'മേഴ്‌സി കപ്പും കൊണ്ടേ പോകൂ, അര്‍ജന്റീനയാണ് നമ്മുടെ ടീം; ഇപിയുടെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
കണ്ണൂര്‍: ഇത്തവണത്ത ഫുട്‌ബോള്‍ ലോകകപ്പ് മേഴ്‌സി കൊണ്ടു പോകുമെന്ന എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. മീഡിയ വണ്ണിന്റെ പ്രത്യേക പരിപാടിയിലായിരുന്നു മെസിയെ ഇ പി ജയരാജന്‍ മേഴ്‌സിയെന്ന് അഭിസംബോധന ചെയ്തത്. അര്‍ജന്റീനയാണ് നമ്മുടെ ടീം. അര്‍ജന്റീന ഫുട്ബാള്‍ മേളയില്‍ ഏറ്റവും മികച്ച കളി കാഴ്ചവെച്ചിട്ടുള്ള ടീമാണ്. തുടര്‍ച്ചയായി കായികപ്രേമികള്‍ക്ക് നല്ല കളി സംഭാവന ചെയ്തിട്ടുള്ളവരാണവര്‍. അവരുടെ കഴിവും കളിയിലെ പ്രത്യേകതകളുമാണ് ജനങ്ങളെ അവരിലേക്ക് ആകര്‍ഷിപ്പിച്ചതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

മേഴ്‌സി കപ്പും കൊണ്ടേ പോകൂ. ഇന്ന് പത്രങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. മേഴ്‌സി തന്നെ പറഞ്ഞിട്ടുണ്ട്, കപ്പും കൊണ്ടേ മടങ്ങൂവെന്ന്. ഫുട്ബാള്‍ എന്ന കായിക വിനോദത്തോടുള്ള അദ്ദേഹത്തിന്റെ അതീവ താല്‍പര്യമാണ് മേഴ്‌സിയുടെ ഓരോ വാക്കുകളിലുമുള്ളത്. ഇത്തരത്തിലുള്ള കായിക പ്രതിഭകള്‍ ഉയര്‍ന്നുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ചെറുപ്പത്തില്‍ നന്നായി ഫോര്‍വേര്‍ഡ് കളിച്ചിട്ടുണ്ടെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ശാരീരികമായുള്ള കളരിയഭ്യാസം ഫുട്ബാള്‍ മേളക്ക് വളരെ വളരെ സഹായകമാണ്. ഗ്രൗണ്ടില്‍ കിടക്കുന്ന ബാള്‍ വളരെ അനായാസേന എതിരാളികളുടെ കൈയില്‍നിന്ന് മറിച്ചെടുത്ത് തട്ടിക്കൊണ്ടുപോകാനും ശരീരത്തിന്റെ അതിവേഗത്തിലുള്ള മാറ്റങ്ങള്‍ക്കും കളരിയഭ്യാസം വളരെ സഹായകമാണ്.

മറഡോണയുടെ ഫുട്ബാള്‍ രീതി എതിരാളികളെ കവച്ചുവെച്ച് ഓടി മുന്നോട്ടെത്തുന്നതാണ്. അദ്ദേഹത്തിന്റെ പ്രത്യേക കഴിവാണതെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി. കേരള രാഷ്ട്രീയം ഒരു ഫുട്‌ബോള്‍ മൈതാനമാണെങ്കില്‍ താന്‍ ഫോര്‍വേര്‍ഡായിരിക്കും കളിക്കുകയെന്നും ഇപി ജയരാജന്‍ പറഞ്ഞു.

പ്രതിരോധിക്കലല്ല, കടന്നടിച്ച് മുന്നേറുകയാണ് ചെയ്യേണ്ടത്. എതിരാളികള്‍ പോലും പ്രതീക്ഷിക്കാത്ത വേഗത്തില്‍ കടന്നടിക്കണം. അവരുടെ കോര്‍ട്ടിലേക്ക് ചാടിക്കയറി ഗോളടിക്കണം. അങ്ങനെ തകര്‍ന്നുപോയ ഒരുപാട് എതിരാളികളുണ്ട്. ഇപ്പോള്‍ പ്രായമായതുകൊണ്ട് ഫുട്‌ബോള്‍ കളിയില്‍ നിന്ന് പിന്നോട്ടുവന്നെന്നും അദ്ദേഹം പറഞു.

അതേസമയം, ഓരോ നാല് വര്‍ഷവും കൂടുമ്പോഴാണ് ലോകകപ്പ് നടക്കുക. ഓണവും വിഷുവും പെരുന്നാളും പോലെ കേരളക്കാര്‍ക്ക് ലോകകപ്പും വന്‍ ആഘോഷമാണ്. ഇത്തവണ ലയണല്‍ മെസ്സിയെന്ന ഫുട്ബോളറുടെ അവസാന ലോകകപ്പ് ആണെന്ന സവിശേഷത കൂടിയുണ്ട്. അതുകൊണ്ട് ഇനിയൊരു ഫിഫ ടൂര്‍ണമെന്റില്‍ തങ്ങളുടെ പ്രിയ താരത്തെ കാണാന്‍ കഴിയില്ലെന്ന സങ്കടവും ആരാധകര്‍ക്കുണ്ട്.












Click it and Unblock the Notifications