കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂര്‍ എടിഎം കവര്‍ച്ചാക്കേസ് പ്രതികള്‍ പിടിയില്‍

  • By Anwar Sadath
Google Oneindia Malayalam News

തൃശൂര്‍: വെളിയന്നൂരില്‍ എസ്ബിഐയുടെ എടിഎമ്മില്‍ നിന്നും ഏകദേശം ഇരുപത്തിയാറുലക്ഷത്തോളം രൂപ കവര്‍ന്ന കേസിലെ പ്രതികള്‍ പോലീസ് പിടിയിലായി. മുഖ്യപ്രതി ഉള്‍പ്പെടെ ആറുപേരെയാണ് അന്വേഷണസംഘം പിടികൂടിയത്. മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് വിവരം. നഷ്ടപ്പെട്ട പണം പ്രതികളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

രണ്ടു ദിവസം മുന്‍പാണ് കെഎസ്ആര്‍ടിസിക്കു സമീപത്തുള്ള എസ്ബിഐയുടെ എടിഎമ്മില്‍ നിന്നും പണം കളവുപോയതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തുന്നത്. ഈ മാസം രണ്ടാംതിയതി മുതല്‍ എടിഎം കേടായിരുന്നു. അന്നുതന്നെ പണം മോഷ്ടിച്ചതായാണ് വിവരം. യന്ത്രം തകര്‍ക്കാതെ പാസ്‌വേര്‍ഡ് ഉപയോഗിച്ചാണ് എടിഎമ്മില്‍ നിന്നും പണം കവര്‍ന്നതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

arrest

അതുകൊണ്ടുതന്നെ, പാസ് വേര്‍ഡ് അറിയുന്നവരെ കേന്ദ്രീകരിച്ചായിരുന്നു പോലീസ് തുടക്കം മുതല്‍ അന്വേഷണം നടത്തിയത്. സാധാരണ രീതിയില്‍ രണ്ടുപേര്‍ക്കുമാത്രമേ പാസ്‌വേര്‍ഡ് കൈമാറാന്‍ പാടുള്ളൂ എന്നാണ് നിയമം. എന്നാല്‍, എടിഎമ്മില്‍ പണം നിക്ഷേപിക്കാന്‍ കരാറെടുത്ത ഏജന്‍സി 12 പേര്‍ക്ക് പാസ് വേര്‍ഡ് കൈമാറിയിരുന്നു.

രഹസ്യകോഡിന്റെ ഈ കൈമാറ്റമാണ് കവര്‍ച്ചയ്ക്ക് കാരണമായതെന്ന് പോലീസ് പറഞ്ഞു. പരമാവധി രഹസ്യമായി സൂക്ഷിക്കേണ്ട പാസ്‌വേര്‍ഡ് ഏജന്‍സി തങ്ങളുടെ ജോലിക്കാര്‍ക്കെല്ലാം കൈമാറിയത് കടുത്ത സുരക്ഷാ വീഴ്ചയാണ്. നേരത്തെ ബാങ്കുകള്‍ നേരിട്ടായിരുന്നു പണം കൈകാര്യം ചെയ്തിരുന്നത്. അന്ന് രണ്ടുപേര്‍ക്ക് മാത്രമാണ് രഹസ്യകോഡ് അറിയാമായിരുന്നത്.

English summary
Six held in ATM theft at Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X