'ജീ യുടെ ഈ ധൈര്യം സമ്മതിച്ചിരിക്കുന്നു'; ബിജെപി നേതാവ് സന്ദീപ് വചസ്പതി എയറിൽ, കൂട്ടപ്പൊങ്കാല
തിരുവനന്തപുരം: ബിജെപി നേതാവ് സന്ദീപ് വചസ്പതിക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് ആദരാജ്ഞലി അര്‍പ്പിച്ച് കൊണ്ടുളള സന്ദീപ് വചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദത്തിലായിരിക്കുന്നത്.
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പോലെ ആയിരുന്നു നരേന്ദ്ര മോദിയും അജിത് ഡോവലും ബിപിന്‍ റാവത്തും എന്നാണ് സന്ദീപ് വചസ്പതി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പിന്നാലെ നിരവധി പേരാണ് ബിജെപി നേതാവിന് എതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്.

സന്ദീപ് വചസ്പതിയുടെ വിവാദ പോസ്റ്റ് ഇങ്ങനെ: '' 43 വർഷത്തെ സമർപ്പിത സൈനിക സേവനം. കഴിഞ്ഞ കുറേക്കാലമായി ഭാരതത്തിന്റെ സുരക്ഷ എന്നതിന്റെ പര്യായമായിരുന്നു ജനറൽ ബിപിൻ റാവത്ത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പോലെയായിരുന്നു നരേന്ദ്ര മോദിയും അജിത് ഡോവലും ബിപിൻ റാവത്തും. സർജിക്കൽ സ്‌ട്രൈക്ക് അടക്കമുള്ള തിരിച്ചടികൾ ഭാരതത്തിന് പരിചയപ്പെടുത്തിയ സൈന്യാധിപന്റെ മരണത്തിൽ ജിഹാദികൾ ആഘോഷിക്കുന്നതിൽ തെറ്റ് പറയാൻ സാധ്യമല്ല. കാരണം റാവത്ത് അവരുടെ പേടി സ്വപ്നമായിരുന്നു. ഭാരതാംബയുടെ വീര പുത്രന്, ധീര യോദ്ധാവിന് അന്ത്യ പ്രണാമം. ഓം ശാന്തി''.

സൈന്യത്തിന്റെ ഏറ്റവും ഉന്നത പദവിയിലിരിക്കുന്ന വ്യക്തിക്ക് ഇത്തരത്തിലാണോ അനുശോചനം അറിയിക്കേണ്ടത് എന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന ചോദ്യം. സന്ദീപ് വചസ്പതിയുടെ പോസ്റ്റിന് ലഭിച്ച ചില പ്രതികരണങ്ങൾ നോക്കാം:
* '' കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി... ശാഖയിലെ കുറുവടി തലയ്ക്ക് കൊണ്ടതാ.... വിട്ടുകളയണം..''
* '' രായാവ് ജനങ്ങളെ കൊല്ലുകയാണെന്ന് വിളിച്ചുപറയാൻ ജി കാണിച്ച ധൈര്യം അപാരം തന്നണ്ണാ... ഒരു അനുശോചന പോസ്റ്റ് പോലും നേരാംവണ്ണം എഴുതാൻ അറിയാത്ത താനൊക്കെയാണ് സംഘത്തിന്റെ ബലം . ഇന്ത്യയുടെ സംയുക്ത സേനാമേധാവിക്ക് ആദരാഞ്ജലികൾ''

* '' വ്യക്തമായി പറഞ്ഞു "ജീ" "കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി " (അതായത് നമ്മുടെ രായാവ് നാട്ടുകാരെ കൊല്ലുകയാണ് എന്ന് ജീ ക്കും അറിയാം).ജീ യുടെ ഈ ധൈര്യം സമ്മതിച്ചിരിക്കുന്നു''
* '' രാജ്യത്തിൻ്റെ സർവ്വ സൈന്യാധിപൻ ഉൾപ്പെടെ സേനയുടെ പ്രമുഖരെ ആണ് നഷ്ടമായിരിക്കുന്നത് അതിനിടയിലും വർഗീയത പറഞ്ഞ് കുത്തിത്തിരിപ്പിന് ഇറങ്ങിയിരിക്കുന്ന തീവ്രവാദിസംഘികൾ''
* '' എന്തൊരു വിവരക്കേടാണു. ഒരു ധീരനായ സൈനികനു ആദരാഞ്ജലി അർപ്പിക്കാനുപയോഗിച്ച വാക്കുകൾ. വെറുതെ അല്ലടോ നിന്നെയൊക്കെ ചാണക തീനികൾ എന്ന് വിളിക്കുന്നത്''

* '' പണ്ട് ഒരു മൊയന്ത് മറഡോണ മരിച്ചപ്പോൾ പറഞ്ഞത് "ഒരു നായക്ക് മറ്റൊരു നായയെ കണ്ടൂടാ " എന്നാണ്... അതുപോലെ ഇന്നൊരു സങ്കി പറയുന്നു രാജ്യത്തിന്റെ സർവ്വ സൈന്യാധിപൻ കൊല്ലപ്പെട്ടപ്പോൾ "കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി " എന്നു... അനുശോചനവും അധിക്ഷേപവും എന്തെന്ന് അറിയാത്ത ഈ വേട്ടാവളിയൻ വളിയൻ ആണ് സങ്കികളുടെ നേതാവ് ''
* '' രാജാവിനെ കുറിച്ച് എന്ത് വേണേലും പറഞ്ഞോളു . എന്നാൽ കൊല്ലപ്പെട്ട ഒരു മഹാ സൈന്യാധിപനെ വിവരക്കേട് എഴുതി വെച്ച് അപമാനിക്കരുത്. ആദരാഞ്ജലികൾ അർപ്പിക്കാൻ കുറെ കൂടി മാന്യമായ വാക്കുകൾ ഉപയോഗിക്കുക''.

* '' കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയോ, ഇതൊക്കെ ഏതു സ്‌കൂളിൽ നിന്നും പഠിച്ചു ഇറങ്ങുന്നു.. ഇങ്ങനാണോ മരണപെട്ട ഒരു സൈനിക ഉദ്യോഗസ്ഥനെ പറ്റി അനുശോചനകുറിപ്പ് എഴുതുമ്പോൾ നടത്തേണ്ട പ്രയോഗം.. അതും കേരള ബിജെപിയിലെ ബുദ്ധികേന്ദ്രം എന്ന് അറിയപ്പെടുന്ന സന്ദീപ് ജിയിൽ നിന്നും.. പോസ്റ്റ് എഡിറ്റ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു''
* ''തീർച്ചയായും Sandeep Vachaspati ജീ.... ഇത് തന്നെയാണ് ഞങ്ങളും പറയുന്നത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിമാരാണ് ഇവിടെ ഉള്ളതെന്ന്.... ബൈ ദ ബൈ... യുവമോർച്ചക്കാരേ... സന്ദീപ് ജീയെ പാക്കിസ്ഥാനിലേക്ക് അയക്കുന്നില്ലേ''?
Recommended Video

* '' “കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പോലെയായിരുന്നു നരേന്ദ്രമോദിയും അജിത് ഡോവലും ബിപിൻ റാവത്തും.” നല്ല പ്രയോഗം .... താൻ ശരിക്കും സംഘത്തെ നാറ്റിക്കാൻ ( അതിന്റെ ആവശ്യമില്ലെങ്കിലും ) തന്നെ ഇറങ്ങിയതാണോടെ ? അനുശോചനക്കുറിപ്പ് എഴുതാൻ പോലുമുള്ള സാമാന്യ വിവരമില്ലാ എങ്കിൽ അടങ്ങിയിരിക്കണം മിസ്റ്റർ ... ഇത് ചുമ്മാ സംഘത്തിന് "ചീത്തപ്പേരുണ്ടാക്കാൻ"
* '' കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നൊക്കെ മരണപ്പെട്ട സൈനിക മേധാവിയെ പറ്റി പറയാൻ നാണമില്ലേ തനിക്ക്. ഇതിനെതിരെ കേസെടുക്കുകയാണ് വേണ്ടത്.. മരണപ്പെട്ട സൈനികനെ അപമാനിച്ചതിന്.. ഫേക്ക് ഐഡികളേക്കാൾ ദുരന്തമാണല്ലോ താങ്കൾ''
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications