കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറ്റം ചെയ്തവര്‍ കുറ്റവാളിമാത്രമെന്ന് പിണറായി;സ്ഥാനമാനങ്ങള്‍ നോക്കേണ്ട,പരാമര്‍ശം ദിലീപ് വിഷയത്തില്‍?

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: കുറ്റം ചെയ്തവരെ കുറ്റവാളിയായി മാത്രം കണ്ടാല്‍ മതി, അവരുടെ സ്ഥനമാനങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍. ദിലീപിന്റെ ജാമ്യം ഹൈക്കോടി തളളിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. നവമാധ്യമങ്ങള്‍ വഴി അന്വേഷണം വഴി തിരിച്ചുവിടാന്‍ ശ്രമിക്കുന്നുണ്ടെന്നും പോലീസ് സേന ഇവയൊന്നും പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ദിലീപിന് വേണ്ടി നവമാധ്യമങ്ങളിലൂടെ പിആര്‍ വര്‍ക്ക് നടക്കുന്നുണ്ടെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. നവമാധ്യമങ്ങളിലൂടെ കേസിനെ ബാധിക്കുന്ന തരത്തില്‍ പല വാര്‍ത്തകളും പടച്ചുവന്ന സാഹചര്യത്തിലാണ് പോലീസ് ഇതൊന്നും പരിഗണിക്കേണ്ടെതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചില മാധ്യമങ്ങള്‍ ഊഹപോഹങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം പ്രലോഭനങ്ങളില്‍ വീണുപോകാതിരിക്കാന്‍ പോലീസ് ശ്രദ്ധിക്കണമെന്നാണ് ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന പിണറായി വിജയന്‍ പറഞ്ഞത്.

Pinarayi Vijayan

ഇത് മൂന്നാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളുന്നത്. ആദ്യം അങ്കമാലി സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രതിയുടെ സ്വാധീനവും കുറ്റകൃത്യത്തിന്റെ ഗൗരവും പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. തനിക്കെതിരെ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും താന്‍ നിരപരാധിയുമാണെന്നുള്ള ദിലീപിന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല.

English summary
Social media propogating various stories won't mind it Pinarayi Vijayan says to police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X