• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ബല്‍റാം വിക്കറ്റ് എത്ര വീണു'; ടോം വടക്കന്‍റെ കൂറുമാറ്റത്തിന് പിന്നാലെ വിടി ബല്‍റാമിന് പൊങ്കാല

  • By Desk

ദില്ലി: ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് നേതാവായ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചായിരുന്നു ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശോഭനമായ ഭാവി ഇന്ത്യക്ക് നൽകുന്നു എന്നും അധികാര കേന്ദ്രം ആരാണെന്ന് അറിയാത്ത അവസ്ഥയാണ് കോൺഗ്രസിന് ഇപ്പോഴുള്ളതെന്നും ടോം വടക്കൻ വിമര്‍ശിച്ചു.

ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ വിടി ബല്‍റാം എംഎല്‍എയുടെ രൂക്ഷമായ വിമര്‍ശനങ്ങളാണ് നടക്കുന്നത്. ബംഗാളിലെ ഒരു സിപിഎം എംഎല്‍എ ബിജെപിയിലേക്ക് ചുവടുമാറിയതിനെ പരിഹസിച്ച് ബല്‍റാം കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബല്‍റാമിനെതിരെ വിമര്‍ശനം കനക്കുന്നത്.

ബല്‍റാമിന്‍റെ വിമര്‍ശനം

ബല്‍റാമിന്‍റെ വിമര്‍ശനം

ബംഗാളിലെ സിപിഎമ്മിന്റെ സിറ്റിംഗ് എംഎൽഎ ഖഗെൻ മുർമു ഇന്നലെ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. കോൺഗ്രസിന്റെ ഏതെങ്കിലും മണ്ഡലം സെക്രട്ടറി എവിടെയെങ്കിലും പാർട്ടി മാറിയിട്ടുണ്ടെങ്കിൽ അതിന്റെ പേരിൽ കനത്ത വിമര്‍ശനം നടക്കുന്നു എന്നായിരുന്നു വിടി ബല്‍റാം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.

ആർഎസ്എസുമായി ചേർത്ത് വച്ച്

ആർഎസ്എസുമായി ചേർത്ത് വച്ച്

കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി മാറിയതിന്‍റെ പേരില്‍ ഇന്ത്യാരാജ്യത്ത് സംഘ് പരിവാറിനെ തെരഞ്ഞെടുപ്പിൽ നേരിട്ട് തോൽപ്പിച്ച് മതേതര ഭരണം പുന:സ്ഥാപിക്കാൻ കഴിയുന്ന ഏക രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസിനെ ആർഎസ്എസുമായി ചേർത്ത് വച്ച് ഹാഷ്ടാഗ് അടിച്ചിരുന്നവർക്ക് നെടുംതലക്കേറ്റ കനത്ത പ്രഹരമാണ് ഖഗെൻ മുർമുവിന്റെ കാലുമാറ്റം.

രൂക്ഷമായ പരിഹാസം

രൂക്ഷമായ പരിഹാസം

അപ്പോപ്പിന്നെ ഹാഷ്ടാഗും റിസോർട്ടും ഒക്കെ വച്ചുള്ള പരിഹാസം മാറ്റിവച്ച് തൽക്കാലം നല്ല കുട്ടികളാവുക തന്നെയെന്നും ബല്‍റാം ഫേസ്ബുക്കില് കുറിച്ചു. ​​ടോമ വടക്കന്‍റെ കൂറുമാറ്റത്തോടെ വിടി ബല്‍റാമിന്‍റെ ഈ പോസ്റ്റിനടിയിലടക്കം രൂക്ഷമായ പരിഹാസങ്ങളാണ് നടക്കുന്നത്.

നേതാക്കളെ ബിജെപിക്ക് കൊടുക്കുന്നത്

നേതാക്കളെ ബിജെപിക്ക് കൊടുക്കുന്നത്

താറാവിന്റെ മൊട്ട കോഴിക്ക് അടവെച്ചു വിരിയിപ്പിച് തിരിച്ചു കൊടുക്കുന്ന പോലെയാണ് കോണ്ഗ്രസ് നേതാക്കളെ ബിജെപിക്ക് കൊടുക്കുന്നത് എന്നാണ് അമന്‍ കാരാട്ട് എന്ന വ്യക്തി വിടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കുറിച്ചത്.

മണ്ഡലം സെക്രട്ടറിയല്ല

മണ്ഡലം സെക്രട്ടറിയല്ല

കോണ്ഗ്രസ്സിന്റെ മണ്ഡലം സെക്രട്ടറി കാലുമാറി ബിജെപി യായ അപൂർവ്വ കഥയല്ല ബൽറാം.. കോണ്ഗ്രസ്സിന്റെ മുഖ്യമന്ത്രി വിദേശകാര്യമന്ത്രി സംസ്ഥാനമന്ത്രി എംപി, എംഎല്‍എ തുടങ്ങി നൂറിൽ പരം കോണ്ഗ്രസ് നേതാക്കന്മാർ ജനങ്ങൾ വിശ്വസിച്ചു വോട്ടു ചെയ്തിട്ട് ഡൽഹിയിൽ പോയി ബിജെപി പാളയത്തിൽ എത്തിയിട്ടുണ്ടെന്നും ചിലര്‍ ബല്‍റാമിനെ ഓര്‍മ്മപ്പെടുത്തുന്നു.

283 എംപിമാരിൽ

283 എംപിമാരിൽ

ബിജെപിക്കു ഇപ്പോളുള്ള 283 എംപിമാരിൽ നൂറോളം പേരും പഴയ കോൺഗ്രസ്സുകാരാണ്... കഴിഞ്ഞ കുറച്ചു മാസത്തിനുള്ളിൽ എൺപതോളം കോണ്ഗ്രസ് എംഎല്‍എ മാരാണ് ബിജെപി പാളയത്തിൽ എത്തിയത്. എന്ത് വിശ്വിസിച്ചാണ് കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ജനം വോട്ട് ചെയ്യേണ്ടതെന്ന് സംശവും ചിലര്‍ ഉന്നയിക്കുന്നു.

രാഹുല്‍ എത്തിയ അതേ ദിവസം

രാഹുല്‍ എത്തിയ അതേ ദിവസം

ബിജെപി യ്ക്ക് വോട്ടും നേതാക്കൻ മാരേയും സംഭാവന ചെയ്യുന്ന പാർട്ടിയായി കോൺഗ്രസ് മാറി. രാഹുൽ കേരളത്തിൽ കോൺഗ്രസ് പ്രചരണത്തിന് വന്ന ദിവസം തന്നെ കേരളത്തിൽ നിന്നുള്ള അഖിലേന്ത്യാ സെക്രട്ടറി ബിജെപിയായി എന്നാണ് ഷരീഫ് എന്നയാളുടെ വിമര്‍ശനം.

ഇത് തന്ത്രം

ഇത് തന്ത്രം

എതിരാളിയുടെ കൂടാരത്തിൽ കയറിക്കൂടി അവരെ പരാജയപ്പെടുത്തുക എന്ന രാഹുൽ ഗാന്ധിയുടെ പുതിയ യുദ്ധ തന്ത്രത്തിന്റെ ഭാഗമായാണ് ടോം വടക്കൻ ബിജെപിയില്‍ ചേർന്നതെന്ന് സൈബർ കോണ്‍ഗ്രസുകാര്‍ അറിയിച്ചുവെന്നാണ് ഒരാളുടെ പരിഹാസം.

ലൈക്ക് കൊടുത്താല്‍ തിരിച്ചു കിട്ടുമോ

ലൈക്ക് കൊടുത്താല്‍ തിരിച്ചു കിട്ടുമോ

ബിജെപിയില്‍ പോയ ടോം വടക്കനെ ലൈക്ക് കൊടുത്താല്‍ തിരിച്ചു കിട്ടുമോയെന്നാണ് ഒരാള്‍ ബല്‍റാമിനെ പരിഹസിക്കുന്നത്. വിക്കറ്റ് എത്രയായി, അടുത്തത് ആരാണ് എന്ന് തുടങ്ങിയ ധാരാളം കമന്‍റുകളും വിടി ബല്‍റാമിന്‍റെ പോസ്റ്റുകളില്‍ നിറയുന്നുണ്ട്.

പ്രഖ്യാപനം നീളും

പ്രഖ്യാപനം നീളും

കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം നീളുമെന്നാണ് ചിലര്‍ പ്രവചിക്കുന്നത്. പട്ടികയിൽ ഉള്ള പലരും ഇന്നോ നാളെയോ ബിജെപിയിലെത്തുമെന്നാണ് ഇതിന്‍റെ കാരണമായി അവര്‍ ചൂണ്ടി കാണിക്കുന്നത്.

ഇതു പോലിരിക്കും

ഇതു പോലിരിക്കും

കോണ്ഗ്രസ്സ് മീറ്റിങ്ങിൽ പങ്കെടുകുന്ന ആളുകളെ ഒരിക്കലും മുൻകൂട്ടി തീരുമാനിക്കരുത് കാരണം മീറ്റിങ്ങിൽ വന്നിട്ടു വിവരം പുറത്തു വിട്ടാൽ മതി. ഇല്ലങ്കിൽ ദാ ഇതുപോലിരിക്കും..! ബി ജെ പി യിൽ നിന്നും എന്തെങ്കിലും ഓഫർ വന്നിട്ടുണ്ടാകും..

lok-sabha-home

English summary
social media reaction on Tom Vadakkan joins BJP

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more