• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിപിഎം നേതാക്കളുമായി ചർച്ച നടത്തി? ബിജെപി വിടും? പ്രതികരണവുമായി ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം; നിയമസഭ തിര‍ഞ്ഞെടുപ്പിന് മുൻപ് വമ്പൻ രാഷ്ട്രീയ ട്വിസ്റ്റുകൾക്കാണ് സംസ്ഥാന രാഷ്ട്രീയം വേദിയാകുന്നത്. 38 വർഷത്തെ യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് കേരള കോൺഗ്രസ് (എം)ജോസ് കെ മാണി വിഭാഗം എൽഡിഎഫിലെത്തി. യുഡിഎഫിൽ നിന്നും കൂടുതൽ പേർ എത്തുമെന്ന് സിപിഎം അവകാശപ്പെടുന്നുണ്ട്. പ്രാദേശിക തലത്തിലും പല കൂടുമാറ്റങ്ങളും അരങ്ങുതകർക്കുകയാണ്.

അക്കൂട്ടത്തിൽ ബിജെപിയുടെ തീപൊരി വനിതാ നേതാവ് ശോഭാ സുരേന്ദ്രനും കൂടി സിപിഎമ്മിലെത്തുമോ? ബിജെപിയിലെ ഭിന്നതയുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ ഇടനാഴികളിൽ ഇത്തരം ചർച്ചകൾക്ക് ചൂട് പിടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിച്ച് ശോഭാ സുരേന്ദ്രൻ തന്നെ രംഗത്തെത്തി.

 ബിജെപിയിൽ പൊട്ടിത്തെറി

ബിജെപിയിൽ പൊട്ടിത്തെറി

വി മുരളീധര പക്ഷത്തെ നേതാവായ കെ സുരേന്ദ്രനെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കിയതിന് പിന്നാലെയാണ് സംസ്ഥാന ബിജെപിയിൽ പൊട്ടിത്തെറികളും ഭിന്നതകളും ഉടലെടുത്തത്. ആദ്യം അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന നേതാവ് ശോഭാ സുരേന്ദ്രനായിരുന്നു. എന്നാൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ പിന്തുണയോടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബിഎല്‍ സ്‌ന്തോഷ് കരുക്കള്‍ നീക്കിയതോടെയാണ് ശോഭാ സുരേന്ദ്രൻ പുറത്താകുന്നതും സുരേന്ദ്രന് പദവി ലഭിക്കുന്നതും.

 പൂർണമായി അകലം പാലിച്ചു

പൂർണമായി അകലം പാലിച്ചു

അന്ന് മുതൽ തന്നെ ഇരുപക്ഷവും തമ്മിലുള്ള ഭിന്നതകൾ ശക്തമായിരുന്നു. അതിനിടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും ശോഭയെ മാറ്റി പാർട്ടി ഉപാധ്യക്ഷനാക്കിയത് ഒതുക്കാൻ വേണ്ടിയായണെന്നാണ് ശോഭാ സുരേന്ദ്രൻ വിഭാഗം ആരോപിക്കുന്നത്. ഇതോടെയാണ് പാർട്ടിയിൽ നിന്നും പൂർണമായി ശോഭ അകലം പാലിച്ചത്.

cmsvideo
  തിരുവനന്തപുരം; രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നു;കെ സു​രേ​ന്ദ്ര​നെ​തി​രെ പ​രാ​തി​യു​മാ​യി ശോ​ഭ സുരേന്ദ്രൻ
   കീഴ്വഴക്കങ്ങൾ ലംഘിച്ചു

  കീഴ്വഴക്കങ്ങൾ ലംഘിച്ചു

  ശോഭയുടെ ആശങ്കകൾ പരിഹരിക്കപ്പെടുമെന്നും ദേശീയ തലത്തിൽ അംഗീകാരം ലഭിക്കുമെന്നും കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും അവർ പൂർണമായും തഴയപ്പെട്ടു. ഇതോടെ ബിജെപി നേതൃത്വത്തിനെതിരെ പരസ്യവെടിപ്പൊട്ടിച്ച് ശോഭാ സുരേന്ദ്രൻ രംഗത്തെത്തുകയായിരുന്നു.പാര്‍ട്ടിയില്‍ പുതിയ അധ്യക്ഷനും ഭാരവാഹികളും സ്ഥാനം ഏറ്റതോടെ പാര്‍ട്ടിയുടെ കീഴ് വഴക്കങ്ങള്‍ മാറിയെന്നാണ് ശോഭ ആരോപിച്ചത്.

   ദേശീയ നേതൃത്വത്തിന് മുൻപിൽ

  ദേശീയ നേതൃത്വത്തിന് മുൻപിൽ

  പാര്‍ട്ടി കീഴ് വഴക്കങ്ങള്‍ ലംഘിച്ചു കൊണ്ടാണ് ദേശീയ നിര്‍വാഹക സമിതി അംഗമായ തന്നെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് താഴ്ത്തിയതെന്നു ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയിലെ കീഴ്വഴക്കങ്ങള്‍ ലംഘിച്ചതും തന്റെ സ്ഥാന മാറ്റവും അതൃപ്തിയും എല്ലാം അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ടെന്നും ശോഭ വ്യക്തമാക്കി.

   കൊഴിഞ്ഞ് പോക്ക്

  കൊഴിഞ്ഞ് പോക്ക്

  സുരേന്ദ്രൻ അധ്യക്ഷനായത് മുതൽ താഴെ തട്ട് മുതലുള്ള കൊഴിഞ്ഞ് പോക്ക് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ശോഭ പറഞ്ഞു. അതേസമയം ഇത്തരം പ്രസ്താവനകളോടെ ശോഭ സുരേന്ദ്രൻ പാർട്ടി വിട്ടേക്കുമെന്നുള്ള ചർച്ചകൾ ശക്തമായിരുന്നു. ഇതിന് ശക്തി പകർന്ന് പാലക്കാട് ബിജെപിയിൽ നിന്ന് ചില മുതിർന്ന നേതാക്കൾ രാജിവെയ്ക്കുകയും ചെയ്തു.

   സിപിഎമ്മിലേക്കോ?

  സിപിഎമ്മിലേക്കോ?

  ഇതോടെ രാഷ്ട്രീയ കൂടുമാറ്റം ഉണ്ടായേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായി. ശോഭ സിപിഎം നേതാക്കളുമായി ചർച്ച നടത്തിയെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ ഇത്തരം വാർത്തകൾ നിഷേധിച്ച് അവർ തന്നെ രംഗത്തെത്തി.

   ആശയവിനിമയം നടത്തിയോ?

  ആശയവിനിമയം നടത്തിയോ?

  പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച് സിപിഐഎം നേതൃത്വവുമായി ആശയ വിനിമയം നടത്തിയിട്ടില്ലെന്ന് അവർ പറഞ്ഞു. നിലവിലെ പാർട്ടിയിലെ സാഹചര്യം സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്.അതിൽ തിരുമാനമാകുന്നത് വരെ കാത്തിരിക്കുമെന്നും അവർ പറഞ്ഞു.

   അടുത്ത നീക്കം എന്ത്?

  അടുത്ത നീക്കം എന്ത്?

  ശോഭ പാർട്ടി വിടുമോ അതോ തൻറെ നേതൃത്വത്തിൽ പുതിയ ഗ്രൂപ്പിന് നേതൃത്വം നൽകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

  സംസ്ഥാന പുനഃസംഘടനയില്‍ അതൃപ്തിയുള്ള നേതാക്കളെ ഒപ്പം നിര്‍ത്തുമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. നേരത്തേ തൃശ്ശൂരിൽ മുരളീധര പക്ഷത്തിനെതിരെ അതൃപ്തിയുള്ള നേതാക്കൾ സമാനന്തര യോഗം ചേർന്നിരുന്നു.

   അതൃപ്തിയിൽ മറ്റ് നേതാക്കളും

  അതൃപ്തിയിൽ മറ്റ് നേതാക്കളും

  ബിജെപി മുന്‍ ഉപാദ്ധ്യക്ഷന്‍മാരായ കെപി ശ്രീശന്‍, പിഎം വേലായുധന്‍, മുന്‍ സംസ്ഥാന വക്താവ് ജെആര്‍ പദ്മകുമാര്‍, നിലവിലെ സംസ്ഥാന സെക്രട്ടറി എകെ നസീര്‍ ,ശോഭാ സുരേന്ദ്രൻ എന്നിവരാണ് യോഗം ചേർന്നത്. കൂടുതൽ പേർ മുരളീധര പക്ഷത്തിനെതിരെ അതൃപ്തി രേഖപ്പെടുത്തി വിട്ടുനിൽക്കുന്നുണ്ട്.

   പൊതുരംഗത്ത് തുടരും

  പൊതുരംഗത്ത് തുടരും

  വരും ദിവസങ്ങളിൽ സംസ്ഥാന ബിജെപിയിൽ കൂടുതൽ പൊട്ടിത്തെറി ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.ബിജെപിയുടെ തീപ്പൊരു നേതാവ് തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടി വിട്ടാൽ അത് ബിജെപിക്ക് കനത്ത തിരിച്ചടിയാകും.അതേസമയം പാർട്ടിയിൽ സജീവമായില്ലേങ്കിലും പൊതുരംഗത്ത് തുടരുമെന്നാണ് ശോഭാ സുരേന്ദ്രൻ പറഞ്ഞത്.

  English summary
  sobha surendran says waiting for central leadership's reply ,won't join CPM
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X