സരിതയുടെ ലൈംഗിക ആരോപണം സത്യം... ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമം നടന്നതായി സോളാര്‍ റിപ്പോര്‍ട്ട്

 • Written By:
Subscribe to Oneindia Malayalam
cmsvideo
  'ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമം നടന്നു' സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍ | Oneindia Malayalam

  തിരുവനന്തപുരം: വിവാദമായ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വച്ചു. വ്യാഴാഴ്ച വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട് സഭയ്ക്ക് മുന്നില്‍ വച്ചത്. കമ്മീഷന്‍ റിപ്പോര്‍ട്ടും നടപടിയും പിണറായി വിശദീകരിക്കുകയും ചെയ്തു.

  പൊതുജന താല്‍പര്യം കണക്കിലെടുത്താണ് ഇത്രയും വേഗം റിപ്പോര്‍ട്ട് സഭയില്‍ വച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ടേംസ് ഓഫ് റഫറന്‍സ് ലംഘിച്ചതിനാലാണ് വീണ്ടും നിയമോപദേശം തേടിയതെന്നും അദ്ദേഹം പറഞ്ഞു.

  പ്രതിപക്ഷ ബഹളം

  പ്രതിപക്ഷ ബഹളം

  പ്രതിപക്ഷത്തെ പ്രതിക്കൂട്ടിലാക്കുന്നതാണ് ജസിസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ സമര്‍പ്പിച്ച സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് സഭയില്‍ വച്ചതിനു പിറകെ പ്രതിപക്ഷം സഭയില്‍ ബഹളം വച്ചു. കൈയേറ്റ വിവാദത്തില്‍ കുടുങ്ങിയ മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം.

   തിരുവഞ്ചൂര്‍ രക്ഷിക്കാന്‍ ശ്രമിച്ചു

  തിരുവഞ്ചൂര്‍ രക്ഷിക്കാന്‍ ശ്രമിച്ചു

  മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ക്രിമിനല്‍ നടപടികളില്‍ നിന്നും ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കാനാണ് തിരുവഞ്ചൂരിന്റെ ഭാഗത്തു നിന്നു ശ്രമമുണ്ടായത്. കൂടാതെ തമ്പാനൂര്‍ രവിയും ബെന്നി ബെഹനാനും മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

  അന്വേഷണസംഘത്തിനെതിരേയും പരാമര്‍ശം

  അന്വേഷണസംഘത്തിനെതിരേയും പരാമര്‍ശം

  പ്രത്യേക അന്വേഷണസംഘത്തിനെതിരേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഉമ്മന്‍ ചാണ്ടിയും പേഴ്‌സനല്‍ സ്റ്റാഫും സോളാര്‍ കേസിലെ പ്രതിയായ സരിത എസ് നായരെ സഹായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അന്നത്തെ മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദും ടീം സോളാറിനെ സഹായിച്ചതായും റിപ്പോട്ടില്‍ പറയുന്നു.

  കത്തില്‍ പേരുള്ളവര്‍ക്കു സരിതയുമായി ബന്ധം

  കത്തില്‍ പേരുള്ളവര്‍ക്കു സരിതയുമായി ബന്ധം

  കത്തില്‍ പേരുള്ളവര്‍ക്കു സരിതയുമായു അഭിഭാഷകനുമായും ബന്ധമുണ്ട്. ഇതു ഫോണ്‍ രേഖകളില്‍ നിന്നും വ്യക്തമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. ഫോണ്‍ രേഖകളില്‍ ആഴത്തിലുള്ള അന്വേഷണം നടന്നിട്ടില്ല. ഇവര്‍ക്കെതിരേയെല്ലാം അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടീം സോളാറിന്റെ സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്തവരും അഴിമതിക്കു കൂട്ടുന്നിട്ടുണ്ടെന്നും കമ്മീഷന്‍ വിശദീകരിക്കുന്നു.

  നിയമ സാധുതയില്ലെന്ന് പ്രതിപക്ഷം

  നിയമ സാധുതയില്ലെന്ന് പ്രതിപക്ഷം

  അതേസമയം, സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനു നിയമസാധുതയില്ലെന്നും മുന്‍വിധിയോടെയാണ് കമ്മീഷന്‍ പെരുമാറിയതെനന്നും യുഡിഎഫ് ആരോപിച്ചു. രാവിലെ ഒന്‍പത് മണിക്കാണ് പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങിയത്. സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നതിനു മുന്‍പ് വേങ്ങര ഉപ തിരഞ്ഞെടുപ്പില്‍ ജയിച്ചെത്തിയ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു.

  ലൈംഗിംക ആരോപണങ്ങളില്‍ വാസ്തവുമുണ്ട്

  ലൈംഗിംക ആരോപണങ്ങളില്‍ വാസ്തവുമുണ്ട്

  സരിതയെ യുഡിഎഫിനെ പ്രമുഖര്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണങ്ങളില്‍ വാസ്തവമുണ്ടെന്ന് കമ്മീഷന്‍ പറയുന്നു. ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

  സരിതയില്‍ നിന്നും ഉമ്മന്‍ചാണ്ടി പണം വാങ്ങി

  സരിതയില്‍ നിന്നും ഉമ്മന്‍ചാണ്ടി പണം വാങ്ങി

  സരിതയില്‍ നിന്നും ഉമ്മന്‍ ചാണ്ടി 32 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ട്. സരിതയുടെ കോഴയാരോപണത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ട്. അഴിമതി നിരോധന നിയമപ്രകാരം ഉമ്മന്‍ ചാണ്ടിക്കെതിരേ നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണം. മല്ലേലില്‍ ശ്രീധരന്‍ നായരില്‍ നിന്നും വാങ്ങിയ പണത്തില്‍ നിന്നാണ് സരിത ഉമ്മന്‍ ചാണ്ടിക്കു കോഴ നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

  English summary
  Solar commission report in assembly

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്