പറഞ്ഞ വാക്കിന് വിലയില്ല... സ്വാമിയെ തൊഴുതുനിൽക്കുന്ന മന്ത്രി സുധാകരനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ!!

  • By: Desk
Subscribe to Oneindia Malayalam

ഹിന്ദു സന്യാസിമാര്‍ അടിവസ്ത്രം ഉപയോഗിക്കാത്തവരെന്നായിരുന്നു മന്ത്രി ജി സുധാകരൻ ഒരിക്കൽ പറഞ്ഞത്. അതോടെ സോഷ്യൽ മീഡിയ സുധാകരന് ഷഡ്ഡി സുധാകരൻ എന്നൊരു പേരും കൊടുത്തു. കഴിഞ്ഞ ദിവസം ശങ്കരാചാര്യരെ തള്ളിപ്പറഞ്ഞ സുധാകരന്‍ അടുത്ത അദ്ദേഹത്തിന്റെ പ്രതിപുരുഷനായ ശൃംഗേരി മഠാധിപതിയെ തൊഴുതുനിൽക്കുന്ന പടമാണ് ആളുകൾ കാണുന്നത്. വെറുതെ വിടുമോ ജി സുധാകരനെ സോഷ്യൽ മീഡിയ. വലിച്ചുകീറുകയല്ലേ...

കടകംപള്ളി സിംഹാസനം എടുത്തുമാറ്റിയ സ്വാമിയെ തൊഴുത് മന്ത്രിമാരായ സുധാകരനും ഐസക്കും, അത് പൊളിച്ച്!!

കിടുക്കി.. തിമർത്തു.. പൊളിച്ചു...

കിടുക്കി.. തിമർത്തു.. പൊളിച്ചു...

വീഴ്ച്ചകളിൽ നിന്നും പാഠം പഠിച്ചതോ.. അതോ സ്വാമിജി ജെട്ടിയിട്ടിട്ടുണ്ടോ എന്ന് നോക്കാൻ വന്നതോ..എന്തായാലും.. കിടുക്കി.. തിമർത്തു.. പൊളിച്ചു.. - രഞ്ജിത് വിശ്വനാഥ് മേച്ചേരി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഈ ചിത്രങ്ങൾ ആയിരത്തിലധികം പേർ ലൈക്ക് ചെയ്തു. അതിലും അധികം പേർ അത് ഷെയർ ചെയ്തു. പരിഹസിച്ച് ചിരിക്കുകയാണ് സോഷ്യൽ മീഡിയ ജി സുധാകരനെ നോക്കി.

പൊതുജനത്തെ ഇങ്ങനെ പരിഹസിക്കരുത്

പൊതുജനത്തെ ഇങ്ങനെ പരിഹസിക്കരുത്

നിങ്ങളുടെ വാക്കുകള്‍ നിങ്ങളോര്‍ക്കുന്നില്ലെങ്കിലും, മറ്റുള്ളവരെങ്കിലും അതോര്‍ക്കുമെന്ന് നിങ്ങളോര്‍ക്കുക... നിലപാടുകളിലെ കാപട്യം എന്നു പറഞ്ഞാല്‍, ഇതിനപ്പുറം എന്താ സഖാക്കന്‍മാരേ? ആരെയും വണങ്ങാനും ബഹുമാനിക്കാനും നിങ്ങള്‍ക്ക് അവകാശമുണ്ട്. അത് ചോദ്യം ചെയ്യാന്‍ എനിക്കൊട്ട് അധികാരവുമില്ല പക്ഷേ, പൊതുജനത്തിന്റെ പണം കൊണ്ട് ജീവിക്കുന്നവര്‍, തരാതരം പോലെ നിലപാട് മാറ്റി പൊതുജനത്തെ ഇങ്ങനെ പരിഹസിക്കരുത്. - ദീജു എഴുതുന്നു.

സൂക്ഷിച്ചു നോക്കേണ്ടെ ഡാ , ഇത് ഞാനല്ല

സൂക്ഷിച്ചു നോക്കേണ്ടെ ഡാ , ഇത് ഞാനല്ല

ഇത് വേറൊന്നും അല്ല സമസ്താപരാധം പൊറുക്കണെ ന്നു വിളിച്ചു കരയാൻ വന്നതാ.. സന്ന്യാസി പരമ്പരയുടെ നേർക്ക് കുതിര കേറാൻ തൊടങ്ങിട്ടു കൊറേ ആയല്ലോ
നല്ല മുട്ടായി കിട്ടീണ്ടാവും. ഹെൻറമ്മോ പൊളിച്ചു അടുക്കി അതും സുധാകരൻ. എടാ ഉണ്ണീ സൂക്ഷിച്ചു നോക്കേണ്ടെ ഡാ , ഇത് ഞാനല്ല - ഇങ്ങനെയൊക്കെയാണ് സുധാകരൻ തൊഴുതുനിൽക്കുന്ന ഫോട്ടോയ്ക്ക് എഫ് ബിയിൽ ആളുകൾ കമന്റ് ചെയ്യുന്നത്.

പുഷ് പുള്ളിലും

പുഷ് പുള്ളിലും

ഒരിടത്ത് സിംഹാസനം എടുത്തു മാറ്റുമ്പോള്‍ അപ്പുറത്ത് അനുഗ്രഹം വാങ്ങിക്കുകയാണ്. അറിയാന്‍പാടില്ലാഞ്ഞിട്ട് ചോദിക്കുവാ, എന്താ നിങ്ങളുടെ ശരിക്കും നിലപാട്?? - ന്യൂസ് 18 ചാനലിൽ ലല്ലു അവതരിപ്പിക്കുന്ന പുഷ് ആൻഡ് പുള്ളിൽ സുധാകരനായിരുന്നു താരം.

ന്യായീകരണ തൊഴിലാളികളുടെ വക

ന്യായീകരണ തൊഴിലാളികളുടെ വക

സ്വാമിയുടെ ലിംഗം മുറിച്ച കുട്ടിക്ക് അവാര്‍ഡ് കൊടുക്കണം എന്ന് പറഞ്ഞ കേരളത്തിന്‍റെ ഒരു മന്ത്രി ഈ സ്വാമിമാരെ ഇങ്ങനെ സന്ദര്‍ശിച്ചതിന്‍റെ വാര്‍ത്ത ജനം ടി വി പോലും കൊടുത്തില്ലല്ലോ...കഷ്ടം തന്നെ ഫോട്ടോഷോപ്പ് രാഷ്ട്രീയം സംഘി രാഷ്ട്രീയത്തിന്‍റെ നിലനില്‍പിന് അനിവാര്യമാണ്.. - പത്രങ്ങളിൽ വാർത്ത വന്നില്ല എന്ന് പറഞ്ഞാണ് ഈ ന്യായീകരിക്കുന്നത്. വാർത്ത വന്നതോടെ കുറഞ്ഞിട്ടുണ്ട് കേട്ടോ.

ഇത് വേറെ സുധാകരൻ

ഇത് വേറെ സുധാകരൻ

ഇത് മഹാകവി സുധാകരൻ അല്ല '.. ഞങ്ങടെ കവി സഖാവ് സുധാകരൻ ഇങ്ങനെയല്ല.. ഇത് ഏതോ ഒരവിഞ്ഞ ഏമ്പോക്കി കവി സഖാവ് സുധാകരൻ . ആദരണീയനായ മഹാകവി സഖാവ് സുധയുടെ പെർഫോമൻസ് കണ്ട് കിളി പോയ കമ്മികൾ ബോധമില്ലാതെ ന്യായികരിക്കുന്നു, ഇത് ഫോട്ടോഷോപ്പാണ്. - ന്യായീകരിക്കുന്നവരെ ആഞ്‍ഞ് കളിയാക്കുകയാണ് സോഷ്യൽ മീഡിയ.

മോഹൻലാൽ ഡയലോഗ് വരെ

മോഹൻലാൽ ഡയലോഗ് വരെ

മനുഷ്യൻ മഹാജ്ഞാനത്തിന്റെ കൈലാസം കയറുമ്പോഴും അവന്റെ ഉള്ളിൽ ഉത്തരം കിട്ടാതെ മുഴങ്ങുന്ന ചോദ്യം. ബുദ്ധനും ശങ്കരനും, അവരും തേടിയതും ഇതേ ചോദ്യത്തിനുത്തരം. ഞാൻ ആര്? അവരും അറിഞ്ഞില്ല. അതിനുത്തരം തേടാനുള്ള നിയോഗമാണ് തമ്പുരാൻ ഓരോ മനുഷ്യജന്മത്തിന്റെയും. - ഈ ഡയലോഗ് എങ്ങനുണ്ട്. സുധാകരന് ചേരുന്നില്ലേ. കടപ്പാട് കോമഡിമുക്ക് സഖാക്കൾക്ക്.

English summary
Social media troll G Sudhakaran and Thomas Issac visit Mutt head.
Please Wait while comments are loading...