കല്ല് വേണ്ട പദ്ധതിയും വേണ്ട; 'നിങ്ങളുടെ ഒരു തരി മണ്ണോ വീടോ പോകില്ല; കല്ല് പിഴുതെറിഞ്ഞത് എംഎം ഹസ്സൻ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയ്ക്ക് എതിരെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സൻ. സര്‍വേക്കായി സ്ഥാപിച്ച കല്ല് പിഴുത് മാറ്റിയാണ് ഇദ്ദേഹം പ്രതികരിച്ച് രംഗത്ത് എത്തിയത്. പോത്തന്‍കോട് മുരുക്കുംപുഴയിലാണ് സംഭവം നടന്നത്.
എം എം ഹസ്സൻ സമരത്തില്‍ പങ്കെടുക്കാനായി ഇവിടെ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമരക്കാര്‍ക്കൊപ്പം കൂടി കല്ല് പിഴുതത് എറിഞ്ഞത്. മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന ബിബിന ലാന്‍സിയുടെ പറമ്പില്‍ സ്ഥാപിച്ച കല്ലാണ് ഹസ്സന്‍ പിഴുതത് മാറ്റിയത്.
സിൽവർ ലൈൻ പദ്ധതിയ്ക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് കേരളത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്നത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സനും പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

'നിങ്ങളുടെ ഒരു തരി മണ്ണോ വീടോ കെ റെയിൽ പദ്ധതിയുടെ ഭാഗമായി പോകില്ലെന്ന് ഹസ്സന്‍ സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. ജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് അവരോട് മോശമായി പെരുമാറി കല്ലുകള്‍ സ്ഥാപിക്കുന്നത് അംഗീകരിക്കാനാകില്ല. ഇതിന് എതിരെ പ്രതികരിക്കും. കോടതിയോ കേന്ദ്ര സര്‍ക്കാരോ ബലം പ്രയോഗിച്ച് കല്ലിടാന്‍ പറഞ്ഞിട്ടില്ല. പദ്ധതി നടപ്പായാല്‍ ഒരു ലക്ഷം കുടുംബങ്ങള്‍ വഴിയാധാരാമാകും. ഇതിന് എതിരെ യു ഡി എഫ് ശക്തമായി രംഗത്തെത്തുമെന്നും എം എംഹസ്സന്‍ വ്യക്തമാക്കി.

അതേസമയം, തോപ്പുംമുക്ക് പുത്തൻ കോവിലിന് സമീപം മണക്കാട്ട് വിളാകം വീട്ടില്‍ ആരതിയുടെ പറമ്പിലെ കല്ലും നസീറയുടെ വീടിന് മുന്നിലെ കല്ലും പ്രതിഷേധത്തെ തുടർന്ന് പിഴുത് മാറ്റിയിരുന്നു. കോടികള്‍ തന്നാലും കിടപ്പാടം വിട്ടുതരില്ലെന്ന് സമരക്കാര്‍ പറയുന്നു. വെയ്‌ലൂര്‍ വില്ലേജില്‍ മാത്രം അമ്പതോളം വീടുകളും രണ്ട് ആരാധനാലയങ്ങളും നഷ്ടമാകുമെന്ന് സമരക്കാര്‍ വ്യക്തമാക്കുന്നു.

അതേസമയം, ചെറുകായല്‍ക്കര ശ്രീ ദുര്‍ഗാ ക്ഷേത്രവും സന്ദര്‍ശിച്ചാണ് ഹസ്സന്‍ മടങ്ങിയത്. സമരത്തില്‍ മുരുക്കുംപുഴ ജനകീയ സമരസമിതി പ്രസിഡന്റ് എ കെ ഷാനവാസ്, ഡിസിസി വൈ. പ്രസിഡന്റ് എം മുനീര്‍, സെക്രട്ടറിമാരായ കെ എസ് അജിത് കുമാര്‍, എസ് കൃഷ്ണകുമാര്‍, വി കെ രാജു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബി എസ് അനൂപ് എന്നിവര്‍ പങ്കെടുത്തിരുന്നു.

എന്നാൽ, സിൽവർ ലൈൻ പദ്ധതിയ്ക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് കേരളത്തിൽ നടക്കുന്നത്. മലപ്പുറം ജില്ലയിലെ തിരൂരിലും വെങ്ങാനൂരിലും ചോറ്റാനിക്കരയിലും ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടയുകയായിരുന്നു. പിന്നാലെ പോലീസ് പ്രതിഷേധത്തിൽ ഇടപെട്ടിരുന്നു. തുടർന്ന് നാട്ടുകാരും പോലീസും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. പ്രതിഷേധത്തിന് പിന്നാലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്ന സാഹചര്യവും ഉണ്ടായി. എന്നാൽ, നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് വങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍ കെ-റെയില്‍ സർവ്വേ നിർത്തി വെച്ചിരുന്നു.

അതേസമയം, മറ്റു സ്ഥലങ്ങളിൽ പദ്ധതിക്കായി സ്ഥാപിച്ചിരുന്ന കല്ലുകൾ നാട്ടുകാർ പിഴുതെറിഞ്ഞു. ചോറ്റാനിക്കരയിൽ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം ആണ് ഉണ്ടായത്. സമരത്തിന് മുതിർന്ന ജനം നിരത്തിൽ ഇറങ്ങിയപ്പോൾ പദ്ധതിയിൽ കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥർ ജനത്തെ ഭയന്ന് സർവ്വെ അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.

അതിനാല്‍ തന്നെ എറണാകുളത്ത് ഇന്നലെ സര്‍വെ നടന്നിരുന്നില്ല. യുഡിഎഫ് നേതാക്കളും സമര മുഖത്ത് അണിനിരന്നതോടെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഡിസിസി പ്രസിഡന്റ് ഷിയാസ്, അനൂബ് ജേക്കബ് ഉൾപ്പെടെയുള്ളവർ ചോറ്റാനിക്കരയിൽ എത്തിയിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഇവിടെ കെ-റെയില്‍ ഉദ്യോഗസ്ഥര്‍ നാട്ടിയ കല്ല് പിഴുത് തോട്ടിലേക്ക് എറിയുകയാണ് ചെയ്തത്. എന്നാൽ, ഇക്കഴിഞ്ഞ ദിവസം പദ്ധതിയുടെ ഭാഗമായി കല്ല് സ്ഥാപിക്കാൻ എത്തിയപ്പോൾ വലിയ പ്രതിഷേധമാണ് മാടപ്പള്ളി മുണ്ടുകുഴിയിൽ ഉണ്ടായത്. നാട്ടുകാരും പൊലീസും തമ്മിൽ വലിയ സംഘർഷം ഉണ്ടായിയിരുന്നു.

പദ്ധതിയുടെ കല്ലിടലിനെതിരെ സ്ത്രീകളെ പൊലീസ് വലിച്ചിഴച്ച് നീക്കിയിരുന്നു. സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് പൊലീസ് പറഞ്ഞിരുന്നു. ഒരു കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്ന് പൊലീസ് പറഞ്ഞിരുന്നു. നാല് സ്ത്രീകൾ ഉൾപ്പടെ 23 പേരാണ് അറസ്റ്റിലായിരുന്നു. പിന്നീട് ഇവരെ വിട്ടയച്ചിരുന്നു.
-
'പാവം കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കരുത്; അവർ എത്ര വലിയ നേതാവായാലും', കുറിപ്പമായി ഡോ. എസ്എസ് ലാൽ -
ഭൂരിപക്ഷം 38, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, 2021ൽ നിയമസഭയിലേക്ക് കഷ്ടിച്ച് കടന്ന് കൂടിയവർ ഇതാ -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും'












Click it and Unblock the Notifications