കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍വതിക്കെതിരെ ഹാഷ്ടാഗ് ക്യാമ്പയിന്‍... സ്ത്രീവിരുദ്ധത പറയുന്നത് നടി തന്നെയെന്ന് പ്രചാരണം

Google Oneindia Malayalam News

കൊച്ചി: പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം പ്രമുഖ താരങ്ങളുടെ ഫാന്‍സുകാര്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. പുതിയതായി ഹാഷ്ടാഗ് ക്യാമ്പയിനാണ് ഇവര്‍ ആരംഭിച്ചിരിക്കുന്നത്. ഇതുവഴി പാര്‍വതിയും സ്ത്രീവിരുദ്ധത പ്രചരിപ്പിച്ചു എന്നാണ് ഇവര്‍ ആരോപിക്കുന്നത്. അതേസമയം എഴുത്തുകാരന്‍ ലിജീഷ് കുമാര്‍ കഴിഞ്ഞ ദിവസം ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് ഇവര്‍ ഇതിനായി ഉപയോഗിക്കുന്നത്. ഇതിന് മെന്‍ ഇന്‍ കളക്ടീവ് പോലുള്ള താരഗ്രൂപ്പുകളുടെ പിന്തുണയുമുണ്ട്.

ലിജീഷിന്റെ കുറിപ്പില്‍ മൈസ്റ്റോറി എന്ന ചിത്രത്തില്‍ പാര്‍വതിയുടെ ഹിമ എന്ന കഥാപാത്രവും സ്ത്രീവിരുദ്ധമായ സംഭാഷണങ്ങള്‍ പറയുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഇവരുടെ പ്രചാരണം. മമ്മൂട്ടിയുടെ കഥാപാത്രം പറഞ്ഞ സംഭാഷണത്തിന്റെ പേരില്‍ അദ്ദേഹത്തെ ക്രൂശിച്ച പാര്‍വതിയെ വെറുതെ വിടരുതെന്നാണ് ഇവരുടെ അഭിപ്രായം. അതേസമയം ഇത്തരം ആളുകളോട് തര്‍ക്കിക്കാനില്ലെന്ന് നേരത്തെ തന്നെ പാര്‍വതി പറഞ്ഞിരുന്നു.

എഗെയ്ന്‍സ്റ്റ് പാര്‍വതി

എഗെയ്ന്‍സ്റ്റ് പാര്‍വതി

എഗെയ്ന്‍സ്റ്റ് പാര്‍വതി എന്ന ഹാഷ്ടാഗാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഈ ക്യാപ്ഷന്‍ ആയിരിക്കണം നാളെ മുതല്‍ സോഷ്യല്‍ മീഡിയ മൊത്തം എന്നും മെന്‍ ഇന്‍ കളക്ടീവിന്റെ പോസ്റ്റില്‍ പറയുന്നു. ഇതിന് ശേഷം ലിജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റും ഒപ്പം ചേര്‍ത്തിട്ടുണ്ട്. ഈ പോസ്റ്റ് പാര്‍വതി ചെയ്തതും സ്ത്രീവിരുദ്ധതയാണെന്ന് പ്രചരിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ചില പീക്കോക് ഫെമിനിച്ചികള്‍ കണ്ടം പാറുവിനെ താങ്ങി നടക്കുകയാണ്. സാധാരണ സ്ത്രീകളൊന്നും മൈന്‍ഡ് ചെയ്യാറില്ലെന്നാണ് ഇതിന്റെ കമന്റിലുള്ളത്.

പാര്‍വതിയുടെ സ്ത്രീവിരുദ്ധ സംഭാഷണം

പാര്‍വതിയുടെ സ്ത്രീവിരുദ്ധ സംഭാഷണം

മലയാളത്തിലെ ഏറ്റവും വലിയ സ്ത്രീവിരുദ്ധ ഡയലോഗ് പറഞ്ഞത് പാര്‍വതിയാണെന്നാണ് ഫാന്‍സിന്റെ കണ്ടെത്തല്‍. മൈ സ്റ്റോറിയില്‍ പൃഥ്വിരാജിന്റെ കൂടെ വന്ന പെണ്‍കുട്ടിയെ കുറിച്ച് ഇതിനെ 30 യൂറോയ്ക്ക് റോഡ് സൈഡീന്ന് പൊക്കിയതാവും എന്ന് കണ്ടാല്‍ അറിയാമെന്ന പാര്‍വതിയുടെ ഹിമയെന്ന കഥാപാത്രം പറയുന്ന ഡയലോഗാണ് ഇത്. ഈ സംഭാഷണം സ്ത്രീവിരുദ്ധമാണെന്നാണ് ഇവരുടെ വാദം. രാത്രി ക്ഷണം സ്വീകരിച്ച് ഡിന്നറിന് കൂടെ വരുന്ന സ്ത്രീകള്‍ 30 യൂറോയ്ക്ക് വാങ്ങാന്‍ കിട്ടുന്നവര്‍ ആണെന്ന പൊതുധാരണയാണോ സംവിധായികയ്ക്കുള്ളത്.

ഒരാള്‍ക്ക് വിലയിടാന്‍ സാധിക്കുമോ

ഒരാള്‍ക്ക് വിലയിടാന്‍ സാധിക്കുമോ

ഒരാളെ കണ്ടാല്‍ എങ്ങനെയാണ് 30 യൂറോ എന്ന് വിലയിടാന്‍ കഴിയുക. കടുത്ത സ്ത്രീവിരുദ്ധത നിറഞ്ഞ ഈ ഡയലോഗ് പാര്‍വതി പറഞ്ഞത് കൊണ്ട് വിവാദമാകുന്നില്ല. ആര്‍ക്കും ചോദ്യം ചെയ്യുകയും വേണ്ട. അന്തി ചര്‍ച്ചകള്‍ക്ക് ഒരു വിഷയവുമാക്കേണ്ട. മൈസ്‌റ്റോറിയില്‍ പാര്‍വതി പറഞ്ഞ ഈ ഡയലോഗ് സ്ത്രീ വിരുദ്ധത അല്ലാതാവുമോ. ചോദിക്കുമ്പോള്‍ അത് സിനിമയല്ലേ, പറഞ്ഞത് പാര്‍വതി അല്ലല്ലോ പാര്‍വതിയുടെ ഹിമയെന്ന കഥാപാത്രമല്ലേ. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്തും പറയാമല്ലോ എന്നാണോ.

രാജന്‍ സക്കറിയ എന്തായിരുന്നു

രാജന്‍ സക്കറിയ എന്തായിരുന്നു

അങ്ങനെയെങ്കില്‍ കസബയിലെ രാജന്‍ സക്കറിയ പിന്നെ എന്തായിരുന്നു എന്നാണ് ഇവരുടെ ചോദ്യം. കസബയിലേത് വലിയ കുറ്റവും മൈസ്‌റ്റോറിയിലേത് കുറ്റമല്ലാതെയും ആകുമോ. അങ്ങനെയെങ്കില്‍ ഇതിനെയല്ലേ സെലക്ടീവ് പ്രതിഷേധമെന്ന് പറയുന്നത്. മമ്മൂട്ടിയെ ഉപദേശിച്ച പാര്‍വതി എന്തേ ഈ ഒരു ഡയലോഗിനെ കീറി മുറിച്ച് പരിശോധിച്ചില്ല. ആണിനൊപ്പം രാത്രി പുറത്തിറങ്ങുന്ന പെണ്ണ അയാള്‍ വിലകൊടുത്ത് വാങ്ങിയ അഭിസാരികയായിരിക്കുമെന്ന് ചിന്തിക്കുന്ന നായികയെ തിരുത്താന്‍ പാര്‍വതിക്ക് കഴിയില്ലേ.

നോ പറയാനുള്ള ധൈര്യമില്ലായിരുന്നോ

നോ പറയാനുള്ള ധൈര്യമില്ലായിരുന്നോ

ഇത്തരമൊരു ഡയലോഗ് സ്ത്രീവിരുദ്ധമാണെന്ന കാര്യത്തില്‍ സംശയമില്ല. സ്ത്രീശാക്തീകരണത്തിന് വാതോരാതെ സംസാരിക്കുന്ന പാര്‍വതിക്ക് ആ ഡയലോഗിനോട് നോ പറയാനുള്ള ധൈര്യമില്ലായിരുന്നോ എന്നാണ് വെട്ടുകിളികളുടെ ചോദ്യം. അതേ സിനിമയില്‍ മറ്റൊരു സാഹചര്യത്തില്‍ പാര്‍വതി പറയുന്നുണ്ട് ഇവിടുത്തെ പെണ്ണുങ്ങള്‍ ഒന്നും ശരിയല്ല മോനേ അത് കൊണ്ട് ഇരുട്ടും മുന്നേ പൊയ്‌ക്കോ എന്ന്. ഇതൊരു പുരുഷനാണ് പറഞ്ഞിരുന്നതെങ്കിലോ. ഇപ്പോഴത്തെ കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ മലയാള സിനിമയിലെ ഏറ്റവും വലിയ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ പറഞ്ഞിട്ടുള്ളത് പാര്‍വതിയാണെന്ന് പറയേണ്ടി വരുമെന്നാണ് ഇവരുടെ വാദം.

സിനിമയില്‍ സ്ത്രീവിരുദ്ധതയാവാം... മഹത്വവല്‍ക്കരിക്കുമ്പോഴാണ് പ്രശ്‌നം.... നിലപാടുമായി പാര്‍വതിസിനിമയില്‍ സ്ത്രീവിരുദ്ധതയാവാം... മഹത്വവല്‍ക്കരിക്കുമ്പോഴാണ് പ്രശ്‌നം.... നിലപാടുമായി പാര്‍വതി

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രാജ്യം വിടുന്നു.. ഇത്തവണത്തെ പോക്ക് അങ്ങ് ആഫ്രിക്കയിലേക്ക്പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രാജ്യം വിടുന്നു.. ഇത്തവണത്തെ പോക്ക് അങ്ങ് ആഫ്രിക്കയിലേക്ക്

English summary
social media campaign against parvathy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X