ഉണ്ണികൃഷ്ണന്‍ വിടപറഞ്ഞത് സംഗീത മോഹങ്ങള്‍ പൂവണിയാതെ: യുവസംവിധായകന്‍ മരിച്ചത് വാഹനാപകടത്തില്‍!
ആലുവ: സംഗീത മോഹങ്ങള്‍ പൂവണിയാതെയാണ് യുവ സംവിധായകനും ഗായകനുമായ ഉണ്ണികൃഷ്ണന്‍ വിടപറഞ്ഞത്. ആലുവ തോട്ടക്കാട്ടുകര കോഴിക്കാട്ടില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന് സംഗീതമെന്നാല്‍ ജീവിത ലഹരിയായിരുന്നു. നേരത്തെയുണ്ടായിരുന്ന ചെറിയ ജോലി പോലും സംഗീത്തിനായി ഉപേക്ഷിച്ചു. സ്വന്തം വീട്ടില്‍ മിനി ഹോം തീയറ്റര്‍ സ്ഥാപിച്ചതും സംഗീതത്തോടുള്ള അടങ്ങാത്ത ആവേശത്തിന്റെ തെളിവാണ്.
സ്‌കൂള്‍ - കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ മുതല്‍ സംഗീതത്തോടായിരുന്നു ഉണ്ണികൃഷ്ണന് കമ്പം. രണ്ട് ആല്‍ബങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ചപ്പോഴേക്കും വാഹനപകടത്തിന്റെ രൂപത്തില്‍ ഉണ്ണികൃഷ്ണനെ മരണം തട്ടിയെടുക്കുകയായിരുന്നു. നടന്‍ ദിലീപിന്റെ അനുജന്‍ അനൂപിന്റെ ഭാര്യ സഹോദരന്‍ അപ്പുവിനെ നായകനാക്കിയാണ് കഴിഞ്ഞ ഓണത്തിന് 'ഓണം പൊന്‍ തിരുവോണം' എന്ന പേരില്‍ ആദ്യ ആല്‍ബം പുറത്തിറക്കിയത്. ചുണങ്ങംവേലി രാജഗിരി ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. സന്ദീപ് ആയിരുന്നു നിര്‍മ്മാതാവ്. പിന്നീട് മാസങ്ങള്‍ക്ക് മുമ്പാണ് 'തായെ അവള്‍' എന്ന പേരില്‍ തമിഴ് ആല്‍ബം പുറത്തിറക്കിയത്. ഗാനം ഇഷ്ടപ്പെട്ട എസ്പി ബാലസുബ്രഹ്മണ്യവും കെഎസ് ചിത്രയുമെല്ലാം ഉണ്ണികൃഷ്ണനെ നേരില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഇതെല്ലാം സഹപ്രവര്‍ത്തകരുമായി പങ്കുവെക്കുമ്പോഴേല്ലാം ഉണ്ണികൃഷ്ണന്‍ ഏറെ ആഹ്ലാദമായിരുന്നു.

വരുന്ന ഓണത്തിന് പഴയ ഗാനങ്ങള്‍ പുതിയ ഈണത്തില്‍ (കവര്‍ സോംഗ്) പുറത്തിറക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു ഉണ്ണികൃഷ്ണന്‍. എറണാകുളത്തെ 'മൈ സ്റ്റുഡിയോ'യില്‍ പുലര്‍ച്ചെ ഒന്നര വരെ റെക്കോഡിംഗ് ഉണ്ടായിരുന്നു. അതിന് ശേഷം പറവൂരിലുള്ള അണിയറ പ്രവര്‍ത്തകരെ വീട്ടിലെത്തിച്ച ശേഷം ആലുവയിലെ സ്വന്തം വീട്ടിലേക്ക് വരുമ്പോഴാണ് അപകടത്തില്‍ ഉണ്ണികൃഷ്ണന്റെ ജീവന്‍ നഷ്ടമായത്.


Click it and Unblock the Notifications