സഹോദരനെ കുത്തിക്കൊന്നത് സഹോദരി!എല്ലാം ഭർത്താവിന് വേണ്ടി, കാരണം മറ്റൊരു യുവതി!ഞെട്ടിക്കുന്ന സംഭവം

  • By: Afeef
Subscribe to Oneindia Malayalam

കായംകുളം: സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ സഹോദരനെ കുത്തിക്കൊന്ന കേസിൽ സഹോദരിയെ പോലീസ് അറസ്റ്റ് ചെയ്തു. തെക്കേ മങ്കുഴി പാക്ക്കണ്ടത്തിൽ അജീഷിനെ (28) കൊലപ്പെടുത്തിയ കേസിലാണ് സഹോദരി പുള്ളിക്കണക്ക് ശ്രേയാ ഭവനിൽ പ്രശാന്തിന്റെ ഭാര്യ അ‍ഞ്ജുവിനെ(24) പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി പുള്ളിക്കണക്കിലെ പ്രശാന്തിൻറെ വീട്ടിൽ വെച്ചായിരുന്നും സംഭവം. അജീഷുമായി ബന്ധമുണ്ടായിരുന്ന യുവതിയുടെ വീട് നിർമ്മാണത്തിനായി അഞ്ജു മൂന്നര വർഷം മുൻപ് ഒന്നര ലക്ഷം രൂപ കടം കൊടുത്തിരുന്നു. ഇത് തിരികെ ചോദിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതും കൊലപാതകത്തിൽ കലാശിക്കാനും കാരണമായത്.

അജീഷുമായി അടുപ്പമുള്ള യുവതി...

അജീഷുമായി അടുപ്പമുള്ള യുവതി...

അജീഷുമായി അടുപ്പമുള്ള യുവതിക്ക് വീട് പണിയാനായി അഞ്ജു മൂന്നര വർഷം മുൻപ് ഒന്നരലക്ഷം രൂപ നൽകിയിരുന്നു.
എന്നാൽ പലതവണ ചോദിച്ചിട്ടും യുവതി അ‍ഞ്ജുവിന് പണം തിരികെ കൊടുത്തിരുന്നില്ല.

ഭർത്താവ് നാട്ടിലേക്ക്...

ഭർത്താവ് നാട്ടിലേക്ക്...

അ‍ഞ്ജുവിന്റെ ഭർത്താവ് പ്രശാന്ത് വിദേശത്താണ് ജോലി ചെയ്യുന്നത്. കഴിഞ്ഞയാഴ്ച നാട്ടിലെത്തിയ പ്രശാന്ത് പണം ആവശ്യപ്പെട്ട് യുവതിയെ കണ്ടിരുന്നു.

യുവതിയുമായി തർക്കം...

യുവതിയുമായി തർക്കം...

പണം തിരികെ നൽകാത്തതിനെ ചൊല്ലി പ്രശാന്തും യുവതിയും തമ്മിൽ തർക്കമുണ്ടായിരുന്നു. പണത്തിന്റെ പേരിൽ പ്രശാന്ത് തന്നെ ശല്യം ചെയ്യുന്നതായി യുവതി അജീഷിനെ അറിയിക്കുകയും ചെയ്തിരുന്നു.

സഹോദരിയുടെ വീട്ടിലേക്ക്...

സഹോദരിയുടെ വീട്ടിലേക്ക്...

തന്റെ അടുപ്പക്കാരിയായ യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്യാനായാണ് അജീഷ് കഴിഞ്ഞ ദിവസം രാത്രി സഹോദരിയുടെ വീട്ടിലെത്തിയത്.ഇവിടെവെച്ച് പ്രശാന്തും അജീഷും തമ്മിൽ വാക്ക് തർക്കമുണ്ടായി.

വടിവാളുമായി...

വടിവാളുമായി...

വാക്ക് തർക്കത്തിന് ശേഷം മടങ്ങിയ അജീഷ് സുഹൃത്തിനെയും കൂട്ടി വീണ്ടും സഹോദരിയുടെ വീട്ടിലെത്തി. വടിവാളുമായി വന്ന അജീഷിനെ കണ്ട് അഞ്ജു ഭർത്താവിനെ മുറിക്കുള്ളിലാക്കി വാതിലിൽ തടസം നിന്നു. വീട്ടിലെത്തിയ അജീഷ് തടസം നിന്ന അഞ്ജുവിനെ മർദ്ദിച്ചു.

കറിക്കത്തി കൊണ്ട് കുത്തിക്കൊന്നു...

കറിക്കത്തി കൊണ്ട് കുത്തിക്കൊന്നു...

അജീഷിന്റെ മർദ്ദനം തുടരുന്നതിനിടെ ഭർത്താവ് വിദേശത്ത് നിന്നും കൊണ്ടുവന്ന കറിക്കത്തി കൈയിൽ കിട്ടിയ അഞ്ജു ഇതുപയോഗിച്ചാണ് സഹോദരനെ കുത്തിയത്. പുറത്ത് മാരകമായി പരിക്കേറ്റ അജീഷിനെ ബഹളം കേട്ടെത്തിയ അയൽവാസികളാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

അജീഷ് മരണപ്പെട്ടു, അഞ്ജുവും ആശുപത്രിയിൽ...

അജീഷ് മരണപ്പെട്ടു, അഞ്ജുവും ആശുപത്രിയിൽ...

ആശുപത്രിയിലെത്തിച്ചെങ്കിലും അജീഷിന്റെ ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ അഞ്ജുവും ഭർത്താവ് പ്രശാന്തും പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ച ശേഷം ആശുപത്രിയിൽ ചികിത്സ തേടി.

അറസ്റ്റും തെളിവെടുപ്പും...

അറസ്റ്റും തെളിവെടുപ്പും...

താലൂക്ക് ആശുപത്രിയിൽ നിന്ന് ചികിത്സ തേടിയ ശേഷമാണ് പോലീസ് അഞ്ജുവിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. കൊല്ലപ്പെട്ട അജീഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് അറിയിച്ചത്.

English summary
Kayamkulam: Sister killed brother to save her husband.
Please Wait while comments are loading...