കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'160 കോടി രൂപ പരസ്യങ്ങൾക്ക് ചിലവഴിച്ചു, വാക്സിന്‍ വാങ്ങാന്‍ പണമില്ലെന്ന് പറയുന്നത് ലജ്ജാകരം'

Google Oneindia Malayalam News

തിരുവനന്തപുരം: വാക്സിന്‍ വിതരണത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കാര്യക്ഷമതയില്ലാത്ത സർക്കാർ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ പരാജയപ്പെടുമ്പോൾ, മറ്റുള്ളവരെ കുറ്റം പറഞ്ഞ് തടി തപ്പുന്നത് സ്വാഭാവികമാണെന്ന് ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പക്ഷേ ജനങ്ങൾ ഭീതിയുടെ മുൾമുനയിൽ നിൽക്കുമ്പോൾ വ്യാജപ്രചരണങ്ങൾ കൊണ്ട് ആശങ്ക പടർത്തുന്ന മനുഷ്യത്വരഹിതമായ സർക്കാരാണ് കേരളത്തിൽ ഉള്ളതെന്നും അവര്‍ ആരോപിക്കുന്നു.

കേരളത്തിൽ വാക്സിൻ ക്ഷാമം ഉണ്ട് എന്നതാണ് ഇവരുടെ ഒന്നാമത്തെ നുണ 63.52 ലക്ഷം ഡോസ് വാക്സിനാണ് കേന്ദ്രം ഇതുവരെ കേരളത്തിന് നൽകിയത്. ഏപ്രിൽ 21 രാവിലെ വരെ 62.43 ലക്ഷം ഡോസ് വാക്സിൻ കേരളം ഉപയോഗിച്ചു. നിലവിൽ 3,64580 ഡോസുകൾ ലഭ്യമാക്കുകയും മൂന്ന് ദിവസത്തിനുള്ളിൽ ആറരലക്ഷം ഡോസ് വാക്സിനുകൾ ലഭ്യമാക്കും എന്ന് കേന്ദ്ര സർക്കാർ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ അടുത്ത അഞ്ച് ദിവസത്തേക്ക് 10 ലക്ഷം ഡോസ് വാക്സിനാണ് കേരളത്തിനായി ലഭ്യമാക്കുന്നത്. ഇത്‌ വരെ അറുപത് ലക്ഷം പേർക്ക് വാക്സിൻ നൽകാനായി 95 ദിവസമെടുത്ത സർക്കാർ ഒറ്റയടിക്ക് 50 ലക്ഷം വാക്‌സിൻ ചോദിക്കുന്നതിലെ ലക്ഷ്യം ജനങ്ങളിൽ പരിഭ്രാന്തി പരത്തുക എന്നത് മാത്രമാണ്.

Sobha Surendran

വാക്സിന് അമിത വില ഈടാക്കുന്നു എന്നതാണ് അടുത്ത് നുണ.
നിലവിൽ നടക്കുന്ന വാക്സിൻ യജ്ഞത്തിന്റെ ആവശ്യത്തിനും മറ്റുമായി 50% വാക്സിനുകൾ കേന്ദ്രസർക്കാർ നേരിട്ട് എടുക്കുന്നു. അങ്ങനെ നിലവിലെ വാക്സിനേഷൻ യജ്ഞം സുഖമായി മുന്നോട്ടു പോകാൻ നടപടി സ്വീകരിക്കുന്നു. മറുവശത്ത് 50% വാക്സിനുകൾ സംസ്ഥാന സർക്കാരുകൾക്ക് നേരിട്ട് വാങ്ങാൻ പൊതു വിപണിയിൽ എത്തിക്കുന്നു. വാക്സിനേഷന് പണം നൽകാൻ കഴിയുന്ന വർക്ക് ആ സൗകര്യം ഉപയോഗപ്പെടുത്തി പ്രൈവറ്റ് ആശുപത്രികളിൽ നിന്ന് പോലും വാക്സിൻ സ്വീകരിക്കാം. ഇതുമൂലം സൗജന്യ വാക്സിനേഷൻ ആവശ്യമുള്ളവർക്ക് വേണ്ടി കൂടുതൽ ഫലപ്രദമായി വാക്സിനേഷൻ യജ്ഞം സുഗമമായി നടത്താൻ കഴിയും.

വാക്സിനേഷൻ സെന്ററുകളിലെ തിരക്ക് ഒരു പരിധി വരെ നിയന്ത്രിക്കാനും കഴിയും. അതായത് പണമുള്ളവർക്ക് പണം നൽകി വാക്സിൻ സ്വീകരിക്കാനും പാവപ്പെട്ടവർക്ക് സൗജന്യമായി നൽകാനും വേണ്ടി കേന്ദ്ര സർക്കാർ രൂപകൽപ്പന ചെയ്ത ഒരു സംവിധാനത്തിന് എതിരെയാണ് ജനങ്ങളിൽ അനാവശ്യ ആശങ്ക പടർത്താൻ കുപ്രചരണങ്ങൾ അഴിച്ചുവിടുന്നത്. കൂടുതലായി വാങ്ങേണ്ട വാക്സിനുകൾ നൽകാൻ പണം ഇല്ല എന്ന വിചിത്ര യുക്തി സംസ്ഥാന സർക്കാർ ഉന്നയിച്ചു കഴിഞ്ഞു. എല്ലാവരിൽ നിന്നും പണം വാങ്ങി വാക്സിൻ നൽകുന്നതിന് മുന്നോടിയായിട്ടുള്ള ന്യായമാണിത്. ജനങ്ങളെ സംബന്ധിച്ച് ആ ന്യായം പിന്തുടരുന്നത് അപകടകരമാണ്.

കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം

160 കോടി രൂപ പരസ്യങ്ങൾക്ക് ചിലവഴിച്ച ഒരു സംസ്ഥാന സർക്കാർ ജനങ്ങൾക്ക് വാക്സിൻ വാങ്ങാൻ പണമില്ല എന്നു പറഞ്ഞു കൈമലർത്തുന്നത് ലജ്ജാകരമാണ്. ജനങ്ങളെ കൊള്ളയടിക്കാൻ പിണറായി വിജയനും കൂട്ടരും ഇറക്കിയ ഏറ്റവും പുതിയ വൈകാരിക നാടകമാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്ര സർക്കാർ വിരുദ്ധത. വാക്സിൻ ലഭിക്കുന്നില്ല കേന്ദ്രം പണം ഈടാക്കുന്നു എന്ന വ്യാജേന മുഴുവൻ വാക്സിനേഷനും ജനങ്ങളിൽ നിന്ന് പണം ഈടാക്കാനുള്ള കള്ളക്കളിയാണ് നടക്കുന്നത്. സൗജന്യ വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചവർക്ക് വാക്ക് പാലിക്കാതെ ഓടിയൊളിക്കാനുള്ള സൂത്രപ്പണിയായി കാണാനുള്ള വിവേകം ജനങ്ങൾക്കുണ്ടെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ക്കുന്നു.

സിമ്പിള്‍ ഡ്രെസില്‍ അതീവ സുന്ദരിയായി അമൃത അയ്യര്‍; മാലാഖയെ പോലെയുണ്ടെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
ഉറച്ച നിലപാടുമായി ‌മുഖ്യമന്ത്രി പിണറായി വിജയൻ | Oneindia Malayalam

English summary
Sobha Surendran criticizes state government over vaccine distribution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X