ആര്‍എസ്എസുകാരന്റെ വധം....വാട്‌സാപ്പും ഫേസ്ബുക്കും നിരീക്ഷണത്തില്‍!! പ്രകോപനമുണ്ടാക്കിയാല്‍ കേസ്!!

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷിന്റെ കൊലപാതകത്തെ തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് പോലീസ്. വാട്‌സാപ്പ്, ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്. ഇവയിലൂടെ പ്രകോപനമുണ്ടാക്കാന്‍ ശ്രമങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്നാണിത്. ശനിയാഴ്ച രാത്രിയാണ് ആര്‍എസ്എസ് കാര്യവാഹകായ വിനായക നഗര്‍ കുന്നില്‍വീട്ടില്‍ രാജേഷിനെ അക്രമികള്‍ കൊലപ്പെടുത്തിയത്. അക്രമത്തില്‍ പങ്കാളികളായ ആറു പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച ദിലീപിന് നിര്‍ണായകം...പലതും വെളിപ്പെടും!! അയാള്‍ ഒറ്റുമോ ? പോലീസ് പ്രതീക്ഷയില്‍

നിരീക്ഷിക്കും

നിരീക്ഷിക്കും

വാട്‌സാപ്പും ഫേസ്ബുക്കുമെല്ലാം ഇപ്പോള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇവയിലൂടെ പ്രകോപനപരമായ ചിത്രങ്ങളും പോസ്റ്റുകളും ഇടുന്നവര്‍ക്കെതിരേ കേസെടുക്കാനാണ് പോലീസിന്റെ നീക്കം.

ആഹ്വാനം ചെയ്യുന്നവര്‍ക്കെതിരേയും നടപടി

ആഹ്വാനം ചെയ്യുന്നവര്‍ക്കെതിരേയും നടപടി

സമൂഹ മാധ്യമങ്ങളിലൂടെ ആക്രമണങ്ങള്‍ക്കു ആഹ്വാനം ചെയ്യുന്നവര്‍ക്കെതിരേയും നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

പ്രകടനങ്ങള്‍ നിരോധിച്ചു

പ്രകടനങ്ങള്‍ നിരോധിച്ചു

ബിജെപിയും സിപിഎമ്മും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തലസ്ഥാനത്തു പ്രകടനങ്ങള്‍ നിരോധിച്ചിരുന്നു. ഇനി മൂന്നു ദിവസത്തേക്കു കൂടി നിരോധനം തുടരുമെന്ന് പോലീസ് അറിയിച്ചു.

മുഴുവന്‍ പ്രതികളും പിടിയില്‍

മുഴുവന്‍ പ്രതികളും പിടിയില്‍

രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഴുവന്‍ പ്രതികളും പോലീസിന്റെ പിടിയിലായിട്ടുണ്ട്. ആറു പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്.

നേതൃത്വം നല്‍കിയത്

നേതൃത്വം നല്‍കിയത്

അക്രമത്തിന് നേതത്വം നല്‍തിയത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള മണിക്കുട്ടനാണ്. ഗുണ്ടാ ആക്ട് പ്രകാരം ഇയാള്‍ നേരത്തേ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്.

അക്രമികളെ പിടികൂടിയത്

അക്രമികളെ പിടികൂടിയത്

കാട്ടാക്കടയ്ക്കു സമീപത്തുള്ള പുലിപ്പാറയില്‍ വച്ചാണ് അക്രമികളെ പോലീസ് പിടികൂടിയത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

വാഹനവും ലഭിച്ചു

വാഹനവും ലഭിച്ചു

അക്രമികള്‍ ഉപയോഗിച്ച ബൈക്ക് പോലീസ് പിടിച്ചെടുത്തിരുന്നു. പുലിപ്പാറയില്‍ വച്ചുതന്നെയാണ് ബൈക്കും ലഭിച്ചത്.

English summary
Social medias in police observation
Please Wait while comments are loading...