കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോളേജ് ഓണാഘോഷത്തില്‍ ഫയര്‍ഫോഴ്‌സ് ഉപയോഗിച്ച ആറ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

  • By Sruthi K M
Google Oneindia Malayalam News

അടൂര്‍: ഐഎച്ച്ആര്‍ഡി കോളേജിലെ അതിര് വിട്ട ഓണാഘോഷത്തില്‍ ഫയര്‍ ഫോഴ്‌സ് വാഹനം വിട്ടുകൊടുത്ത ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ആറ് ജീവനക്കാര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഫയര്‍ എന്‍ജിന്‍ ദുരപയോഗം ചെയ്യാന്‍ അനുവദിച്ചതിനാണ് സസ്‌പെന്‍ഷന്‍.

കോട്ടയം ഡിവിഷണല്‍ ഓഫീസര്‍ ഫയര്‍ഫോഴ്‌സ് ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി. സ്വകാര്യ ആഘോഷങ്ങള്‍ക്ക് ഫയര്‍ ഫോഴ്‌സ് വിട്ടുകൊടുക്കാന്‍ നിയമം അനുവദിക്കുന്നില്ല. വിദ്യാര്‍ഥികള്‍ക്കായി ഉദ്യോഗസ്ഥര്‍ വെള്ളം പമ്പ് ചെയ്ത് കൊടുത്തതും വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

onam-celeb

ചെകുത്താന്‍ ലോറിയും തുറന്ന ജീപ്പും, ബസ്സും, ജെസിബിയും, ട്രാക്ടറും, ക്രെയിനും, കാറുകളും, ബൈക്കുകളും, ഫയര്‍ ഫോയ്‌സും ഒക്കെയായി ആഘോഷം പൊടി പൊടിച്ചിരുന്നു. വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ട പ്രകാരം ഘോഷയാത്രയുടെ സംരക്ഷണത്തിനാണ് ഫയര്‍ ഫോഴ്‌സിന്റെ സഹായം എത്തിച്ചു കൊടുത്തതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം.

വിദ്യാര്‍ത്ഥികള്‍ ഏഴായിരം രൂപ നല്‍കിയിരുന്നതായും പറയുന്നുണ്ട്. എന്നാല്‍, വിദ്യാര്‍ത്ഥികള്‍ ഫയര്‍ഫോഴ്‌സ് വാഹനത്തിന് മുകളില്‍ കയറി നൃത്തം വെക്കുകയും. വെള്ളം ചീറ്റുകയും ചെയ്യുകയാണുണ്ടായത്.

English summary
six fire force workers suspended, onam celebration at adoor engineering college issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X