അഭയക്കേസ്: അഞ്ച് മാസം ജയിലിൽ തികയ്ക്കുന്നതിനെ മുൻപെ പ്രതികൾക്ക് പരോൾ; സർക്കാരിനോട് വിശദീകരണം തേടി കോടതി
അഭയക്കേസ്:അഞ്ച് മാസം ജയിലിൽ തികയ്ക്കുന്നതിനെ മുൻപെ പ്രതികൾക്ക് പരോൾ;സർക്കാരിനോട് വിശദീകരണം തേടികോടതി
കൊച്ചി: അഭയക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതിൽ സർക്കാരിനോട് വിശദീകരണം തേടി കേരള ഹൈക്കോടതി. ഫാ.തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും പരോൾ അനുവദിച്ചത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടികാട്ടി സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതി നടപടി. സർക്കാരിന് പുറമെ ജയിൽ ഡിജിപിക്കും പ്രതികൾക്കും കോടതി നോട്ടീസ് നൽകിയിട്ടുണ്ട്.

ബാലതാരത്തിൽ നിന്ന് നായികയിലേക്ക്? അനിഘ സുരേന്ദ്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു
കേസിൽ സിബിഐ കോടതി ശിക്ഷ വിധിച്ച് അഞ്ച് മാസം തികയും മുൻപാണ് ഇരുവർക്കും പരോൾ ലഭിച്ചത്. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാണിച്ചാണ് ജോമൻ പുത്തൻപുരയ്ക്കൽ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രൻ, സിയാദ് റഹ്മാൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്.
Recommended Video
അതേസമയം പരോൾ അനുവദിച്ചത് സുപ്രീംകോടതി നിയോഗിച്ച ജയിൽ ഹൈപവർ കമ്മിറ്റിയാണെന്നായിരുന്നു ജയിൽ ഡിജിപിയുടെ വിശദീകരണം. കുറ്റവാളികളുടെ അതേ പ്രായത്തിലുള്ള എല്ലാവരെയും പരോളിൽ വിട്ടയച്ചതായും വാദം കേൾക്കുമ്പോൾ സംസ്ഥാനം ചൂണ്ടിക്കാട്ടി. മെയ് 11നാണ് ഇതിന്റെ അടിസ്ഥാനത്തിൽ ഫാ.തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും പരോൾ അനുവദിച്ചത്.
എന്നാൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം ജയിൽ ഹൈപവർ കമ്മിറ്റി 10 വർഷത്തിൽ താഴെ ശിക്ഷിച്ച പ്രതികൾക്കാണ് പരോൾ അനുവദിച്ചിട്ടുളളതെന്ന് ഹർജിക്കാരൻ ചൂണ്ടികാണിക്കുന്നു. അഭയ കേസിലെ പ്രതികൾക്ക് ഹൈപവർ കമ്മിറ്റി പരോൾ അനുവദിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനും ഹൈപവർ കമ്മിറ്റി അധ്യക്ഷനുമായ ജസ്റ്റിസ് സി.റ്റി രവികുമാറിന്‍റെ ഉത്തരവിന്റെ കോപ്പിയും ഹർജിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.
ഇത് നമ്മുടെ മേരിയല്ലേ? അനുപമയുടെ ഫോട്ടോഷൂട്ടിന് കയ്യടിച്ച് ആരാധകർ












Click it and Unblock the Notifications