കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീമാസ് സമരം ജയിപ്പിച്ചത് സുധാകരനോ ഐസക്കോ? സിപിഎമ്മിലും തര്‍ക്കം?

  • By Muralidharan
Google Oneindia Malayalam News

പരാജയപ്പെട്ട സമരങ്ങളുടെ ഒരു ഘോഷയാത്രയ്ക്ക് ശേഷം സമീപകാലത്തായി ഒരു സമരം ജയിപ്പിച്ചെടുത്തതിന്റെ ആശ്വാസത്തിലാണ് സി പി എം. സോളാറും ബാര്‍ കോഴയുമെല്ലാം ഒത്തുതീര്‍പ്പ് സമരങ്ങളായി എന്ന പേരുദോഷം മാറ്റാന്‍ സീമാസിലെ സമരവിജയം സി പി എമ്മിനെ സഹായിക്കും. സി പി എം അല്ല തങ്ങളാണ് സീമാസിലെ സമരം ജയിപ്പിച്ചത് എന്ന് കോണ്‍ഗ്രസ് അണികളും രംഗത്തുണ്ട്.

എന്നാല്‍ സി പി എമ്മിന്റെ ഇപ്പോഴത്തെ പ്രശ്‌നം കോണ്‍ഗ്രസ് അല്ല. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ്. സീമാസ് സമരം ജയിപ്പിച്ചത് പറയുന്നത് പോലെ തോമസ് ഐസക് അല്ല, തങ്ങളുടെ സ്വന്തം നേതാവായ ജി സുധാകരനാണ് എന്നാണ് ഓണ്‍ലൈനില്‍ ചിലര്‍ പ്രചരിപ്പിക്കുന്നത്. അല്ലല്ല തോമസ് ഐസക്കാണ് സമരം ജയിപ്പിച്ചതെന്ന് മറ്റൊരു കൂട്ടര്‍ പറയുന്നു. ചുരുക്കത്തില്‍ സമരം ജയിച്ചതിനെക്കാള്‍ ആര് ജയിപ്പിച്ചു എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ പൊടിപൊടിക്കുന്നത് എന്ന് ചുരുക്കും.

സുധാകരന്റെയും തോമസ് ഐസക്കിന്റെയും അനുയായികളുടെ വാദങ്ങള്‍ ഇപ്രകാരമാണ്.

ആരാണീ സമരം തുടങ്ങിയത്

ആരാണീ സമരം തുടങ്ങിയത്

സീമാസ് ടെക്‌സ്റ്റൈല്‍സിലെ സമരം തുടങ്ങിയത് സി പി എമ്മോ സി ഐ ടി യുവോ മറ്റേതെങ്കിലും പാര്‍ട്ടിയോ അല്ല. അത് സീമാസിലെ തൊഴിലാളികള്‍ തന്നെയാണ്. മിനിമം ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം തുടങ്ങിയത്. സി പി എം ഈ സമരം ഏറ്റെടുക്കുന്നത് പിന്നീടാണ്.

ചിത്തരഞ്ജനും സുധാകരനും

ചിത്തരഞ്ജനും സുധാകരനും

സി പി എമ്മും സി ഐ ടി യുവും ഇടപെടുന്നതോടെയാണ് സീമാസിലെ സമരം ശ്രദ്ധ ആകര്‍ഷിക്കുന്നത്. സി ഐ ടി യു നേതാവ് ചിത്തരഞ്ജനും സി പി എം നേതാവ് ജി സുധാകരനുമാണ് തുടക്കത്തില്‍ ഇതിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നത്. തൊഴിലാളികളും സീമാസ് മുതലാളിയുമായി ചര്‍ച്ച നടത്തിയതും ഇവരാണ്.

തോമസ് ഐസക് ഹെഡ്ഡ് ചെയ്‌തോ

തോമസ് ഐസക് ഹെഡ്ഡ് ചെയ്‌തോ

എന്നാല്‍ സീമാസ് സമരം തീരുമ്പോള്‍ ക്രെഡിറ്റ് പോകുന്നത് സി പി എം കേന്ദ്ര കമ്മിറ്റി അംഗമായ തോമസ് ഐസക്കിന് മാത്രമാണ് എന്നാണ് പരാതികള്‍. ജി സുധാകരന്‍ എം എല്‍ എയും ചിത്തരഞ്ജനും ചിത്രത്തിലേ ഇല്ല. ഇവരെ തോമസ് ഐസക് ഹെഡ്ഡ് ചെയ്യുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.

തോമസ് ഐസകിന്റെ പങ്ക്

തോമസ് ഐസകിന്റെ പങ്ക്

എന്നാല്‍ അത് അങ്ങനെ അല്ല എന്നും, മുഖ്യധാര മാധ്യമങ്ങള്‍ കയ്യൊഴിഞ്ഞ സമരത്തിന് ദിശാബോധം കിട്ടിയത് തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് എന്നും ഐസകിനെ പ്രതിരോധിക്കുന്നവര്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളിലെത്തിയത് തോമസ് ഐസക് കാരണമാണ്. അതുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇത് ഐസകിന്റെ വിജയമായി കൊണ്ടാടപ്പെടുന്നത്.

ഐസക്കിനൊപ്പം ഐസക്കിനെതിരെ

ഐസക്കിനൊപ്പം ഐസക്കിനെതിരെ

സീമാസ് സമരവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ചര്‍ച്ചകളില്‍ രണ്ട് തരം ആള്‍ക്കാരെ ഇപ്പോള്‍ കാണാം. ഇതില്‍ ഒരു വിഭാഗം തോമസ് ഐസകിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു. മറ്റെയാളുകളാകട്ടെ തോമസ് ഐസക് ഈ സമരം ഹൈജാക് ചെയ്തു എന്ന് വരുത്താന്‍ ശ്രമിക്കുന്നു. ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് ഇങ്ങനെയാണ്.

ഐസക്കിന്റെ ലക്ഷ്യം മുഖ്യമന്ത്രി കസേര

ഐസക്കിന്റെ ലക്ഷ്യം മുഖ്യമന്ത്രി കസേര

എല്‍ ഡി എഫ് അടുത്ത ഭരണം പിടിക്കുമ്പോള്‍ മുഖ്യമന്ത്രിയാകാനുള്ള കളികളാണ് തോമസ് ഐസക് കളിക്കുന്നത് എന്നാണ് ഐസക് വിമര്‍ശകരുടെ വാദം. മാത്രമല്ല മറ്റ് സി പി എമ്മുകാരില്‍ നിന്നും വ്യത്യസ്തനായി ഇമേജ് ബില്‍ഡിങിന് ശ്രമിക്കുകയാണ് ഐസക് എന്നും ആരോപണമുണ്ട്. ജൈവ പച്ചക്കറി കൃഷി വിഷയത്തിലൊക്കെ ഇതാണത്രെ ഉണ്ടായത്.

സുധാകരന് പഴയ ഇമേജില്ല

സുധാകരന് പഴയ ഇമേജില്ല

നടിമാരുടെ വസ്ത്രത്തെ കുറ്റം പറഞ്ഞ് ജി സുധാകരന്‍ നടത്തിയ പ്രസംഗം അദ്ദേഹത്തിന്റെ ഇമേജ് കുറച്ച് ഇടിച്ചിട്ടുണ്ട്. ഈ പ്രസംഗത്തെ വിമര്‍ശിച്ച പ്രീത ജി എന്ന എഴുത്തുകാരിയെ വിമര്‍ശിച്ച് സൈബര്‍ സഖാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതോടെ ഒരു കൂട്ടം സഖാക്കള്‍ ഇവര്‍ക്ക് പിന്തുണയുമായും എത്തി.

അപ്പോള്‍ പാര്‍ട്ടിയോ

അപ്പോള്‍ പാര്‍ട്ടിയോ

ജി സുധാകരനും തോമസ് ഐസക്കുമല്ല പാര്‍ട്ടിയാണ് സമരം ജയിപ്പിച്ചത് എന്ന് വരുത്താനാണ് ഇതിലൊന്നും പെടാത്ത ചില പാര്‍ട്ടി അനുഭാവികള്‍ ശ്രമിക്കുന്നത്. നേതാക്കള്‍ വിചാരിച്ചാല്‍ മാത്രം നടക്കുന്ന കാര്യമല്ല അതിന് പാര്‍ട്ടിയുടെ പിന്തുണ കൂടിയേ തീരു അതുകൊണ്ട് ക്രെഡിറ്റ് പാര്‍ട്ടിക്ക് തന്നെ എന്നുമാണ് ഇവര്‍ക്ക് പറയാനുള്ളത്.

English summary
Social media discussions about Seemas strike victory.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X