കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരിയുടെ പൂമൂടലും പിണറായിയുടെ അമ്പലപ്പുഴ പാല്‍പായസവും! ക്ലച്ച് പിടിക്കാതെ പോയ ആരോപണം

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം നേതാക്കള്‍ക്ക് ഈശ്വര വിശ്വാസം ആകാമോ എന്നത് കാലങ്ങളായുള്ള ചര്‍ച്ചയാണ്. ഇതിന് സിപിഎം തന്നെ പലവുരു മറുപടിയും നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും വിവാദങ്ങള്‍ക്ക് കുറവില്ല. ഏതാണ്ട് ഒന്നര ദശാബ്ദം മുമ്പായിരുന്നു കോടിയേരിയെ ചുറ്റിപ്പറ്റി പൂമൂടല്‍ വിവാദം ഉണ്ടായത്.

പോര് കനക്കുന്നു; സുകുമാരന്‍ നായരെ വെല്ലുവിളിച്ച് എകെ ബാലന്‍... ആര്‍ജ്ജവം വേണം; രാഷ്ട്രീയപ്പോര്പോര് കനക്കുന്നു; സുകുമാരന്‍ നായരെ വെല്ലുവിളിച്ച് എകെ ബാലന്‍... ആര്‍ജ്ജവം വേണം; രാഷ്ട്രീയപ്പോര്

വള്ളിക്കുന്ന്, തിരൂരങ്ങാടി, കളമശ്ശേരി, പെരിന്തൽമണ്ണ- മുസ്ലീം ലീഗ് കടുത്ത ആശങ്കയിൽ, താനൂരിൽ ഫിറോസും പരുങ്ങലിൽവള്ളിക്കുന്ന്, തിരൂരങ്ങാടി, കളമശ്ശേരി, പെരിന്തൽമണ്ണ- മുസ്ലീം ലീഗ് കടുത്ത ആശങ്കയിൽ, താനൂരിൽ ഫിറോസും പരുങ്ങലിൽ

ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചൊല്ലി 'അമ്പലപ്പുഴ പാല്‍പായസ' വിവാദത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. 2007 ല്‍ ജനശക്തി മാസിക ആയിരുന്നു കോടിയേരിയുടെ പൂമൂടല്‍ വിവാദത്തിന് തുടക്കമിട്ടത്. ഇപ്പോള്‍ പിണറായി വിജയനെതിരെ രംഗത്ത് വന്നിരിക്കുന്നത് ശോഭ സുരേന്ദ്രനാണ്. വിശദാംശങ്ങള്‍...

ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

മുഖ്യമന്ത്രി അയ്യപ്പനെ ഭയപ്പെട്ടു

മുഖ്യമന്ത്രി അയ്യപ്പനെ ഭയപ്പെട്ടു

മുഖ്യമന്ത്രി അയ്യപ്പനെ ഭയപ്പെട്ടു എന്നാണ് ശോഭ സുരേന്ദ്രന്‍ പറയുന്നത്. അയ്യപ്പന്റെ ശാപം കിട്ടുമോ എന്ന് പോലും ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന് തോന്നി എന്നും ശോഭ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ പരാമര്‍ശങ്ങളെ കുറിച്ചായിരുന്നു പ്രതികരണം.

പാല്‍പായസ വഴിപാട്

പാല്‍പായസ വഴിപാട്

മുഖ്യമന്ത്രിയുടെ ഭാര്യ അദ്ദേഹത്തിന് വേണ്ടി വഴിപാട് നടത്താന്‍ ഏര്‍പ്പാട് നടത്തിയിട്ടുണ്ട് എന്നാണ് താന്‍ കേട്ടത് എന്നും ശോഭ പറഞ്ഞു. മുഖ്യമന്ത്രിയുടെ പേരില്‍ അമ്പലപ്പുഴ പാല്‍പായസ വഴിപാട് നടത്താന്‍ വേണ്ടി ആ പ്രദേശത്തുള്ള ഒരാളെ ഏര്‍പ്പാടാക്കി എന്നാണ് ആക്ഷേപം.

സാഷ്ടാംഗം നമസ്‌കരിച്ചു

സാഷ്ടാംഗം നമസ്‌കരിച്ചു

വഴിപാട് നടത്തുന്നതും നടത്താതിരിക്കുന്നതും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ സ്വകാര്യ വിഷയമാണെന്നും അതില്‍ തനിക്ക് സന്തോഷമുണ്ട് എന്നും ശോഭ പറയുന്നു. അയ്യപ്പ സ്വാമിയുടെ പേരില്‍ മുഖ്യമന്ത്രി സാഷ്ടാംഗം നമസ്‌കരിക്കുന്ന കാഴ്ചയാണ് കണ്ടത് എന്നും അവര്‍ പറയുന്നു. ഇടതുപക്ഷത്തിന്റെ കൂടെയുളളത് അസുരന്‍മാര്‍ മാത്രമെന്നും അവര്‍ പറഞ്ഞു.

ക്ലച്ച് പിടിച്ചില്ല

ക്ലച്ച് പിടിച്ചില്ല

മനോരമ ന്യൂസിനോടായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം. എന്നാല്‍ പാല്‍പായസ വഴിപാട് ആരോപണം പൊതുസമൂഹമോ മാധ്യമങ്ങളോ ഏറ്റെടുത്തില്ല എന്നതാണ് വാസ്തവം. ഇതേ കുറിച്ച് ഇടത് നേതാക്കള്‍ ആരും തന്നെ പ്രതികരിക്കുകയും ചെയ്തില്ല.

പൂമൂടല്‍ വിവാദം

പൂമൂടല്‍ വിവാദം

ഇതിന് മുമ്പ് സിപിഎമ്മിനെ പിടിച്ചുലച്ച വിവാദം ആയിരുന്നു പൂമൂടല്‍ വിവാദം. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ ശത്രുസംഹാരത്തിന് വേണ്ടി കാടാമ്പുഴയില്‍ പൂമൂടല്‍ വഴിപാട് നടത്തി എന്നതായിരുന്നു 2007 ല്‍ ഉയര്‍ന്ന ആരോപണം. ജനശക്തി മാസികയിലെ ഒരു ലേഖനത്തില്‍ ആയിരുന്നു ഇക്കാര്യം പറഞ്ഞിരുന്നത്.

അന്ന് ആഭ്യന്തര മന്ത്രി

അന്ന് ആഭ്യന്തര മന്ത്രി

ഇപ്പോള്‍ മുഖ്യമന്ത്രിയ്‌ക്കെതിരെയാണ് ആരോപണമെങ്കില്‍ അന്ന് ആഭ്യന്തര മന്ത്രിയ്‌ക്കെതിരെ ആയിരുന്നു ആരോപണം. വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മില്‍ വിഭാഗീയത കൊടികുത്തി വാണിരുന്ന കാലവും ആയിരുന്നു അത്.

വിഎസ് നല്‍കിയ മറുപടി

വിഎസ് നല്‍കിയ മറുപടി

വിഭാഗീയതയില്‍ കോടിയേരി എതിര്‍പക്ഷത്തായിരുന്നെങ്കിലും അന്ന് ഈ വിവാദത്തിന് വിഎസ് അച്യുതാനന്ദന്‍ മറുപടി നല്‍കിയിരുന്നു. പാര്‍ട്ടി നേതാക്കളുടെ ഭാര്യമാര്‍ ദൈവത്തില്‍ വിശ്വസിക്കുന്നതിലും അമ്പലങ്ങളില്‍ പോകുന്നതിലും തെറ്റില്ലെന്നായിരുന്നു വിഎസിന്റെ പ്രതികരണം. ഇഎംഎസിന്റേയും നായനാരുടേയും ഭാര്യമാര്‍ ക്ഷേത്രദര്‍ശനം നടത്തിയിരുന്നു എന്നും അന്ന് വിഎസ് പറഞ്ഞു.

അനില്‍ കെ ആന്റണിയെ ഭിത്തിയില്‍ ഒട്ടിച്ച് കോണ്‍ഗ്രസ് സൈബര്‍ ടീം; മരക്കഴുതയെന്ന് രൂക്ഷവിമര്‍ശനംഅനില്‍ കെ ആന്റണിയെ ഭിത്തിയില്‍ ഒട്ടിച്ച് കോണ്‍ഗ്രസ് സൈബര്‍ ടീം; മരക്കഴുതയെന്ന് രൂക്ഷവിമര്‍ശനം

സുകുമാരൻ നായർ തുടങ്ങി, പിണറായി തിരിച്ചടിച്ചു, ചെന്നിത്തലയും സുരേന്ദ്രനും ഏറ്റുപിടിച്ചു... സ്‌കോർ ചെയ്തത് ആര്സുകുമാരൻ നായർ തുടങ്ങി, പിണറായി തിരിച്ചടിച്ചു, ചെന്നിത്തലയും സുരേന്ദ്രനും ഏറ്റുപിടിച്ചു... സ്‌കോർ ചെയ്തത് ആര്

ആരാധകരെ ഞെട്ടിച്ച് കിരണ്‍ റാത്തോഡിന്റെ ഫോട്ടോഷൂട്ട്, ഗ്ലാമറസിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍

English summary
Kerala Assembly Election 2021: Sobha Surendran says that Pinarayi Vijayan's wife arranged Ambalappuzha Palpayasam offering for CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X