കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എന്‍ഡിപി സഖ്യം; ബിജെപിയില്‍ ആഭ്യന്തര കലഹം

  • By Anwar Sadath
Google Oneindia Malayalam News

കൊല്ലം: എസ്എന്‍ഡിപിയുമായി ബിജെപി സഖ്യമുണ്ടാക്കുന്നതിനെ ചൊല്ലി സിപിഎമ്മും കോണ്‍ഗ്രസും രംഗത്തെത്തിയതിന് പിന്നാലെ ബിജെപിയില്‍ ആഭ്യന്തര കലഹം ഉടലെടുത്തതായി റിപ്പോര്‍ട്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ എസ്എന്‍ഡിപിയെ കൂടെ കൂട്ടുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് അഭിപ്രായ ഭിന്നതയ്ക്കിടയാക്കിയത്.

ജാതി സംഘടനയായ എസ്എന്‍ഡിപിയെ തെരഞ്ഞെടുപ്പില്‍ കൂടെ കൂട്ടുന്നത് ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് മുരളീധരന്റെ നിലപാട്. എന്നാല്‍ ശോഭാ സുരേന്ദ്രന്‍ മുരളീധരനെ എതിര്‍ത്ത് രംഗത്തെത്തി. മുരളീധരന് വരേണ്യ നിലപാടാണെന്നും എസ്എന്‍ഡിപി സഖ്യം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

bjp

വ്യാഴാഴ്ച നടന്ന ബിജെപി ഭാരവാഹി യോഗത്തിലാണ് മുരളീധരനും ശോഭാ സുരേന്ദ്രനും എസ്എന്‍ഡിപി സഖ്യത്തിന്റെ പേരില്‍ രണ്ടുവാദങ്ങള്‍ ഉയര്‍ത്തിയത്. എസ്എന്‍ഡിപി ജാതി സംഘടനയാണെന്നും ഗുരുദേവന്റെ ദര്‍ശനവും ബിജെപിയുടെ ആശങ്ങളും ഒരുമിച്ചു പോകുന്നതല്ലെന്നും മുരളീധരന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ബിജെപിയുടെത് സവര്‍ണ താത്പര്യമാണെന്ന് സിപിഎം നേരത്തെ ആരോപിച്ചിരുന്നു. ഈ ആരോപണം ശരിവെക്കുംവിധമാണ് ശോഭാ സുരേന്ദ്രനും ഭാരവാഹി യോഗത്തില്‍ മുരളീധരനെതിരെ രംഗത്തെത്തിയത്. സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബിജെപിയോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന വെള്ളപ്പള്ളി നടേശന് മുരളീധരന്റെ എതിര്‍പ്പ് തിരിച്ചടിയായിരിക്കുകയാണ്.

English summary
sndp bjp alliance; shobha surendran against v muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X