പരശുറാം എക്‌സ്പ്രസില്‍ പാമ്പ്; ഭയന്നുനിലവിളിച്ച് യാത്രക്കാര്‍, സീറ്റില്‍ ചമ്രംപടിഞ്ഞിരുന്ന് യാത്ര!!

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  പരശുറാം എക്സ്പ്രസില്‍ പാമ്പ്, ട്രെയിൻ നിർത്തിച്ച് തിരച്ചിൽ | Oneindia Malayalam

  കൊച്ചി: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ പാമ്പ്. ഇഴഞ്ഞുനീങ്ങുന്നത് കണ്ട യാത്രക്കാരന്‍ നിലവിളിച്ചു. ഇതോടെ സഹയാത്രക്കാര്‍ക്കെല്ലാം ഭയമായി. ഏറെനേരം പരിശോധിച്ചെങ്കിലും കണ്ടില്ല. പിന്നീട് ചമ്രംപടിഞ്ഞ് ഇരുന്നാണ് യാത്ര ചെയ്തത്. പരശുരാം എക്‌സ്പ്രസിലാണ് ആശ്ചര്യപ്പെടുത്തുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. എസി കോച്ചിലാണ് പാമ്പിനെ കണ്ടത്. ആദ്യം യാത്രക്കാരും പിന്നീട് ഉദ്യോഗസ്ഥരും പരിശോധന നടത്തി. ശേഷം ട്രെയിന്‍ നിര്‍ത്തിയിട്ടും പരിശോധിച്ചു. ഈ സമയമെല്ലാം യാത്രക്കാര്‍ ഭീതിയോടെ ഇരിക്കുകയായിരുന്നു. പാമ്പിനെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ഭീതിയോടെ യാത്ര തുടര്‍ന്നു...

  തുടക്കം ഇങ്ങനെ

  തുടക്കം ഇങ്ങനെ

  പരശുറാം എക്‌സ്പ്രസ് ഓടിക്കൊണ്ടിരിക്കവെയാണ് കംപാര്‍ട്ട്‌മെന്റില്‍ യാത്രക്കാരന്‍ പാമ്പിനെ കണ്ടത്. ഇഴഞ്ഞുനീങ്ങി പോകുന്നത് കണ്ട യാത്രക്കാരന്‍ ഉറക്കെ നിലവിളിച്ചു. ഇതോടെ കാര്യങ്ങള്‍ തിരക്കി എല്ലാവരും കൂടി.

  ബാഗുകള്‍ക്കിടയില്‍

  ബാഗുകള്‍ക്കിടയില്‍

  പാമ്പിനെ കണ്ടതാണ് വിഷയമെന്ന് പറഞ്ഞതോടെ യാത്രക്കാര്‍ക്ക് ഭയമായി. ഏറെ നേരം തിരഞ്ഞെങ്കിലും പാമ്പിനെ കണ്ടില്ല. ഇതാണ് ഭയം കൂടാന്‍ കാരണം. ബാഗുകളും ലഗേജുകളുമെല്ലാം മാറ്റി ചിലര്‍ പരിശോധന തുടങ്ങി.

  ഭീതിയോടെ

  ഭീതിയോടെ

  മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന പരശുറാം എക്‌സ്പ്രസിലാണ് ബുധനാഴ്ച പാമ്പിനെ കണ്ടത്. ട്രെയില്‍ കടുത്തുരുത്തിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. എങ്കിലും ട്രെയിന്‍ യാത്ര തുടര്‍ന്നു, ഒരു ഭാഗത്ത് പരിശോധനയും.

  കാല്‍ സീറ്റില്‍ വച്ച് യാത്ര

  കാല്‍ സീറ്റില്‍ വച്ച് യാത്ര

  ഭയന്ന യാത്രക്കാര്‍ കാല്‍ സീറ്റില്‍ കയറ്റി വച്ചാണ് യാത്ര ചെയ്തത്. കുട്ടികളെ നിലത്തിറക്കാനും യാത്രക്കാര്‍ തയ്യാറായില്ല. എസി കോച്ചിലെ തണുപ്പിലും യാത്രക്കാര്‍ക്ക് ചൂടു കൂടുന്ന കാഴ്ചയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു!!

  നിര്‍ത്തിയിട്ട് പരിശോധന

  നിര്‍ത്തിയിട്ട് പരിശോധന

  ട്രെയിന്‍ ഏറ്റുമാനൂര്‍ എത്തിയപ്പോള്‍ നിര്‍ത്തിയിട്ട് പരിശോധന തുടര്‍ന്നു. പക്ഷേ, പാമ്പിനെ കണ്ടെത്തിയില്ല. കൂടുതല്‍ നേരം പിടിച്ചിടാന്‍ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് പാമ്പിനെ കണ്ടെത്താതെ തന്നെ യാത്ര തുടര്‍ന്നു.

  മുഹമ്മദ് ഷമിക്ക് പാകിസ്താനി യുവതികളുമായി ബന്ധം; ദുബായ് ഹോട്ടലില്‍ താമസം, നഷ്ടമായത് കോടികള്‍

  സിപിഎം നേതാക്കള്‍ കണ്ടുപഠിക്കണം; മണിക് സര്‍ക്കാരിന് വീടില്ല, ഭാര്യക്കൊപ്പം താമസം പാര്‍ട്ടി ഓഫീസില്‍

  ഒടുവിൽ മഹാത്മാവിന് നേരെയും! കേരളത്തിലും പ്രതിമ തകർക്കൽ; കണ്ണൂരിലെ ഗാന്ധി പ്രതിമ എറിഞ്ഞുതകർത്തു...

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Snake in Parashuram Express Train

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്