍ ഇന്നലെ സില്‍വര്‍ ലൈനിന്റെ ഭാഗമായി സ്ഥാപിച്ച സര്‍വേ കല്ലുകള്‍ നാട്ടുകാര്‍ പിഴുത് എറിഞ്ഞു. 12 കല്ലുകളാണ് നാട്ടുകാർ എത്തുന്നതിന് മുന്‍പ് ഉദ്യോഗസ്ഥര്‍ സ്ഥാപിച്ചിരുന്നത്. പിന്നാലെ പ്രതിഷേധം ശക്തമാക്കി കല്ല് പിഴുത് മാറ്റുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+