• search

നബിദിന റാലിയിലെ സംഘര്‍ഷം; ചേരിതിരിഞ്ഞ് യൂത്ത് ലീഗ് -എസ്‌കെഎസ്എസ്എഫ് നേതാക്കളുടെ പോസ്റ്റ്:

 • By desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കോഴിക്കോട്: നബിദിന നാളില്‍ താനൂരിലെ ഉണ്ണ്യാലിലുണ്ടായ സംഘര്‍ഷത്തെച്ചൊല്ലി യൂത്ത് ലീഗ്, എസ്‌കെഎസ്എസ്എഫ് നേതാക്കള്‍ തമ്മില്‍ വാക്‌പോര്. കൂടപ്പിറപ്പിന്റെ അടിവയറ്റില്‍ കഠാരയിറക്കി മതത്തെ വഷളാക്കുന്നവരാണ് ഇത്തരക്കാരെന്ന് വിമര്‍ശിച്ചുകൊണ്ട് യൂത്ത്‌ലീഗ് വൈസ് പ്രസിഡന്റ് നജീബ് കാന്തപുരമാണ് ഫെയ്‌സ് ബുക്കില്‍ ആദ്യം പോസ്റ്റിട്ടത്. മതം പഠിപ്പിക്കുന്ന സ്‌നേഹത്തിന്റെയും സമഭാവനയുടെയും പാഠം പഠിക്കാതെ സ്വലാത്ത് ജാഥകള്‍കൊണ്ട് റോഡ് നിറച്ചിട്ട് ആര്‍ക്കെന്ത് ഗുണമെന്നു ചോദിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

  വിരാട് കോലി മഹാനായ കളിക്കാരനെന്ന് കെവിന്‍ പീറ്റേഴ്‌സണ്‍; കാരണം?

  എന്നാല്‍, ലീഗും സിപിഎമ്മും തമ്മില്‍ നടന്ന സംഘര്‍ഷം എപി-ഇകെ സുന്നികളുടെ തലയില്‍ ചാരി രക്ഷപ്പെടുകയാണ് നജീബ് എന്ന ആരോപണവുമായി എസ്‌കെഎസ്എസ്എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം രംഗത്തെത്തുകയായിരുന്നു. കോസ്റ്റല്‍ ബെല്‍റ്റില്‍ കാലങ്ങളായി അവരുടെ ദാരിദ്ര്യം മുതലെടുക്കുന്നവരുടെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് ഏറ്റുമുട്ടലെന്നും അത് നബിദിന റാലിയുടെ പേരിലാക്കാനുള്ള പരിപ്പ് ഇവിടെ വേവില്ലെന്നും ബഷീര്‍ ഫൈസി തുറന്നടിക്കുന്നു.

  എന്നാല്‍, കാന്തപുരത്ത് പോരാടി വളര്‍ന്ന തന്നെ വിരട്ടാന്‍ കൊടിയ ലീഗ് വിരുദ്ധനും നാലാംകിടക്കാരനുമായ ഫൈസി വിചാരിച്ചാല്‍ നടപ്പില്ലെന്ന് നജീബ് കാന്തപുരം മറുപടിയായി എഴുതുന്നു. തന്നെ തിരുത്താന്‍ പാര്‍ട്ടിയും പാണക്കാട് കുടുംബവുമുണ്ടെന്നും വഴിയില്‍ പോകുന്നവരൊന്നും തല്‍ക്കാലം കൊട്ടാന്‍ വരേണ്ടെന്നും നജീബ് തുറന്നടിക്കുന്നു. റാലിയിലേക്ക് സിപിഎമ്മുകാര്‍ ആളെ വിട്ട് സംഘര്‍ഷമുണ്ടാക്കുകയായിരുന്നു എന്നറിഞ്ഞുകൊണ്ടു തന്നെയാണ് തന്റെ പോസ്‌റ്റെന്നും അദ്ദേഹം പറയുന്നു. ഇരു പോസ്റ്റുകള്‍ക്കും കീഴെ പ്രവര്‍ത്തകരുടെ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

  നജീബിന്റെ ആദ്യ പോസ്റ്റ്:

  നബിദിനറാലിക്കിടെ ഉണ്ണ്യാലിൽ ഉണ്ടായ അക്രമത്തിൽ ആറുപേർക്ക്‌ കുത്തേറ്റ വാർത്ത ഏറെ ആശങ്കാജനകമാണ്‌. പ്രവാചകന്റെ പേരിൽ നടക്കുന്ന ഒരു ചടങ്ങിൽ പോലും സഹിഷ്ണുത കാണിക്കാനാവില്ലെങ്കിൽ ഇതെന്ത്‌ ഇസ്ലാമാണ്‌ നാം പ്രദർശ്ശിപ്പിക്കാൻ ശ്രമിക്കുന്നത്‌. മറ്റ്‌ മതസ്ഥർ പോലും പുണ്യ നബിയുടെ ജന്മദിനത്തെ ആദരവോടെയും സ്നേഹവായ്പോടെയും സ്വീകരിക്കുകയും നാട്‌ നീളെ മധുര പലഹാരങ്ങളുമായി കാത്തിരിക്കുകയും ചെയ്യുമ്പോഴാണ്‌ ഇവർ സ്വന്തം കൂടപ്പിറപ്പുകളുടെ അടിവയറ്റിൽ കഠാര കയറ്റി മതത്തെ വഷളാക്കുന്നത്‌. മതം പഠിപ്പിക്കുന്ന സ്നേഹത്തിന്റെയും സമഭാവനയുടെയും പാഠം പഠിക്കാതെ സ്വലാത്ത്‌ ജാഥകൾ കൊണ്ട്‌ റോഡ്‌ നിറച്ചിട്ട്‌ ആർക്കെന്ത്‌ ഗുണമാണ്‌ ലഭിക്കുക...

  najeeb1

  മുസ്തഫ ഫൈസിയുടെ മറുപടി:

  ഞാൻ കാന്തപുരത്ത്‌ പോരാടി വളർന്ന മുസ്ലിം ലീഗ്‌ പ്രവർത്തകനാണ്‌. ഇപ്പോഴും കാന്തപുരത്ത്‌ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച നബിദിന പരിപാടി ഉദ്ഘാടനം ചെയ്താണ്‌ വീട്ടിലെത്തിയത്‌. ലീഗും സമസ്തയുമൊക്കെ ഒന്നിച്ച്‌ തന്നെ പോവണമെന്നാഗ്രഹിക്കുന്ന അടിയുറച്ച സുന്നിയാണ്‌. പക്ഷെ കടുത്ത ലീഗ്‌ വിരുദ്ധനായ ബഷീർ ഫൈസി ദേശമംഗലത്തെ പോലുള്ള നാലാം കിടക്കാർ സമസ്തയുടെ ലേബലിൽ വിരട്ടാൻ വന്നാൽ അത്‌ അനുവദിക്കുന്ന പ്രശ്നമില്ല. അത്‌ തിരുത്താനും നിയന്ത്രിക്കാനും സമസ്ത നേതൃത്വത്തിന്‌ കഴിവുണ്ടെന്നാണ്‌ ഞാൻ വിശ്വസിക്കുന്നത്‌. ഉണ്യാലിൽ നടന്നത്‌ സി.പി.എമ്മിന്റെ കടുത്ത ആക്രമണമാണെന്ന് നല്ല ബോധ്യമുണ്ട്‌. മത ചടങ്ങുകളെ പോലും മുസ്ലിം നാമധാരികളായ സഖാക്കളെ വിട്ട്‌ ആക്രമിക്കുന്ന സി.പി.എമ്മിന്റെ നിലപാടിനെ തന്നെയാണ്‌ ഞാൻ വിമർശ്ശിച്ചത്‌.അത്‌ മനസിലാക്കാനുള്ള ആൾതാമസം തലയിലില്ലാത്തവർ എന്നെ വിരട്ടാൻ വരേണ്ട.അത്രമാത്രമെ ഇപ്പൊ പറയുന്നുള്ളൂ.

  faizi

  എന്നെ തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്താൻ എന്റെ പാർട്ടി നേതൃത്വവും പാണക്കാട്‌ കുടുംബവുമുണ്ട്‌. അല്ലാതെ വഴിയിൽ പോകുന്നവർക്കൊക്കെ കൊട്ടാനുള്ളചെണ്ടയല്ല യൂത്ത്‌ ലീഗ്‌ നേതാക്കൾ.

  നജീബിന്റെ മറുപടി:

  najeeb2

  നിങ്ങൾ രണ്ടു കൂട്ടരും രാഷ്ട്രീയത്തിന്റെ പേരിൽ വെട്ടും കുത്തും നടത്തുക. എന്നിട്ട് നൈസായി അതിനെ എപി_ഇകെ(സമസ്ത)ഏറ്റുമുട്ടൽ ആയി ചേർത്തു വെക്കുക. കോസ്റ്റൽ ബെൽറ്റിൽ കാലങ്ങളായി അവരുടെ ദാരിദ്ര്യം മുതലെടുത്തു തുടർന്ന് വരുന്ന രാഷ്ട്രീയ ഏറ്റുമുട്ടലുകളുടെ തുടർചയാണ് ഉണ്ണ്യലിൽ ഉണ്ടായത്. എന്നിട് 'നബിദിന റാലിയിൽ പോലും..' എന്നു സോഷ്യൽ മീഡിയയിൽ  രോഷം കൊള്ളുക. തൽക്കാലം ആ പരിപ്പ് ഇറക്കി വെച്ചേക്കുക വേവിത്തിരി കൂടിപ്പോയാൽ കറി മോശമാകും. പറയ്പ്പിച്ചതാണ് നേതാവെ അതങ്ങു പിൻവലിച്ചേക്കു..

  English summary
  SKSSF leader's post; conflicts in Nabhidhina rally

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more