അച്ചടക്ക ഭീഷണി ഫലിച്ചില്ല; കെ സുരേന്ദ്രന്റെ രാജിയ്ക്കായി മുറവിളി... ഭാരവാഹി യോഗത്തില്‍ സംഭവിച്ചത്
കാസര്‍ഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് ശേഷം ആദ്യമായാണ് ബിജെപിയുടെ ഭാരവാഹി യോഗം ഓണ്‍ലൈനില്‍ അല്ലാതെ ചേരുന്നത്. ഈ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു ബിജെപിയിലെ സുരേന്ദ്രന് വിരുദ്ധ പക്ഷങ്ങള്‍.
രൂക്ഷമായ വിമര്‍ശനമാണ് ഭാരവാഹി യോഗത്തില്‍ സുരേന്ദ്രനെതിരെ ഉയര്‍ന്നത്. ഇത് മുന്‍കൂട്ടി കണ്ട് അച്ചടക്കത്തിന്റ വാളെടുത്തായിരുന്നു സുരേന്ദ്രന്റെ തുടക്കം. എന്നാല്‍ അതൊന്നും ഫലം കണ്ടില്ല. വിശദാംശങ്ങള്‍ ഇങ്ങനെ...

സുരേന്ദ്രന് രാജിവയ്ക്കണം
കെ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ പദവി രാജിവയ്ക്കണം എന്നാണ് എതിര്‍പക്ഷത്തിന്റെ ആവശ്യം. അതി രൂക്ഷമായ വിമര്‍ശനവും കെ സുരേന്ദ്രനെതിരെ ഭാരവാഹി യോഗത്തില്‍ ഉയര്‍ന്നു. കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ചാണ് സംസ്ഥാന ഭാരവാഹി യോഗം ചേരുന്നത്.

ശോഭ, കൃഷ്ണദാസ് പക്ഷങ്ങള്‍
കെ സുരേന്ദ്രനെതിരെ തത്കാലം പരസ്യ നിലപാടുകള്‍ ഒന്നും എതിര്‍പക്ഷങ്ങള്‍ സ്വീകരിച്ചിട്ടില്ല. എന്നാല്‍ ഭാരവാഹി യോഗത്തില്‍ ശോഭ സുരേന്ദ്രന് പക്ഷവും പികെ കൃഷ്ണദാസ് പക്ഷവും ആഞ്ഞടിച്ചു എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. കെ സുരേന്ദ്രന് അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവച്ചേ തീരൂ എന്ന നിലപാടിലാണ് രണ്ട് പക്ഷവും.

വിശ്വാസം നഷ്ടപ്പെട്ടു
കെ സുരേന്ദ്രനിലും സംസ്ഥാന നേതൃത്വത്തിലും ഉള്ള വിശ്വാസം നഷ്ടപ്പെട്ടു എന്ന വികാരവും ഭാരവാഹി യോഗത്തില്‍ ഉയര്‍ന്നു. എന്തായാലും ശോഭ സുരേന്ദ്രനും പികെ കൃഷ്ണദാസും നേരിട്ട് വിമര്‍ശനങ്ങള്‍ ഒന്നും ഉന്നയിച്ചിട്ടില്ല. ഇവര്‍ക്കൊപ്പമുള്ള മറ്റ് നേതാക്കളായിരുന്നു ആഞ്ഞടിച്ചത്.

എന്തുകൊണ്ട് അണികളില്ല
സംസ്ഥാന സര്‍ക്കാരിനെതിരെ പല പ്രതിഷേധ പരിപാടികളും ബിജെപി നടത്തി വരുന്നുണ്ട്. എന്നാല്‍ അതിലൊന്നും അണികളുടെ വലിയ പങ്കാളിത്തമില്ല. അണികള്‍ക്കും നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടു എന്നതിന്റെ തെളിവാണിത് എന്നാണ് എതിര് വിഭാഗങ്ങളുടെ ആക്ഷേപം.

അച്ചടക്കം മസ്റ്റ്!
അച്ചടക്കത്തിന്റെ കാര്യം പറഞ്ഞായിരുന്നു കെ സുരേന്ദ്രന് തുടങ്ങിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അച്ചടക്കം നിര്‍ബന്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അല്ലാത്ത പക്ഷം കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും സുരേന്ദ്രന് നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും ഭാരവാഹി യോഗത്തിലെ വിമര്‍ശനങ്ങള്‍ക്ക് ഒരു തടസ്സമായില്ല.

എന്തുകൊണ്ട് ഈ ശ്രമം
അച്ചടക്കത്തെ കുറിച്ചുള്ള ഈ മുന്നറിയിപ്പുകള്‍ക്ക് പിന്നില്‍ മറ്റൊരു നീക്കമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കെ സുരേന്ദ്രനെതിരെ പൊതുസമൂഹത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിറകില്‍ പാര്‍ട്ടിയിലെ എതിര് ഗ്രൂപ്പുകാര്‍ ആണെന്ന സംശയം നേതൃത്വത്തിനുണ്ട്. അതുപോലെ തന്നെ പാര്‍ട്ടിയ്ക്കുള്ളില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നതും എതിര്പക്ഷത്തുള്ളവാണെന്ന് കെ സുരേന്ദ്രന് സംശയിക്കുന്നു.

വന്‍ പരാജയം
നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം ആയിരുന്നു ബിജെപി ഏറ്റുവാങ്ങിയത്. ഒരേയൊരു സിറ്റിങ് സീറ്റില്‍ പരാജയപ്പെട്ടു എന്നത് മാത്രമല്ല, സംസ്ഥാനത്തെ വോട്ടുവിഹിതത്തിലും വലിയ ഇടിവാണ് സംഭവിച്ചത്. കെ സുരേന്ദ്രന് രണ്ട് മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ടതും ഭാരവാഹി യോഗത്തില്‍ ചര്‍ച്ചയായി.

തിരഞ്ഞെടുപ്പ് ഫണ്ടും കേസുകളും
തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് ഒരുപാട് ആക്ഷേപങ്ങള്‍ ആയിരുന്നു ഉയര്‍ന്നിരുന്നത്. അതിന് ശേഷം ആണ് കൊടകര കുഴല്‍പണ കേസ് ഉള്‍പ്പെടെയുള്ള കേസുകള്‍ പുറത്ത് വരുന്നത്. കെ സുരേന്ദ്രനെതിരെ രണ്ട് തിരഞ്ഞെടുപ്പ് കോഴ കേസുകളും ഉണ്ട്. ഈ വിഷയമെല്ലാം യോഗത്തില്‍ ചര്‍ച്ചയാണ്.
-
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ്












Click it and Unblock the Notifications