Get Updates
Get notified of breaking news, exclusive insights, and must-see stories!

സോളാര്‍ തട്ടിപ്പ്; സരിത നായര്‍ ഉള്‍പ്പടെയുള്ളവരെ 3 വര്‍ഷം തടവിന് ശിക്ഷിച്ചു

കോയമ്പത്തൂര്‍: സോളാര്‍ തട്ടിപ്പ് കേസില്‍ സരിതാ നായരെ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. കോയമ്പത്തൂര്‍ ജുഡീഷ്യന്‍ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷവിധിച്ചത്. കേസിലെ ഒന്നാം പ്രതിയായ സരിതയ്ക്കും രണ്ടാം പ്രതിയായ ബിജു രാധാകൃഷ്ണനും മൂന്നാം പ്രതിയായ രവിയ്ക്കും മൂന്ന് വര്‍ഷത്തേക്ക് തടവും 10000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.

കോയമ്പത്തൂര്‍ മടവള്ളി രാജ്നാരായണന്‍ ടെക്സറ്റയില്‍സ് മാനേജിങ് ഡയറക്ടര്‍ ത്യാഗരാജന്‍ നല്‍കിയ പരാതി സരിതാ നായര്‍ ഉള്‍പ്പടേയുള്ളവരെ ശിക്ഷിച്ചത്. കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കാമെന്ന് പറഞ്ഞ തന്‍റെ കയ്യില്‍ നിന്ന് 28 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു ത്യാഗരാജന്‍റെ പരാതി. വിവിധ കമ്പനികളില്‍ തന്‍റെ പേരും കൂടി ചേര്‍ത്ത് പരസ്യം നല്‍കുകയല്ലാതെ കാറ്റാടി യന്ത്രങ്ങള്‍ ഒന്നും സ്ഥാപിച്ചില്ലെന്നും പരാതിക്കാരന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

saritha

ഈ കേസില്‍ നേരത്തെ ബിജു രാധാകൃഷ്ണനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് മൂവര്‍ക്കുമെതിരെ മറ്റ് ചില വ്യവസായികളും പരാതി നല്‍കിയിട്ടുണ്ട്. ഈ കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+