Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് കാപട്യം, ജനം എല്‍ഡിഎഫിനോട് പൊറുക്കില്ലെന്നും സ്മൃതി ഇറാനി

കോഴിക്കോട്: സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രംഗത്ത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഹിന്ദുക്കള്‍ക്ക് മാത്രമല്ല, മുഴുവന്‍ വിശ്വാസികള്‍ക്കും എതിരാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. അതുകൊണ്ടാണ് ക്രിസ്ത്യാനികള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും കൂടുതല്‍ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന സിഎഎ നിയമത്തെ എതിര്‍ക്കുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു.

kerala

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് കാപട്യമാണെന്നും ഭക്തരെ ഉപദ്രവിച്ച എല്‍ഡിഎഫ് സര്‍ക്കാരിനോട് ജനം പൊറുക്കില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു. സിപിഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ ഗുസ്തിയാണെങ്കില്‍ ബംഗാളില്‍ ദോസ്തിയാണെന്നും അവര്‍ വ്യക്തമാക്കി. പാര്‍ട്ടി സംരക്ഷിക്കാന്‍ സിപിഎമ്മും സാമ്രാജ്യം സംരക്ഷിക്കാന്‍ കോണ്‍ഗ്രസും തിരഞ്ഞെടുപ്പിനിറങ്ങുമ്പോള്‍ ബിജെപി ജനങ്ങള്‍ക്ക് വേണ്ടിയാണ് മത്സരിക്കുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു.

കോഴിക്കോട് എലത്തൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ടിപി ജയചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രാചരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അതേസമയം, റോഡ് ഷോയ്ക്കിടെ ഉന്തുംതള്ളുമുണ്ടായി മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. ജന്മഭൂമി ഫോട്ടോഗ്രാഫര്‍ക്കാണ് മര്‍ദ്ദനമേറ്റത്. അതേസമയം, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ കൊച്ചി നഗരത്തിലെ റോഡ് ഷോ മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു.

കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ

സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗും രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ഡോളര്‍ കള്ളക്കടത്ത് കേസുകള്‍ അന്വേഷിക്കുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച നടപടിയെ എതിര്‍ത്ത് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇഡിക്കെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത് ഭരണഘടനാവിരുദ്ധമാണെന്നും സിംഗ് വിശേഷിപ്പിച്ചു. ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച നടപടി ദൌര്‍ഭാഗ്യകരമാണെന്നും ഇത് രാചജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങള്‍ക്കും ഭരണഘടനയ്ക്കും എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

മാളവിക മോഹനന്റെ വൈറല്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+