'ഉളിയെറിഞ്ഞ് പെരുന്തച്ചൻ'.. കെകെ ശൈലജയെ ഒഴിവാക്കിയതിൽ രോഷം പുകഞ്ഞ് സോഷ്യൽ മീഡിയ
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്ക് ആയിരിക്കും പ്രാതിനിധ്യം എന്നത് നേരത്തെ തന്നെ ഉറപ്പായിരുന്നു. എങ്കിലും കൊവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്തും ആരോഗ്യമ്ര്രന്തിയെന്ന നിലയിലെ മികച്ച ട്രാക്ക് റെക്കോര്‍ഡും കണക്കിലെടുത്ത് കെകെ ശൈലജ തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഈ പാര്‍ട്ടിയെ കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ലെന്ന സൈബര്‍ സഖാക്കളുടെ പതിവ് മുദ്രാവാക്യം അന്വര്‍ത്ഥമാക്കി കെകെ ശൈലജയെ ഒഴിവാക്കി അമ്പരപ്പിച്ചിരിക്കുകയാണ് സിപിഎം.
നിപാ കാലത്തും ഇപ്പോള്‍ കൊവിഡ് കാലത്തും കേരളത്തെ മരണക്കയത്തിലേക്ക് തളളി വിടാതെ കാത്ത പോരാട്ടം നയിച്ച കെകെ ശൈലജയ്ക്ക് കക്ഷി രാഷ്ട്രീയത്തിന് അതീതമായ പിന്തുണയുണ്ട്. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയാണ് ശൈലജയുടെ വിജയം. ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന സിപിഎം തീരുമാനത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ രോഷം പുകയുകയാണ്. സിപിഎം അണികള്‍ അടക്കമുളളവര്‍ പാര്‍ട്ടി തീരുമാനത്തെ അപലപിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

അടുത്തിടെ അന്തരിച്ച കെആര്‍ ഗൗരിയമ്മയുമായാണ് സോഷ്യല്‍ മീഡിയ കെകെ ശൈലജയെ താരതമ്യം ചെയ്യുന്നത്. മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന കെആര്‍ ഗൗരിയമ്മ പിന്നീട് പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്ത് പോയത് ചരിത്രമാണ്. കെകെ ശൈലജയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സോഷ്യല്‍ മീഡിയ നേരത്തെ ഉയര്‍ത്തി ക്യാംപെയിന്‍ നടത്തിയിരുന്നു. കേരളത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയാകണം കെകെ ശൈലജ എന്നതായിരുന്നു ആവശ്യം
എന്നാല്‍ പിണറായി വിജയന്‍ കഴിഞ്ഞാല്‍ മന്ത്രിസഭയില്‍ രണ്ടാമതായി വരേണ്ട നേതാവാണ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്. എല്ലാവരും പുതുമുഖങ്ങളാണ് എന്നതാണ് ന്യായം എങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന്‍ തന്നെ തുടരുന്നു എന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയരുന്നു. തന്നെക്കാള്‍ പേരെടുത്ത ശൈലജയോടെ പിണറായി വിജയന് പെരുന്തച്ചന്‍ കോംപ്ലക്‌സ് ആണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായ പ്രകടനങ്ങള്‍. 'ഉളിയെറിഞ്ഞ് പെരുന്തച്ചൻ' എന്നാണ് പിസി ജോർജ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിരിക്കുന്നത്.
മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍
പുരയ്ക്ക് മീതെ ചാഞ്ഞാല്‍ വെട്ടണം എന്നുളളതാണ് പാര്‍ട്ടി നയമെന്നും സോഷ്യല്‍ മീഡിയ പരിഹാസം ഉന്നയിക്കുന്നു. ' 'സ്വർണം കായ്ക്കുന്ന മരമായാലും പുരയ്ക്ക് മേലെ ചാഞ്ഞാൽ വെട്ടണം. വെട്ടി നിരത്തണം' അല്ല പിന്നെ' എന്നാണ് സംഗീത സംവിധായകൻ കൈലാസ് മേനോന്റെ പ്രതികരണം. ''ഈ സാഹചര്യത്തിൽ ടീച്ചറുള്ളത് ഒരു ധൈര്യമായിരുന്നു!!! 5വർഷത്തെ പരിചയം ചെറുതല്ല!!! ടീച്ചറില്ലാത്തത്തിൽ കടുത്ത നിരാശ! പുതിയ മന്ത്രിസഭക്ക് ആശംസകൾ!'' എന്ന് ഗായിക സിതാര കൃഷ്ണകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
അതീവ ഗ്രാമറസായി അതിദി പൊഹാങ്കർ; പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications