Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൂസി കളപ്പുരയ്ക്കലിനെതിരെ അപവാദ പ്രചരണം; പിൻവാതിലിലൂടെ പുരുഷൻമാരെ കയറ്റുന്നു, പിന്നിൽ വൈദീകൻ?

തനിക്കെതിരെ സോഷ്യൽ മീഡിയയിൽ അപവാദ പ്രചാരണം നടത്തുന്നുവെന്ന് സിസ്റ്റർ ലൂസി കളപ്പുര. അടുക്കള വാതിലിലൂടെ സിസ്റ്റർ പുരുഷന്മാരെ അകത്തു വിളിച്ചു കയറ്റി എന്ന ക്യാപ്ഷനോടെ വിഡിയോ പ്രചരിപ്പിക്കുകയാണ്. മാനന്തവാടി രൂപത പിആര്‍ ആംഗമായ നോബിള്‍ തോമസ് പാറയ്ക്കലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകുമെന്ന് ലൂസി കളപ്പുര വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകര്‍ സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ കാണാനെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അപവാദ പ്രചരണത്തിന് ഉപയോഗിക്കുന്നത്. കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത് മുതല്‍ തനിക്കെതിരെ പലതരത്തിലുള്ള അപവാദപ്രചരണം നടക്കുന്നുണ്ട്. വൈദികന്റെ ഫേക്ക് ഐഡിയില്‍നിന്നാണ് വീഡിയോ പ്രചരിപ്പിക്കുന്നതെനന് ലൂസി കരപ്പുര പറഞ്ഞു.

സിസിടിവി ദൃശ്യം

സിസിടിവി ദൃശ്യം

കഴിഞ്ഞദിവസം സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പോലീസെത്തിയാണ് മഠത്തിന്റെ ഗേറ്റ് തുറന്നത്. ഈ സമയത്താണ് മാധ്യമപ്രവർത്തകർ അടക്കമുള്ളവർ സിസ്റ്റർ ലൂസി കളപ്പുരയുടെ പ്രതികരണം തേടി മഠത്തിൽ എത്തിയത്. മാധ്യമപ്രവർ വരുന്നതും പോകുന്നതുമായി സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.

മഠത്തിൽ തന്നെ തുടരും

മഠത്തിൽ തന്നെ തുടരും

ദിവസങ്ങള്‍ക്ക് മുന്‍പ് എഫ്സിസി സന്ന്യാസ സഭയില്‍നിന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയിരുന്നു. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും എഫ്സിസി സന്ന്യാസ സഭയുടെ നിയമങ്ങൾ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. സന്ന്യാസ സഭയില്‍നിന്ന് പുറത്താക്കി ഉത്തരവിട്ടെങ്കിലും അപ്പീലില്‍ തീരുമാനമെടുക്കുന്നത് വരെ മഠത്തില്‍ തുടരും. മഠത്തിലെ മറ്റു സിസ്റ്റര്‍മാര്‍ക്ക് തനിക്ക് സംരക്ഷണം നല്‍കാന്‍ കഴിയില്ലെങ്കില്‍ അവര്‍ മഠത്തില്‍നിന്ന് പുറത്തുപോകട്ടെയെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.

സംരക്ഷണം നൽകണം

സംരക്ഷണം നൽകണം

മഠത്തിൽ പൂട്ടിയിടുക, സാമൂഹ്യ മാധ്യമങ്ങളിലും മറ്റും കരിതേച്ച് കാണിച്ച് ശാരീരിക മാനസിക പീഡനത്തിന് ഇരയാക്കുക, തുടങ്ങി അനേകം പീഡനങ്ങൾ‌ സിസ്റ്റർ ലൂസിക്ക് നേരിടേണ്ടി വരുന്നു. അതുകൊണ്ട് തന്നെ സംരക്ഷണെ നൽകണമെന്ന് അവരുടെ ബന്ധുക്കളും പ്രതികരിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകൾക്ക് പിന്തുണ നൽകി എന്നതാണ് സിസ്റ്റർ ലൂസിക്കെതിരെ ഇത്തരത്തിൽ‌ ആക്രമണം ഉണ്ടാകാൻ കാരണം.

Recommended Video

cmsvideo
    സമരം ചെയ്ത കന്യാസ്ത്രീകൾക്ക് നേരെ പ്രതികാരം | Oneindia Malayalam
    എല്ലാവരും നിങ്ങളെ പോലെയല്ല

    എല്ലാവരും നിങ്ങളെ പോലെയല്ല

    സിസ്റ്ററെ കാണാൻ അടുക്കള വാതിലിൽ കൂടി പുരുഷന്മാർ കയറുന്നു എന്നായിരുന്നു വീഡിയോ പ്രചരണം. മറ്റ് ബന്ധങ്ങളുണ്ടെന്ന് പ്രചരിപ്പിക്കാനായിരുന്നു ശ്രമം. 34 വർഷമായി ജീവിച്ച മഠത്തിൽ ആരെ കയറ്റണമെന്ന് ഞാൻ തീരുമാനിക്കുമെന്നായിരുന്നു സിസ്റ്റർ‌ ലൂസി കളപ്പുരയുടെ പ്രതികരണം. ആദ്യമായിട്ടല്ല ഞാൻ ആണിനെ കാണുന്നത്. കന്യാസ്ത്രീ മഠത്തിന്റെ പിൻവാതിലിലൂടെ നിങ്ങലെ പോലെ ഉള്ളവർ കടന്നു കയറുന്നത് പോലെയാണ് എല്ലാവരും എന്ന് ധരക്കരുതെന്നും അവർ ട്വിന്റി ഫോർ ന്യൂസിന് നൽകിയ ബൈറ്റിൽ വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+